നിഖില വിമലിന്റെ ചേച്ചി അഖില വിമൽ സന്യാസം സ്വീകരിച്ചു ! ഇനി അവന്തികാ ഭാരതി..! ചേച്ചിയെ കുറിച്ച് നിഖിലയുടെ വാക്കുകൾ

ഒരു അഭിനേത്രി എന്ന നിലയിലും ഏതൊരു കാര്യത്തിലും ശക്തമായ നിലപാടുകൾ ഉള്ള ആളാണ് നടി നിഖില വിമൽ. താൻ ഒരു കമ്യൂണിസ്റ്റ് കാരിയാണെന്ന് എപ്പോഴും അഭിമാനത്തോടെ പറയാറുള്ള ആളുകൂടിയാണ് നിഖില. ഇപ്പോഴിതാ നിഖിലയുടെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അവന്തിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അഖിലയുടെ സന്യാസ ദീക്ഷയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത് അവരുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ്.

സന്യാസി വേഷത്തിലുള്ള അഖിലയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്, കലാമണ്ഡലം വിമലാദേവിയുടെയും എം ആര്‍ പവിത്രന്‍റെയും മക്കളാണ് അഖിലയും നിഖിലയും. രണ്ട് പേരും ചെറു പ്രായത്തില്‍ത്തന്നെ നൃത്തം അഭ്യസിച്ചിട്ടുണ്ട്. നിഖില സിനിമയുടെ വഴി തെരഞ്ഞെടുത്തപ്പോള്‍ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയുടെ തിയറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അഖിലയുടെ ഉപരിപഠനം യുഎസില്‍ ആയിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്കൂള്‍ ഓഫ് തിയറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില. ആധ്യാത്മിക പാതയോടുള്ള ആഭിമുഖ്യം പലപ്പോഴും അഖിലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ദൃശ്യമായിരുന്നു.

ഇവരുടെ അച്ഛൻ എംആർ പവിത്രൻ ഒരു നക്സലെെറ്റ് ആയിരുന്നു. വിവാഹശേഷമാണ് ഇദ്ദേഹം ഇത് ഉപേക്ഷിച്ചത്. ഒരു അപകടത്തിൽ പരിക്ക് പറ്റി ഏറെക്കാലം കിടപ്പിലായിരുന്നു അച്ഛൻ കോവിഡ് സമയത്ത് മരണപെട്ടതും സഹായിക്കാൻ ആരുമില്ലാതെ അച്ഛന്റെ അന്ത്യ കർമ്മങ്ങൾ എല്ലാം ഒറ്റക്ക് ചെയ്തതും നിഖില ആയിരുന്നു. അച്ഛന്റെ മരണം ചേച്ചിയെ വല്ലാതെ ബാധിച്ചിരുന്നെന്ന് ഒരിക്കൽ നിഖില തുറന്ന് പറഞ്ഞിരുന്നു. അച്ഛന്റെ മരണം എന്നേക്കാളും അമ്മയേക്കാളും ഏറ്റവും കൂടുതൽ ബാധിച്ചത് അവളെയാണ്. അച്ഛൻ കുട്ടിയായിരുന്നു അവൾ. അച്ഛനാണ് അവൾക്ക് പുസ്കതങ്ങൾ വാങ്ങിക്കൊടുത്തത്. അവളെ ലോകം കാണിച്ച് കൊടുത്തതും പഠിപ്പിച്ചതും അച്ഛനാണ്. അച്ഛന്റെ വീഴ്ച ഏറെ ബാധിച്ചത് അഖിലയെയാണ്. അച്ഛന്റെ മരണം ഉൾക്കൊള്ളാൻ അവൾക്ക് കുറേ സമയമെടുത്തു. അച്ഛനെക്കുറിച്ച് അവളെഴുതി വെച്ചത് ഈ ഫാദേഴ്സ് ഡേയ്ക്കാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത അന്ന് അവൾ എന്നെ വിളിച്ച് കുറേ കരഞ്ഞു.

എന്റെ ജീവിതത്തിലെ ഏറ്റവും ശക്തയായ ഒരു ആൾ അവൾ തന്നെയാണ്, ഞാൻ എന്ത് ചെയ്താലും എന്നെ സപ്പോർട്ട് ചെയ്യും. ഒരു തീരുമാനമെടുക്കാൻ ഞാൻ മറ്റ് പലരോടും ചോദിച്ചാലും അവസാനം പോയി നിൽക്കുന്നത് അവളുടെ അടുത്താണ്. അച്ഛൻ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അവളുടെ ജീവിതത്തിലാണ്. എനിക്ക് അറിവ് വെക്കും മുമ്പ് അച്ഛന് വയ്യതായിട്ടുണ്ട്. ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ബുദ്ധിമുട്ട് പോലും ഞാനും ചേച്ചിയും ചിരിച്ച് മാത്രമേ പങ്കുവെക്കാറുള്ളൂ. അച്ഛൻ മരിച്ച് കഴിഞ്ഞിട്ടുണ്ടായ പല കാര്യങ്ങളും പറയുമ്പോഴും ഞാനും അവളും ചിരിക്കുമെന്നും നിഖില വിമൽ അന്ന് പറഞ്ഞിരുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *