25 കോടി രൂപയ്ക്കാണ് നയൻ‌താര ആ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സിനു വിറ്റത് ! ഇത് ധനുഷ് മേഡത്തിന് കൊടുത്ത പണിയാണ് ! കുറിപ്പ് വൈറൽ !

ഇപ്പോൾ സിനിമ ലോകത്തെ ഏറ്റവും വലിയ ചർച്ച നയൻതാരയും ധനുഷും തമ്മിലുള്ള പ്രശ്നങ്ങൾ തന്നെയാണ്, മലയാളത്തിൽ നിന്നും തമിഴിൽ തിളങ്ങിയ നായികമാരെല്ലാം നയൻതാരയെ പിന്തുണ അറിയിച്ച് രംഗത്തുണ്ട്, എന്നാൽ ധനുഷിന്റെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ നയൻതാരക്കെതിരെ വലിയ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. അത്തരത്തിൽ ധനുഷ്  ഫാൻസ്‌ പേജുകളിൽ  വൈറലാകുന്ന ഒരു കുറിപ്പ് ഇങ്ങനെ…

നയന്‍താര വിവാഹ വീഡിയോ നെറ്റ്ഫ്‌ലിക്‌സിന് കൊടുത്തത് പുള്ളിക്കാരിയുടെ ബിസിനസ് മൈന്‍ഡ്. താന്‍ പ്രൊഡ്യൂസ് ചെയ്ത പടത്തിന്റെ ഫൂട്ടേജ് അതില്‍ വന്നു എന്ന് പറഞ്ഞു ധനുഷ് അണ്ണന്‍ കോമ്ബന്‍സേഷന്‍ കേസ് കൊടുത്തത് അണ്ണന്റെ ബിസിനസ് മൈന്‍ഡ്. ഇതിനിടയിലൂടെ അണ്ണന്‍ നാനും റൗഡി താന്‍ പടത്തിലെ വല്ല ചൊരുക്കും തീര്‍ക്കാന്‍ നോക്കുന്നത് ആണേല്‍ അത് അണ്ണനുള്ള ബോണസ്! മക്കളുടെ ആയമാരുടെ സാലറി വരെ പ്രൊഡ്യൂസറില്‍ നിന്ന് വാങ്ങുന്ന പുള്ളിക്കാരിയും അത്ര ഉദാരമതി ഒന്നും അല്ലല്ലോ…

നയൻ‌താര നിർമ്മിക്കുന്ന സിനിമകൾ ഒഴികെ മറ്റൊരു സിനിമയുടെയും പ്രൊമോഷൻ പരിപടികൾക്ക് പോകാറില്ല, പൊതുവേദിയില്‍ അവാര്‍ഡ് കൊടുക്കാന്‍ വന്ന അല്ലു അര്‍ജുന്റെ കൈയില്‍ നിന്ന് അവാര്‍ഡ് വങ്ങിക്കാതെ അപമാനിച്ചു. ഇപ്പോള്‍ പിള്ളേരെ നോക്കാന്‍ നാലോ അഞ്ചോ ആയമാരുമായി സിനിമാ സെറ്റില്‍ വരും. ആ ചിലവ് നിര്‍മാതാവ് നോക്കണം. പിള്ളേരുടെ ഒപ്പം ലോക്കല്‍ പിള്ളേര്‍ കളിക്കാന്‍ വന്നാല്‍ വഴക്ക്.

ധനുഷ് നിർമ്മിച്ച ‘നാനും റൗഡി താൻ’ 6 കോടിക്ക് എടുക്കണ്ട എന്ന ആ പടം 16 കോടി ആക്കി വിഘ്നേശ് വലിപ്പിച്ചു, ധനുഷിന് ആ പടത്തില്‍ നിന്ന് ലോസ് ആയി, അതുകൊണ്ട് ഇവര്‍ എന്‍ ഒ സി ചോദിച്ചു വന്നപ്പോ മൈന്‍ഡ് ആക്കിയില്ല. തന്റെ അനുമതി ഇല്ലാതെ ആ സീന്‍ ഡോക്യൂമെന്ററിയിൽ കണ്ടതും പുള്ളി കേറി അസല്‍ പണി കൊടുത്തു. 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞു, ഒരു നിർമ്മാതാവിന് അതിന് അവകാശമുണ്ട്.

ഏകദേശ കണക്ക് പ്രകാരം ഏതാണ്ട് 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സ് നയന്‍താരയുടെ ആ ഡോക്യുമെന്ററി വാങ്ങിയത്. അത്രയും കാശ് വാങ്ങി ഒരു പരിപാടി ചെയ്യുമ്ബോള്‍ കോപ്പി റൈറ്റ്‌സ് ഒക്കെ വാങ്ങേണ്ടത് മിനിമം മര്യാദയാണ്. അത് ചെയ്യാതെ നോട്ടീസ് അടിച്ചു കിട്ടുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് ‘ദൈവത്തിന്റെ കോടതി’ ‘മോറാലിറ്റി’ എന്നൊക്കെ പറഞ്ഞു പോസ്റ്റ് ഇടുന്നതും, വ്യക്തിഹത്യ ചെയ്യുന്നതും വെറും പക്വതയില്ലാത്തെ പെരുമാറ്റം മാത്രമാണ്. ഇക്കാര്യത്തില്‍ ധനുഷിന് ഒപ്പം, കാശ് കൊടുത്ത് റൈറ്റ്‌സ് വാങ്ങ് പെണ്ണേ… എന്നാണ് കുറിപ്പ്… ഇതിനെ അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ വരുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *