‘ആ സമയത്ത് എനിക്ക് അവരോട് ശെരിക്കും പ്രണയം തോണി’ പക്ഷെ എന്നെ കെട്ടിപ്പിടിക്കാൻ സാധിക്കില്ല എന്ന് അവർ തീർത്ത് പറഞ്ഞു ! യോഗി ബാബു !
തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മികച്ച നടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു യോഗി ബാബു, കൊമേഡിയൻ ആയും സഹ നടനായും ഇതിനോടകം അദ്ദേഹം അനേകം ചിത്രങ്ങൾ ചെയ്തിരുന്നു. കോമഡി ടെലിവിഷൻ പരിപാടിയായ ലോലു സഭയുടെ ഷൂട്ടിങ്ങിനായി ഒരു സുഹൃത്തിനൊപ്പം പോയ സംവിധായകനായ യാണ് ബാബുവിനെ ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തെ കണ്ട് ഒരു ഇഷ്ടം തോന്നിയ രാം ബാല താങ്കൾക്ക് അഭിനയിക്കാൻ താൽപര്യം ഉണ്ടോ എന്ന് ചോദിക്കുകയും തുടർന്ന് ജൂനിയർ ആർട്ടിസ്റ്റായി അദ്ദേഹത്തെ ഒപ്പം കൂട്ടുകയും ചെയ്തു. തുടർന്ന് ഈ പരിപാടിയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ബാബു രണ്ടുവർഷത്തോളം രംഗങ്ങൾ എഴുതാൻ സഹായിച്ചു.
ശേഷം ശിവ കാർത്തികേയൻ നായകനായ മാൻ കരാട്ടെയിൽ അഭിനയിച്ചതോടെയാണ് യോഗി ബാബു എന്ന വ്യക്തിയിലെ കഴിവ് സിനിമ ലോകം തിരിച്ചറിഞ്ഞത്, ശേഷം ഒരുപാട് ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 2018 ൽ പുറത്തിറങ്ങിയ നയൻതാര സൂപ്പർ ഹിറ്റ് ചിത്രം കോലമാവ് കോകില എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ യോഗി ബാബു എത്തിയിരുന്നു.
നയൻതാരയെ പ്രണയിക്കുന്ന വേഷത്തിൽ എത്തിയ യോഗി ബാബു ആ രംഗങ്ങൾ വളരെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു, ആ സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ നയന്താരക്കൊപ്പം അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങൾ തുറന്ന് പറയുകയാണ് യോഗി ബാബു. ആ ചിത്രത്തിലെ കല്യാണ വയസ് എന്ന ഗാനം വളരെ ഹിറ്റായിരുന്നു, ആ ഗാന രംഗത്തിൽ നയൻതാരയെ ഇഷ്ടപ്പെടാൻ നടത്തുന്ന രസകരമായ ശ്രമങ്ങളാണ് ആ ഗാന രംഗത്തിൽ കാണിക്കുന്നത്.
അതിലെ ഓരോ രംഗങ്ങളും ഷൂട്ട് ചെയ്യുമ്പോൾ നയൻതാര തനിക്ക് വലിയ പിന്തുണയാണ് നൽകിയത്, ഇത്രയും എളിമയും സ്നേഹവുമുള്ള ഒരു നടിയെ താൻ ആദ്യമായി കണ്ടത് അവരിൽ ആയിരുന്നു, സഹ ജീവികളോട് വളരെ കരുണയും കരുതലുമുള്ള ആളാണ് നയൻതാര എന്നും യോഗി ബാബു പറയുന്നു. ആ സമയത്ത് എനിക്ക് അവരോട് ശരിക്കും പ്രണയം തോന്നിയിരുന്നു എന്നും യോഗി ബാബു പറയുന്നു.
കൂടാതെ താൻ ഇതിനുമുമ്പ് ഒരു തമിഴിലെ ഒരു മുൻ നിര നായികക്കൊപ്പം അഭിനയിച്ചിരുന്നു, ആ സിനിമയിൽ അവർ എന്നെ കെട്ടിപ്പിടിക്കുന്ന രംഗം ഉണ്ടായിരുന്നു. അവർ അത് വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ല എന്ന് തീർത്തു പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ എത്ര കേണപേക്ഷിച്ചിട്ടും അവർ കൂട്ടാക്കിയില്ല. അത്തരം അനുഭവങ്ങൾ നേരിട്ട എനിക്ക് നയൻതാരയ്ക്ക് ഒപ്പം ഉള്ള ഓരോ നിമിഷങ്ങളും സന്തോഷം നിറഞ്ഞത് ആയിരുന്നു യോഗി ബാബു പറയുന്നു. ഇന്ന് സൗത്തിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് നയൻതാര.
Leave a Reply