“ആദ്യത്തേത് നമുക്ക് എപ്പോഴും പ്രിയപെട്ടതായിരിക്കും” ! നസ്രിയയ്ക്ക് ആശംസകളുമായി ആരാധകർ !!

ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയായണ് സിനിമയിൽ എത്തിയത്. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിൽ കൂടി നായിക നിരയിലേക്ക് എത്തുകയും ചെയ്തു. വളരെ കുറച്ച് സിനിമകൾ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു എങ്കിലും അതെല്ലാം മികച്ച വിജയ ചിത്രങ്ങൾ ആയിരുന്നു..

മലയാളത്തിനുപുറമേ തമിഴിലും താരത്തിന് നിരവധി ആരധകരുണ്ട്.. കൂടാതെ അവിടെയും    ഹിറ്റ് ചിത്രങ്ങൾ ചെയ്ത താരത്തിന് ഇപ്പോഴും വലിയ സ്വീകരിയതായാണ് തമിഴ് ആരധകർക്കിടയിൽ…  രാജ റാണി എന്ന ചിത്രം നസ്രിയയുടെ സിനിമ ജീവിതത്തിൽ വളരെ വലിയ വിജയമായിരുന്നു.. ബാഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം ഫഹദുമായി ഇഷ്ടത്തിലായ നസ്രിയ വളരെപ്പെട്ടന്ന് തന്നെ വിവാഹിതയാകുകയും ചെയ്തിരുന്നു…

ഇപ്പോൾ തന്റെ ജീവിതത്തിലെ വളരെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ, താൻ ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോകുന്ന സന്തോഷമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്, “ഞാൻ ഇന്ന് എന്റെ ആദ്യത്തെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്, ആദ്യത്തെ ചിത്രം വളരെ സ്പെഷ്യൽ ആണെന്നും കൂടാതെ എനിക്ക് എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും” താരം പറയുന്നു…

നിരവധി പേരാണ് താരത്തിന് ആശംസകൾ അരിച്ചിരിക്കുന്നത്, ശിവദ, പാർവതി, സംവൃത , രാശി ഖന്ന, സയനോര, ദീപ്തി വിധുപ്രതാപ് അങ്ങനെ നിരവധി താരങ്ങൾ, അതിൽ ഇപ്പോൾ മലയാളത്തിൽ നിന്നും തെലുങ്കിലും കന്നടയിലും ചിത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന നടി അനുപമ പരമേശ്വരൻ ‘സ്വാഗതം എന്റെ സ്നേഹമേ’ എന്നാണ് പറഞ്ഞിരിക്കുന്നത്..

അതുമാത്രവുമല്ല താരത്തിന്റെ ഭർത്താവ് ഫഹദ് ഫാസിലും തന്റെ ആദ്യത്തെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു തയ്യാറെടുക്കുകയാണ്, അല്ലു അർജുൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പയിൽ വില്ലനായി യെത്തുന്നത് ഫഹദാണ്.. തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നടാ, ഹിന്ദി ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. രണ്ട് പേരുടെയും ഷൂട്ടിങ് സമയങ്ങള്‍ ഏകദേശം ഒരേസമയത്താണ് ക്രമീകരിച്ചിരിക്കുന്നത്.

പുഷ്പായിൽ അല്ലുവിന്റെ  നായികയായി യെത്തുന്നത് രശ്‌മിക മംദാന യാണ്..  സിനിമ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ട്വിറ്ററിലൂടെയാണ് ഫഹദ് അല്ലു അര്‍ജുന്റെ വില്ലനായി പുഷ്പയിലെത്തുന്ന വിവരം ആദ്യം പുറത്ത് വിട്ടത്. നസ്രിയുടെ തെലുങ്ക്  ചിത്രത്തിന്റെ പേര് ‘അണ്ടേ സുന്ദരാനികി’ എന്നാണ്  ചിത്രത്തിന്റെ പ്രഖ്യാപനം 2020 നവംബര്‍ 21 ന് തന്നെ നടത്തിയിരുന്നെങ്കിലും ഈ മാസത്തിന്റെ ആദ്യമാണ്  ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

നസ്രിയയും ഫഹദും എന്നും മലയാളികളുടെ ഇഷ്ട ജോഡികളാണ്, കുസൃതി നിറഞ്ഞ നസ്രിയയുടെ സ്വഭാവം കൊച്ചു കുഞ്ഞുങ്ങളെ പോലെ  തന്നെയാണെന്ന് ഫഹദ് തുറന്ന് പറഞ്ഞിരുന്നു, നസ്രിയ ഇപ്പോൾ നിർമാതാവ് കൂടിയാണ് , ഫഹദിന്റെ വരുത്തൻ എന്ന ഹിറ്റ്  ചിത്രം അമൽനീരദിനോടൊപ്പം ചേർന്ന് നസ്രിയാണ് നിർമിച്ചിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *