ഞാൻ ഒരു കമ്യൂണിസ്റ്റാണ്, അച്ഛന്‍ നെക്‌സലൈറ്റ് ആയിരുന്നു ! ചേച്ചി സന്യാസം സ്വീകരിച്ചതില്‍ എനിക്ക് ഞെട്ടലില്ല ! നിഖില വിമൽ

ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് നിഖില വിമൽ, ഒരു അഭിനേത്രി എന്നതിനപ്പുറം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ആളുകൂടിയാണ് നിഖില. താനൊരു കമ്യൂണിസ്റ്റ്കാരി ആണെന്ന് പലപ്പോഴും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അടുത്തിടെ നിഖിലയുടെ ചേച്ചി അഖില സന്യാസം സ്വീകരിച്ചിരുന്നു. ശേഷം അഖില അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചു. ഇതിന് പിന്നാലെ നിഖില വിമലിനെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു.

എന്നാൽ അന്നൊന്നും ഇതിനോട് നിഖില പ്രതികരിച്ചിരുന്നില്ല, ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകായണ് നിഖില, ചേച്ചി സന്യാസം സ്വീകരിച്ചതില്‍ തനിക്ക് ഒരു ഞെട്ടലും ഉണ്ടായില്ലെന്നാണ് നിഖില പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്, വാക്കുകൾ ഇങ്ങനെ, ചേച്ചി സന്യാസി ആയതിൽ എനിക്ക് ഒരു ഞെട്ടലും തോന്നിയില്ല. ചേച്ചി പെട്ടന്ന് ഒരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ല. നിങ്ങള്‍ ഇത് ഇപ്പോഴല്ലേ കേള്‍ക്കുന്നത്. എനിക്ക് ഇത് കുറേക്കാലമായി അറിയാവുന്ന ഒന്നാണ്. നമ്മുടെ വീട്ടിലുള്ള ഒരാള്‍ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയാമല്ലോ.

പെട്ടെന്ന് ഒരു ദിവസം ചാടി കേറി എടുത്ത ഒരു തീരുമാനമൊന്നുമല്ല ഇത്, എന്റെ ചേച്ചിയായി എന്നതാണ് ഈ അടുത്ത കാലത്ത് അവള്‍ക്കുണ്ടായ വലിയൊരു ബുദ്ധിമുട്ടെന്ന് വേണമെങ്കില്‍ പറയാം. അവള്‍ വളരെ എജ്യുക്കേറ്റഡാണ്. പിഎച്ച്ഡി കഴിഞ്ഞു. ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പൊക്കെ കിട്ടിയിരുന്നു. ജെആര്‍എഫ് ഒക്കെയുള്ള. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമ്മളെക്കാള്‍ വലിയ നിലയില്‍ നില്‍ക്കുന്നൊരാളാണ്.

അത്രയും അറിവും വിവരവുമുള്ളതുകൊണ്ട് തന്നെ, അവളുടെ ലൈഫില്‍ അവള്‍ എടുക്കുന്ന ഒരു ചോയ്‌സിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക. എന്റെ ചേച്ചിക്ക് മുപ്പത്തിയാറ് വയസായി. ഈ പ്രായത്തില്‍ നില്‍ക്കുന്നൊരാള്‍ എടുക്കുന്ന തീരുമാനങ്ങളെ നമ്മള്‍ എങ്ങനെ ചോദ്യം ചെയ്യും. അവള്‍ ആരോടും പറയാതെ പെട്ടന്ന് പോയി ഒരു കാര്യവും ചെയ്തിട്ടുമില്ല. സ്പിരിച്വലി ചായ്‌വുള്ളയാളാണ്. ശാസ്ത്രം പഠിക്കുന്നുണ്ടായിരുന്നു.

ആരായാലും അവരവർക്ക് വ്യക്തി സ്വാതന്ത്ര്യം എന്നൊന്ന് ഉണ്ട്, അതുകൊണ്ട് തന്നെ മറ്റാരുളുടെ സ്വാതന്ത്ര്യത്തിൽ നമ്മൾ എങ്ങനെ ചോദ്യം ചെയ്യും, അവള്‍ വളരെ അടിപൊളിയായിട്ടുള്ള ഒരാളാണ്. ഞാന്‍ സിനിമയില്‍ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തിട്ടില്ലല്ലോ. അതുപോലെ തന്നെയല്ലേ ഇതും. അവളുടെ തീരുമാനങ്ങളില്‍ ഞാന്‍ സന്തോഷവതിയാണ്. അവൾ എടുക്കുന്ന തീരുമാങ്ങൾ എപ്പോഴും ശെരിയായിരിക്കും.

എന്തായാലും,  എന്നപ്പോലെ മണ്ടത്തരം പറ്റുന്നയാളല്ല. അതുകൊണ്ട് തന്നെ അവളുടെ കാര്യത്തില്‍ ആര്‍ക്കും ഞെട്ടലില്ല. അവള്‍ക്ക് വേണ്ടതെല്ലാം അവള്‍ ജീവിതത്തില്‍ ചെയ്യുന്നുണ്ട്. അവള്‍ പല സ്ഥലങ്ങളിലും ട്രിപ്പ് പോയിട്ടുണ്ട്. ഫോട്ടോഗ്രഫി, യാത്ര, ഭക്ഷണം എല്ലാം ഇഷ്ടമുള്ളയാളാണ്. ഇന്റിപെന്റന്റായ ഒരാള്‍ എന്നതിന് ഉദാഹരണമായി അവളെ കാണിക്കാം, എന്റെ വീട്ടില്‍ പക്ഷെ അങ്ങനെയല്ല. വ്യത്യസ്തമാണ്. എന്റെ അച്ഛന്‍ പഴയ നെക്‌സലേറ്റാണ്. എന്റെ വീട്ടില്‍ നോര്‍മലായിട്ട് എന്റെ അമ്മ മാത്രമെയുള്ളു. എന്റെ വീട്ടില്‍ ഇതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നും നിഖില പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *