അച്ഛനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്, ക്യാൻസർ ആയിരുന്നു ! കീമോയും റേഡിയേഷനുമൊക്കെ നടത്തിയതിന്റെ ക്ഷീണമാണ് ! മകൻ പറയുന്നു

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ നടനും നിർമ്മാതാവുമാണ് മണിയൻ പിള്ള രാജു. കഴിഞ്ഞ ദിവസം ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ദിവസം. അന്ന് മുതൽ മണിയൻപിള്ള രാജു എന്ന നടനെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ, പഴയ രൂപമേയല്ല മെലിഞ്ഞ് കവിളുകൾ ഒട്ടി ശരീരം മെലിഞ്ഞു അവശനായി! എന്നിങ്ങനെ ഒരു നൂറായിരം കമന്റുകൾ ആണ് അദ്ദേഹത്തെ കുറിച്ച് സോഷ്യൽ മീഡിയ നിറയെ . അദ്ദേഹത്തിന് എന്തെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് ഗൂഗിളിൽ സേർച്ച് ചെയ്തവർ പോലും നിരവധിയാണ്..

ഇപ്പോഴിതാ ഇതിനെത്തുടർന്ന് തന്റെ അച്ഛനെ കുറിച്ച് അനാവശ്യമായ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ച് മകനും നടനുമായ നിരഞ്ജ് സംസാരിക്കുകയാണ്, മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. അച്ഛന് ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് നിരഞ്ജ് വ്യക്തമാക്കി. അച്ഛന് എന്തോ മാരക രോഗമാണെന്ന തരത്തിലൊക്കെയാണ് ചിലർ പറയുന്നത്.

സാധാരണയായി ഞങ്ങൾ  ഇത്തരം വാർത്തകൾക്കൊന്നും ഞങ്ങൾ ശ്രദ്ധ കൊടുക്കാറ് പോലുമില്ല. എന്നാൽ  അച്ഛന് തൊണ്ടയിൽ അ,ർ,ബു,ദമായിരുന്നു. കീമോയും റേഡിയേഷനുമൊക്കെ നടത്തിയതിനാൽ സ്വാഭാവികമായി തൈറോയിഡിൽ വ്യതിയാനം സംഭവിക്കും. അതാണ് മെലിയാൻ കാരണനായത്. മാത്രമല്ല കീമോ ചികിത്സ കഴിഞ്ഞാൽ വായിലെ തൊലിയൊക്കെ പോകും. ഇതൊക്കെ ശരിയാകാൻ ആറ് മാസത്തോളം എടുക്കും. ശരിയാകുമ്പോൾ നല്ല ഭക്ഷണമൊക്കെ കഴിച്ച് ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും എന്നും, നിരഞ്ജ് പറഞ്ഞു.

അതേസമയം ഏറെ വർഷങ്ങൾക്ക് ശേഷം മോഹനലിനൊപ്പം തുടരെ എന്ന പുതിയ സിനിമയിലാണ് മണിയൻ പിള്ള രാജു അവസാനമായി അഭയനയിച്ചിരിക്കുന്നത്. ളരെ പ്രതീക്ഷയോടെയാണ് ഈ സിനിമയെ ഞങ്ങൾ നോക്കിക്കാണുന്നത്. അച്ഛന്റെ ഗംഭീരമായൊരു തിരിച്ചുവരവായിരിക്കും സിനിമയിലൂടെ നടത്തുക. ഉടൻ തന്നെ മോഹൻലാൽ നായകനായ ചിത്രത്തിന്റെ നിർണമാണവും നടക്കുമെന്നും നിരഞ്ജ് അറിയിച്ചു.

മുമ്പ് കോവിഡ് സമയത്തും അദ്ദേഹത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു, അദ്ദേഹം ഗുരുതരാവസ്ഥയിൽ എന്ന് തുടങ്ങി കേൾക്കാൻ പാടില്ലാത്ത വാർത്തകൾ വരെയും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അന്നും മകൻ വിശദീകരണവും ആയി എത്തിയിരുന്നു, നടൻ പൂർണ്ണ ആരോഗ്യത്തോടെ പഴയത് പോലെ എത്രയും പെട്ടെന്ന് തിരികെ വരട്ടെ എന്നാണ് എ , മലയാളികൾ കുറിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *