വിവാഹ ജീവിതത്തിൽ ഞാനൊരു പരാജയമായിരുന്നു, ‘നിങ്ങളെ അച്ഛാ എന്ന് വിളിക്കാൻ വെറുപ്പ് തോന്നുന്നു എന്നാണ് എന്നാണ് മക്കൾ എന്നോട് പറഞ്ഞത്’ !

ഞാൻ ഗന്ധർവ്വൻ എന്നെ ഒരൊറ്റ സിനിമ മാത്രമാണ് നിതീഷ് ഭരദ്വാജ് എന്ന നടൻ ചെയ്തിരുന്നത് എങ്കിലും മലയാളികൾക്ക് അദ്ദേഹം ഏറെ പ്രിയങ്കരനാണ്. മഹാഭാരതം സീരിയലിൽ കൃഷ്ണനായും നിതീഷ് ഭരദ്വാജ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കരിയറിൽ താൻ ഏറെ വിജയങ്ങൾ കൈവരിച്ചിരുന്നു എങ്കിലും വ്യക്തി ജീവിതത്തിൽ താനൊരു പരാജയമായിരുന്നു എന്ന് പറയുകയാണ് അദ്ദേഹം. രണ്ട് വിവാഹമാണ് നിതീഷിന്റെ ജീവിതത്തിലുണ്ടായത്. രണ്ടാമത്തെ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം ഏറെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു.

ആദ്യ വിവാ​​​ഹം നടക്കുന്നത് 1991 ലായിരുന്നു. പ്രശസ്ത ജേർണലിസ്റ്റ് വിമല പാട്ടീലിന്റെ മകൾ മോനിഷ പാട്ടീലാണ് നിതീഷ് ഭരദ്വാജിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ഇരുവർക്കും രണ്ട് മക്കളും പിറന്നു. എന്നാൽ 2005 ൽ ഈ വിവാഹ ബന്ധം വേർപിരിയലിൽ അവസാനിച്ചു. 2009 ൽ സ്മിത ​ഗേറ്റിനെ നിതീഷ് ഭരദ്വാജ് വിവാഹം ചെയ്തു. ഇരട്ട പെൺകുഞ്ഞുങ്ങൾ ഇവർക്ക് പിറന്നു. 2019 ലാണ് ഈ ബന്ധം പിരിയുന്നത്.

എന്റെ രണ്ടാം വിവാഹ ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ അതിജീവിച്ചിരുന്നു, വിവാഹ ജീവിതത്തിൽ താൻ അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ടെന്നും മക്കളെ തന്നിൽ നിന്നും സ്മിത അകറ്റിയെന്നുമായിരുന്നു. ഈ വിവാഹത്തിൽ എല്ലാ തരത്തിലുള്ള ഉപദ്രവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും എന്റെ രണ്ട് മക്കളെയും എന്നിൽ നിന്ന് അകറ്റുന്നു. 11 വയസുള്ള എന്റെ പെൺമക്കൾ പറഞ്ഞ രണ്ട് വരി നിങ്ങളെ അച്ഛാ എന്ന് വിളിക്കാൻ വെറുപ്പ് തോന്നുന്നു എന്നാണ്. ഞാൻ എല്ലാം ചെയ്ത് കൊടുത്തിട്ടും എന്തുകൊണ്ട് കുട്ടികളിങ്ങനെ പറയുന്നു എന്നത് എന്നെ ഏറെ വിഷമിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

എന്നാൽ നിതീഷിന്റെ അന്നത്തെ ഈ ആരോപണം നിഷേധിച്ച് കൊണ്ട് അന്ന് സ്മിത​ ​ഗേറ്റ് പ്രസ് മീറ്റ് നടത്തി തന്റെ ഭാ​ഗം വിശദീകരിച്ചു. വ്യാജ ആരോപണങ്ങളുന്നയിച്ച് തന്റെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് നിതീഷ് ഭരദ്വാജിന്റെ ശ്രമമെന്ന് സ്മിത​ ​ഗേറ്റ് അന്ന് വാദിച്ചു. എന്ത് തന്നെയായാലും അദ്ദേഹം മലയാളികൾക്ക് എന്നും ഏറെ പ്രിയങ്കരനാണ്. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയും അതിലെ ഗാനങ്ങളും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *