അതിർത്തി കടന്നപ്പോൾ ഗീതു മോഹൻദാസ് സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തിയോ ! ഗീതു മോഹന്‍ദാസിനെതിരെ നിതിൻ രഞ്ജി പണിക്കർ !

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ യാഷിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ഇന്ന് യാഷിനെ നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ടോക്‌സിക്’ സിനിമയുടെ ഗ്ലിംപ്‌സ് പുറത്തുവിട്ടിരുന്നു. ടീസർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുക്കുകയും വിഡിയോ വൈറലായി മാറുകയും ചെയ്ത് സാഹചര്യത്തിൽ ഇപ്പോഴിതാ ഗീതു മോഹൻദാസിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കസബ സിനിമയുടെ സംവിധാകനും രഞ്ജി പണിക്കരുടെ മകനുമായ നിതിൻ രഞ്ജി പണിക്കർ.

അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗീതുവിനോട് ചോദ്യം ചോദിച്ചിരിക്കുന്നത്. താന്‍ ഒരുക്കിയ ‘കസബ’ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയില്‍ പടം എടുത്തപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്നാണ് നിതിന്‍ പറയുന്നത്. ഇന്ന് പുറത്തിറങ്ങിയ ടോക്‌സിക് സിനിമയുടെ ടീസറില്‍ നായകന്‍ യാഷ് സ്ത്രീകളെ എടുത്ത് ഉയര്‍ത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിനെതിരെയാണ് നിതിന്‍ രഞ്ജി പണിക്കര്‍ പ്രതികരിച്ചിരിക്കുന്നത്.

അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആണ്‍നോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ ‘ആണ്‍മുഷ്‌ക്ക്’ മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ”SAY IT SAY IT” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി..” എന്നാണ് നിതിന്‍ രഞ്ജി പണിക്കര്‍ കുറിച്ചിരിക്കുന്നത്.

നിതിന്റെ വാക്കുകൾ ഇതൊനൊടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്, എന്നാൽ ചിത്രത്തിന്റെ ടീസർ വൈറലായി മാറിയിട്ടുണ്ട്, വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്‌റ്റൈലിഷ് യാഷിനെ ടീസറില്‍ കാണാം. നടന്‍ സുദേവ് നായരും ഒപ്പമുണ്ട്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. ‘എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ് ലൈന്‍’. ‘കെജിഎഫി’ന്റെ ഹാങ് ഓവറിലിരിക്കുന്ന ആരാധകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്നതാണ് വീഡിയോ..

കെ വി എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ കീഴിൽ വെങ്കട്ട് കെ. നാരായണും, യഷും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കെജിഎഫ് 2വിന് ശേഷം യഷ് അഭിനയിക്കുന്ന ചിത്രമായതിനാൽ തന്നെ, വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. 2025 ഏപ്രലിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. കസബ സിനിമയുടെ കുറ്റം പറ.. പറ.. എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *