ഒരു പരിചയവും ഇല്ലാത്ത വീട്ടിലേക്ക് കെവിന്റെ വിധവയായി കയറിച്ചെന്ന നീനുവിന്റെ ഇപ്പോഴത്തെ അവസ്ഥ ! അന്വേഷണം !
മലയാളക്കര ഒരുപാട് സങ്കടോത്തെ ഓർക്കുന്ന പേരുകളാണ് കെവിനും നീനുവും. ദുരഭിമാനത്തിന്റെ പേരിൽ സ്വന്ത ബന്ധങ്ങൾ നോക്കാതെ നടത്തിക്കൂട്ടുന്ന മോശം പ്രവർത്തികൾക്കും സാക്ഷരത കേരത്തിലും ഒരു കുറവും ഇല്ല, ഒരു കെവിനിൽ മാത്രം അത് ഒതുങ്ങുന്നുമില്ല, ശേഷം ഒരുപാട് കെവിനും നീനുവും കേരളത്തിൽ വീണ്ടും ഉണ്ടായികൊണ്ടേ ഇരിക്കുന്നു.
ആത്മാർഥമായി പ്രണയിച്ച രണ്ടുപേരായിരുന്നു കെവിനും നീനുവും, ഒരു ഓഗസ്റ് 27 നാണ് ഇരുവരും ആദ്യം കാണുന്നത്. അന്ന് കോട്ടയം ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന നീനുവിന്റെ സുഹൃത്തിനെ പെണ്ണ് കാണൻ വന്ന ചെറുക്കന്റെ കൂടെ വന്ന ആളായിരുന്നു കെവിൻ.
ആദ്യ കാഴ്ചയിൽ തന്നെ എന്തോ മുൻജന്മ ബന്ധമുള്ളതുപോലെ അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി, തമ്മിൽ അടുപ്പിക്കുന്ന എന്തോ ശക്തി പോലെ ഇരുവർക്കും തോന്നി, ആ കണ്ടുമുട്ടൽ പിന്നീട് ഇരുവരും സുഹൃത്തുക്കൾ ആകുകയും, ഫോൺ വിളിയിലൂടെ പരസ്പരം പ്രണയിക്കുകയും, വിവാഹിതരായി ഒരുപാട് വർഷങ്ങൾ ഒരുമിച്ച് ജീവിക്കണം എന്നുള്ള ഒരുപാട് സ്വപ്നങ്ങൾ അവർ നെയ്തെടുക്കുകയുമായിരുന്നു.
നീനിവിന്റെ മാതാപിതാക്കൾ മിശ്ര വിവാഹം കഴിച്ചവർ ആയിരുന്നു, കുടുംബത്തിൽ അവർ തമ്മിലുള്ള നിത്യേനയുള്ള വഴക്കുകൾ കണ്ട് മനസ് തകരുന്നത് കൊണ്ടാണ് പുനലൂരുകാരിയായ നീനു കോട്ടയത്ത് ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ തീരുമാനിച്ചിരുന്നത്. കെവിൻ ആകട്ടെ ഒരു സാധാരണ ദളിത് ക്രിസ്ത്യൻ കുടുംബത്തിലെ ചെറുപ്പക്കാരനും, എന്നാൽ ഈ വേർതിരിവുകൾ അവരുടെ പ്രണയത്തെ ബാധിച്ചിരുന്നില്ല…
ആ സമയത്താണ് നീനുവിന്റെ വീട്ടിൽ നിന്നും ഒരു ഫോൺ വരുന്നത്, വീട്ടിൽ ആർക്കോ സുഖമില്ല അത്യാവിശമായി വീട്ടിൽ എത്തണം എന്നിരുന്നു പറഞ്ഞിരുന്നത്, ഇത് കേട്ട നീനു നേരെ വീട്ടിൽ എത്തി, ശേഷമാണ് അറിയുന്നത് തങ്ങളുടെ കുടുംബ സുഹൃത്തിന്റെ മകനുമായി തന്റെ വിവാഹ നിശ്ചയം നടത്താനാണ് തന്നെ കള്ളം പറഞ്ഞ് വിളിപ്പിച്ചത് എന്ന്…
ഈ വിവരം നീനു കെവിനേ അറിയുകയും, നീ തിരിച്ച് കൊട്ടയത്തേക്ക് ബസ് കയറാനും, വിവാഹം ഉടൻ രജിസ്റ്റർ ചെയ്യാമെന്നും കെവിൻ നീനുവിനോട് ആവശ്യപ്പെട്ടു. ശേഷം നീനു തന്റെ വീട്ടുകാർക്ക് തന്റെ പ്രണയത്തെ പറ്റിയും കാമുകനെ കുറിച്ചും വിശദമായ ഒരു കത്ത് എഴുതി വെച്ചിട്ട് വീട്ടിൽ നിന്നും കോട്ടയത്തേക്ക് പോകുകയിരുന്നു. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ചില നിയമ വശങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് രണ്ടു ദിവസത്തെ താമസം വേണ്ടി വരികയും കെവിൻ നീനുവിനെ തൽക്കാലത്തേക്ക് ഒരു ഹോസ്റ്റലിൽ താമസിപ്പിക്കുകയും ആയിരുന്നു.
വിവാഹത്തിന്റെ തലേദിവസവും രണ്ടുപേരും തങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ നെയ്തെടുത്തിരുന്നു. അതിനടിയിൽ നീ എന്നെ നാളെ രാവിലെ വിളിച്ചുണർത്തണേ എന്ന് കെവിൻ നീവുവിനെ ഓർമിപ്പിച്ചു. അങ്ങനെ വെളുപ്പിനെ നീനു എത്ര വിളിച്ചിട്ടും കെവിൻ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല, ആ നവ വരന്റെ ശബ്ദം പിന്നെ നീനു കേട്ടിരുന്നില്ല, തന്റെ സ്വന്തം അച്ഛനും സഹോദരനും കൊട്ടേഷൻ സംഗങ്ങളുടെ സാഹത്തോടെ കെവിനേ ഈ ഭൂമിയിൽ നിന്നും യാത്രയാക്കിയിരുന്നു…..
മലയാള ജനതയെ ഒന്നടങ്കം ഞെട്ടിച്ച വിഷമിപ്പിച്ചു ആ തീരാ ദുഖം… ഇന്നും ഒരു നൊമ്പരത്തോടെ അല്ലാതെ അത് ഓർത്തെടുക്കാൻ മനസാക്ഷിയുള്ള ആർകും കഴിയില്ല, ഇതിന്റെ പിന്നിലെ ചതിയന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നീനു ശക്തയായി മുന്നിൽ നിന്നും, തനറെ സഹോദരനാണ് ഇതിന്റെ ആൾ എന്നറിഞ്ഞ നീനു ശക്‌തമായി മൊഴി നൽകുകയും സഹോദരന് ഇരട്ട ജീവപര്യന്തം വാങ്ങി നൽകുകയും ചെയ്തു, അച്ഛന് നേരിട്ട് പങ്ക് ഇല്ലന്നറിഞ്ഞ നീനു അച്ഛനെതിരെ മൊഴി നൽകിയില്ല..
കെവിന്റെ വിധവയായി ആ വീട്ടിൽ വലതുകാൽ വെച്ച് കണ്ണുനീരോടെ ആ പെൺകുട്ടി കയറി, ഇനി ജീവിതത്തിൽ ഒരൊറ്റ ലക്ഷ്യം. നന്നായി പഠിച്ച് ജോലി വാങ്ങി കെവിന്റെ അച്ഛനെയും അമ്മയെയും ആ കുടുംബത്തെ പൊന്നുപോലെ നോക്കുക. ആ കുടുംബവും നീനുവിനെ സ്വന്തം മകളെപ്പോലെ കരുതി സ്നേഹിക്കുന്നു. വാടക വീട്ടിൽ കഴിഞ്ഞ കെവിന്റെ കുടുംബത്തിന് സർക്കാർ സഹായത്തിൽ പുതിയ വീട് കിട്ടിയിരുന്നു.
നീനു ഇന്ന് ബാഗ്ലൂരിൽ അവസാന വർഷ എം എസ് ടബ്ള്യൂ വിദ്യാർഥിനിയാണ്. കെവിനുവേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച നീനു ഇന്നും അവർ നെയ്തെടുത്തിരുന്ന ഒരായിരം സ്വപ്ങ്ങളിൽ ഒരുമിച്ച് ജീവിക്കുന്നു……….
Leave a Reply