‘എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയക്ക് ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്’ ! ഫഹദ് ഫാസിൽ

ഒരുപാട് ആരാധകരുള്ള  താര ജോഡികലാണ് ഫഹദും നസ്രിയയും. പ്രണയിച്ച് വിവാഹിതർ ആയവരാണ് ഇവർ, ബാംഗ്ലൂര്‍ ഡെയിസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ഇവരുടെ പ്രണയം പൂവണിഞ്ഞു തുടങ്ങിയത്. മറ്റുള്ളവരെപ്പോലെ ഒരുപാട് നാൾ പ്രണയിച്ച് നടക്കാതെ ഇവർ വിവാഹിതരാകുകയായിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷങ്ങൾ കഴിയുന്നു. ഇന്നും അതെ സ്നേഹത്തോടെയും ഇഷ്ടത്തോടെയും മനോഹരമായ ദാമ്പത്യത്തിലൂടെ മുന്നോട്ട് പോകുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് നസ്രിയ എന്ന് പലതവണ ഫഹദ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹം ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു, അതിൽ പറയുന്നത് ഇങ്ങനെ… എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയക്ക് ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. താന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ കാര്യങ്ങളാണ് നസ്രിയയിലൂടെ കിട്ടുന്നതെന്നും പറയുകയാണ് ഫഹദിപ്പോള്‍.

അമേരിക്കയിലെ ആറ് വര്‍ഷം നീണ്ട പഠനത്തിന് ശേഷം തിരിച്ചെത്തിയത് ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ്. അതുകൊണ്ട് തന്നെ എനിക്ക് എവിടെ നിന്ന് വേണമെങ്കിലും തുടങ്ങാമായിരുന്നു. ബാംഗ്ലൂര്‍ ഡെയിസ് എന്ന സിനിമയുടെ ഏഴാം വാര്‍ഷികവും ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമൊക്കെ അവിടുന്നാണ്. ഒരു എഴുത്തും ഒപ്പം മോതിരവും നല്‍കിയാണ് എന്റെ ഇഷ്ടം ഞാന്‍ നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് എന്നും നോ എന്നും പറഞ്ഞില്ല.

ബാംഗ്ലൂര്‍ ഡെയിസ് ചെയ്യുന്ന സമയത്ത് ഞാന്‍ മറ്റ് രണ്ട് സിനിമകളില്‍ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകളില്‍ ഒരേ ടൈമിൽ അഭിനയിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. പക്ഷേ അപ്പോഴും ഞാന്‍ ബാംഗ്ലൂര്‍ ഡെയിസ് ലൊക്കേഷനിലേക്ക് തിരികെ പോകാന്‍ കാത്തിരുന്നു. കാരണം നസ്രിയയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോള്‍ നസ്രിയ പറയുന്നതിങ്ങനെയാണ്.

ഹലോ മെത്തേഡ് ആക്ടര്‍. നിങ്ങള്‍ ആരാണെന്നാണ് നിങ്ങൾ കരുതിയിരിക്കുന്നത്. ഇത് ലളിതമായൊരു ജീവിതമാണ്. നിങ്ങള്‍ക്ക് എല്ലാവരില്‍ നിന്നും ആവശ്യമുള്ളതെല്ലാം പാക്ക് ചെയ്ത് വെക്കു എന്നും അവള്‍ പറയും. ഞങ്ങള്‍ വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി. ഇപ്പോഴും ഞാന്‍ ടിവിയുടെ റിമോര്‍ട്ട് ബാത്ത്‌റൂമില്‍ മറന്ന് വെക്കുമ്പോള്‍ നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം എന്ന ചോദ്യം നസ്രിയ വീണ്ടും ചോദിക്കും.

കഴിഞ്ഞ ഏഴ് വര്‍ഷം ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ എനിക്ക് ലഭിച്ചു. ഞങ്ങള്‍ ഒന്നിച്ച് ജോലി ചെയ്യുന്നു. പരസ്പരം പിന്തുണക്കുകയും ഒരുമിച്ചൊരു കുടുംബവമായി നിലനില്‍ക്കുന്നു. നസ്രിയയ്‌ക്കൊപ്പം ജീവിതം ആരംഭിച്ച ശേഷമാണ് ഈ നേട്ടങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാന്‍ ഒറ്റയ്ക്ക് ചെയ്തതല്ല. ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഒന്നിച്ചൊരു കുടുംബമായി നില്‍ക്കുന്നു.. ഫഹദ് പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *