
എത്ര വലിയ പ്രണയം ആയിരുന്നുവെങ്കിലും ഒരിക്കലും അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഞാൻ വിവാഹം കഴിക്കില്ലായിരുന്നു ! മഞ്ജുചേച്ചിയാണ് ജീവിതത്തിൽ വഴിത്തിരിവായത് ! നിത്യദാസ് പറയുന്നു !
ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ അവർ ഒരു പക്ഷെ അങ്ങനെ ഒരുപാട് സിനിമകൾ ഒന്നും ചെയ്യണമെന്നില്ല, പ്രേക്ഷകരുടെ മനസ്സിൽ തട്ടി നിൽക്കുന്നതാണെകിൽ ഒരെണ്ണം തന്നെ ധാരാളമാണ്. അത്തരത്തിൽ ഈ പറക്കും തളിക എന്ന ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട നായികയായി മാറിയ ആളാണ് നിത്യ ദാസ്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് വളരെ സജീവമാണ്. തന്റെ തിരിച്ചുവരവ് കൂടിയായ പള്ളിമണി എന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ്ണ് ഇപ്പോൾ നിത്യ.
തന്റെ കുടുംബത്തെ കുറിച്ച് നിത്യ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഏറെയും വലിയ ശ്രദ്ധ നേടിയിരുന്നു. അതുപോലെ ഞാനും എന്റെ ആളും എന്ന ഷോയിൽ വിധി കർത്താവായി ഇരുന്ന സമയത്ത് മാതാപിതാക്കളുടെ കാര്യത്തിൽ നിത്യ പറഞ്ഞ പല കാര്യങ്ങളും കൈയ്യടി നേടിയിരുന്നു. അവരുടെ ക്കണ്ണീര് വീഴ്ത്തിയാൽ നമ്മൾ ഒരിക്കലും നന്നാവില്ല എന്ന് നിത്യ പറഞ്ഞിരുന്നു. വിവാഹം നമ്മുടെ ഇഷ്ട ആണെങ്കിലും അത് അവരെ വിഷമിപ്പിച്ചുകൊണ്ട് ആകരുത് എന്നും നിത്യ പറഞ്ഞിരുന്നു.
ഇപ്പോഴിതായ നിത്യ പറയുന്നത് ഇങ്ങനെ, എത്ര പ്രണയം ആയിരുന്നുവെങ്കിലും ഒരിക്കലും അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഞാൻ വിവാഹം കഴിക്കില്ലായിരുന്നു. അതെങ്ങനെ സാധിക്കും, എങ്ങനെ സമാധാനത്തോടെ ജീവിക്കാൻ ആകും.അന്നും ഇന്നും അതിനോട് യോജിപ്പില്ല. എന്റെ വീട്ടിൽ സമ്മതിച്ചതുകൊണ്ട് ഞാൻ പുള്ളിയെ തേച്ചില്ല. അല്ലെങ്കിൽ ഉറപ്പായും ഞാൻ ഒഴിവാക്കിയേനെ നിത്യ പറയുന്നു. എല്ലാം തുറന്ന് പറയുന്ന ആളാണ് എങ്കിലും ഒരാൾ വിശ്വസിച്ചു ഏല്പിക്കുന്ന കാര്യങ്ങൾ ഒരിക്കലും തുറന്നു പറയാറില്ല എന്നും നിത്യ പറഞ്ഞു.

നിത്യയുടെ ഭർത്താവ് മലയാളി ആയിരുന്നില്ല. മറ്റൊരു ഭാഷയും സംസ്കാരവും എല്ലാമുള്ള ഒരു കുടുംബത്തിലേക്കാണ് നിത്യ വിവാഹം കഴിച്ച് എത്തിയത്. പഞ്ചാബിക്കാരനായ അരവിന്ദ് സിംഗ് ജൗള ആണ് നിത്യയെ വിവാഹം ചെയ്തത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് ക്രൂ മെമ്പര്‍ ആയിരുന്നു അരവിന്ദ്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ഫ്ളൈറ്റ് യാത്രയ്ക്ക് ഇടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹവും നടന്നു.
എന്റെ ജീവിതത്തിൽ സിനിമ എന്ന വഴിത്തിരിവ് ഉണ്ടാകാൻ കാരണം മഞ്ജു ചേച്ചിയാണ്. ഗൃഹലക്ഷ്മിയിൽ വന്ന എന്റെ ഒരു ഫോട്ടോ മഞ്ജു ചേച്ചി കണ്ടിട്ട് ചേച്ചിയാണ് എന്നെ ദിലീപ് ഏട്ടന്റെ സിനിമയിലേക്ക് വിളിക്കുന്നത്. ആദ്യം ദിലീപേട്ടനെ കാണുന്ന ഫീൽ ആണ് ഇന്നും എനിക്ക് അദ്ദേഹം ഏട്ടൻ എന്നൊരു ഫീലാണ്. എന്നും കാണുമെന്നോ വിളിക്കുമെന്നോ ഒന്നുമില്ല. പക്ഷെ എന്നും ആ സ്നേഹം ഉണ്ടാകും എന്നും നിത്യ പറയുന്നു.
Leave a Reply