
എമ്പുരാനി’മാറ്റം വരുത്താന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്, തല്ക്കാലം ചില കാര്യങ്ങള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട് ! ഗോകുലം ഗോപാലന്ല് മാറ്റങ്ങള്‍, വില്ലന്റെ പേരടക്കം മാറ്റും !
എമ്പുരാന് സിനിമ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്, രാഷ്ട്രീയപരമായി ചിത്രം വലിയ വിവാദമായി മാറിയ സാഹചര്യത്തിൽ ഇപ്പോഴിതാ സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുകയാണ്. വോളന്ററി മോഡിഫിക്കേഷന് വരുത്തും. ചിത്രത്തില്‍ മാറ്റാം വരുത്താന്‍ ആവശ്യപ്പെട്ടത് നിര്‍മ്മാതാക്കളിൽ ഒരാളായ ഗോകുലൻ ഗോപാലൻ കൂടിയാണ്. നിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചയോടെയാണ് മാറ്റങ്ങള്‍ പൂര്‍ത്തിയാവുക. ചില രംഗങ്ങള്‍ മാറ്റും. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും. 17 ഭാഗങ്ങളില്‍ മാറ്റം വരുത്തും. ബജ്രംഗി എന്ന വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറ്റും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയുമായി ബന്ധപെട്ട് നടക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു ഗോകുലം ഗോപാലന് പ്രതികരിച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ, താന്‍ അവസാനമാണല്ലോ ഈ സിനിമയുമായി സഹകരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും ഇതുവരെ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ആളുകളാണ്. ആരെയും ബുദ്ധിമുട്ടിക്കാന്‍ നമുക്കാര്‍ക്കും ആഗ്രഹമില്ല. ആര്‍ക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തില്‍ സിനിമ കാണണം. സിനിമ സെന്‍സര്‍ ചെയ്താണല്ലോ വന്നത്.

അപ്പോഴൊന്നും ഒരു പ്രശ്നവും ഇണ്ടായിരുന്നില്ല, പക്ഷെ സിനിമ കാണുന്നവര്‍ പല ചിന്താഗതിക്കാര്‍ ആണല്ലോ, അതില്‍ വന്ന പ്രശ്നം ആണ്. മോഹന്‍ലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാന്‍ താല്പര്യം ഇല്ലാത്തവരാണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല. രാഷ്ട്രീയം എന്നാല്‍ സേവനം എന്നാണ് താന്‍ കാണുന്നത്. വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാന്‍ കഴിയാതെ നിന്ന് പോകാന്‍ പാടില്ല എന്നതുകൊണ്ടാണ് ഞാന്‍ അതില്‍ സഹകരിച്ചത്. നമ്മള് കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തല്ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്.
സിനിമയെ സിനിമയായി കാണണം, എങ്കിലും വിവാദങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ മാറ്റം വരുത്താന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. മാറ്റം വരുത്താന്‍ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്ന് തനിക്ക് അറിയില്ല എന്നാണ് ഗോകുലം ഗോപാലന് പറയുന്നത്. എന്നാൽ അതേസമയം ബോക്സ്ഓഫീസിൽ സിനിമ കത്തിക്കയറുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ ദിവസം കേരളത്തിനകത്തും പുറത്തും നിന്നുമായി ചിത്രം നേടിയത് 21കോടി ആയിരിക്കുന്നു, എന്നാൽ രണ്ടാം ദിവസം ഇതിൽ ചെറിയ കുറവ് വന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Leave a Reply