‘ചില പ്രഭാതങ്ങൾ ഞങ്ങൾ ഇങ്ങനെ ആയിരിക്കും’ !! നസ്രിയയുടെ പുതിയ ചിത്രം വൈറലാകുന്നു
നസ്രിയ എന്ന നടിക്ക് പ്രേക്ഷകർക്കിടയിൽ എന്നും പ്രതേക സ്ഥാനമുണ്ട്. ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയായണ് സിനിമയിൽ എത്തിയത്. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിൽ കൂടി നായിക നിരയിലേക്ക് എത്തുകയും ചെയ്തു. വളരെ കുറച്ച് സിനിമകൾ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു എങ്കിലും അതെല്ലാം മികച്ച വിജയ ചിത്രങ്ങൾ ആയിരുന്നു..
മലയാളത്തിനുപുറമേ തമിഴിലും ഹിറ്റ് ചിത്രങ്ങൾ ചെയ്ത താരത്തിന് അവിടെയും നിരവധി ആരധകരുണ്ട്.. രാജ റാണി എന്ന ചിത്രം നസ്രിയയുടെ സിനിമ ജീവിതത്തിൽ വളരെ വലിയ വിജയമായിരുന്നു.. ബാഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം ഫഹദുമായി ഇഷ്ടത്തിലായ നസ്രിയ വളരെപ്പെട്ടന്ന് തന്നെ വിവാഹിതയാകുകയും ചെയ്തിരുന്നു…..
ഇവരുടെ പ്രണയും വിവാഹവുമെല്ലാം സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു, വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരം പിന്നീട് അഞ്ജലി മേനോൻ ചിത്രം കൂടെ എന്ന സിനിമയിൽ കൂടെ മലയാളത്തിൽ തിരിച്ചെത്തിയിരുന്നു, സോഷ്യൽ മീഡിയിൽ നിറ സാന്നിധ്യമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും നിമിഷനേരംകൊണ്ടാണ് വൈറലായി മാറുന്നത്..
അത്തരത്തിൽ താരം ഇന്ന് പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്, ഫഹദുമൊത്തുളള ഒരു പ്രഭാത സെല്‍ഫിയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചില പ്രഭാതങ്ങളില്‍ ഞങ്ങള്‍ സെല്‍ഫി മൂഡിലാണ് എന്നുപറഞ്ഞുകൊണ്ടാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ചിലർ രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്, ചില ദിവസങ്ങൾ എന്ന് പറയുമ്പോൾ ആ ദിവസങ്ങൾക്ക് എന്താണ് പ്രതിയെകഥ എന്നും ചില രസികന്മാർ ചോദിക്കുന്നുണ്ട്.. കൂടാതെ താരങ്ങളായ വിനയ് ഫോര്‍ട്ട്, അനുപമ പരമേശ്വരന്‍ തുടങ്ങിയവരും ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തി. നസ്രിയ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
നസ്രിയയും ഫഹദും എന്നും മലയാളികളുടെ ഇഷ്ട ജോഡികളാണ്, കുസൃതി നിറഞ്ഞ നസ്രിയയുടെ സ്വഭാവം കൊച്ചു കുഞ്ഞുങ്ങളെ പോലെ തന്നെയാണെന്ന് ഫഹദ് തുറന്ന് പറഞ്ഞിരുന്നു, നസ്രിയ ഇപ്പോൾ നിർമാതാവ് കൂടിയാണ് , ഫഹദിന്റെ വരുത്തൻ എന്ന ഹിറ്റ് ചിത്രം അമൽനീരദിനോടൊപ്പം ചേർന്ന് നസ്രിയാണ് നിർമിച്ചിരുന്നത്.
വിവാഹ ശേഷം ഇവർ ഒരുമിച്ചെത്തിയ ട്രാൻസ് മികച്ച വിജയമായിരുന്നു.. നസ്രിയ ഇപ്പോൾ പുതിയ ചിത്രങ്ങൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് റിപോർട്ടുകൾ എന്നാൽ ഫഹദ് അല്ലു അർജുൻ ഏറ്റവും പുതിയ ചിത്രം പുഷ്പയിൽ വില്ലൻ വേഷം ചെയ്യുന്നത് ഫഹദാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ തരംഗമായി കൊണ്ടിരിക്കുന്ന തമിഴ് ആല്‍ബമായ ‘എന്‍ജോയ് എന്‍ചാമി’ പാട്ടിനൊപ്പം ചുണ്ടനക്കുന്ന നസ്രിയയും സഹോദരനും സോഷ്യൽ മീഡിയിൽ ഹിറ്റായിമാറിയിരുന്നു…
Leave a Reply