
‘ഇതാണ് പുതിയ സേതുരാമയ്യർ സിബിഐ’ ! മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!
മലയാളികളുടെ അഭിമാനമായ നടനാണ് മമ്മൂട്ടി, പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവും ആരോഗ്യവും ഏവരെയും അതിശയിപ്പിക്കുന്ന ഒന്നാണ്, അതിന്റെ രഹസ്യം അദ്ദേഹം കൃത്യമായി പാലിക്കുന്ന ഭക്ഷണ ശീലങ്ങളും ഒപ്പം വ്യായാമങ്ങളുമാണെന്നാണ് സിനിമ താരങ്ങൾ തന്നെ പറയുന്നത്. ഇപ്പോഴിതാ നടന്റെ ഏറ്റവും പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കെ.മധു, എസ് എൻ സ്വാമി കൂട്ടുകെട്ടിലൊരുങ്ങുന്ന സിബിഐ 5. തുടർച്ചയായ വിജയ ചരിത്രം ആവർത്തിക്കാൻ അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങൾ കീഴടക്കികൊണ്ട് ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്, സിബിഐ ൽ മമ്മൂട്ടിയുടെ ലുക്ക് ആണെന്ന തരത്തിലാണ് മമ്മൂട്ടിയുടെ ഫാൻസ് പേജുകളുൾ ചിത്രം എത്തിയത്, ഏതായാലും ഇതുവരെ കണ്ട സേതുരാമ അയ്യരിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാണ് മമ്മൂട്ടിയെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. എന്നത്തേയും പോലെ കുങ്കുമക്കുറിയും ചിത്രത്തിൽ കാണുന്നുണ്ട്. മമ്മൂട്ടി സിനിമയുടെ ചിത്രീകരണം ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. എന്നാൽ ഇത് ഫാൻ മെയ്ഡ് ചിത്രമാണെന്നുള്പ്പെടെ പല കമന്റുകള്‍ വരുന്നുണ്ട്.
അതിൽ ഏറ്റവും ശ്രദ്ദേയമായ കമന്റുകൾ ഇങ്ങനെയാണ്.. പ്രായത്തിനു പോലും മമ്മൂട്ടി എന്ന മഹാനടനെ തോൽപ്പിക്കാനാവില്ലെന്നും ഈ പ്രായത്തിലും അഭിനയത്തോടുള്ള പാഷൻ വലുതാണെന്നുമൊക്കെ പലരും കമന്റുകളിടുന്നുണ്ട്. ജോബി ജോബിൻ ജോസഫ് എന്ന വ്യക്തിയാണ് ഈ ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്. ‘ഒരു കുറി തൊട്ടപ്പോൾ ഫോട്ടോ വൈറൽ’ എന്ന് കുറിച്ചാണ് ജോബിൻ ഇത് പങ്കുവെച്ചിരിക്കുന്നത്. എഡിറ്റഡ് ചിത്രമാണിതെന്ന് പലരും കമൻറിട്ടുമുണ്ട്. ഏതായാലും ഈ ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്, മമ്മൂട്ടിയെ കൂടാതെ മുകേഷ്, രമേശ് പിഷാരടി, രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ,ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നിരവധി താരങ്ങളാണ് അഞ്ചാം ഭാഗത്തിൽ അണിനിരക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.
പിന്നെ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയ ഐക്കോണിക് തീം മ്യൂസിക് ഇത്തവണ ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. എന്നാൽ ‘സിബിഐ’ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. മലയാളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇതാദ്യമാണ്, എസ് എൻ സ്വാമിയുടെ തന്നെ തിരക്കഥയില്‍ കെ മധു ‘സിബിഐ അഞ്ചാം ഭാഗം’ സംവിധാനം ചെയ്യുമ്പോള്‍ അത് ഒരു ചരിത്രമാകുകയാണ്.
Leave a Reply