‘നമ്മൾ സഹോദരിമാരാണോ എന്ന് എല്ലാവരും ചോദിക്കും’ അമ്മക്ക് ആശംസകളുമായി നിത്യ ദാസിന്റെ മകൾ നൈന !
ഒരുപാട് സിനിമകൾ ഒന്നും ചെയ്തില്ലെങ്കിലും നമ്മൾ ഇന്നും ഓർത്തിരിക്കുന്നതും ഇഷ്ടപെടുന്നതുമായ നടിയാണ് നിത്യ ദാസ്. നിത്യ ദാസ് എന്ന അഭിനേത്രിയെ നമ്മൾ ഓർത്തിരിക്കാൻ ‘ഈ പറക്കും തളിക’ സൂപ്പർ ഹിറ്റ് ചിത്രം ദാരാളമാണ്, ബസന്തി എന്ന കഥാപാത്രം ഇപ്പോഴും വിജയമാണ്, കുട്ടികൾ മുതൽ മുതിർന്നവർവരെ ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണ് ഈ പറക്കും തളിക. 1981 ല്‍ കോഴിക്കോടാണ് നിത്യ ജനിച്ച്ത്.
പതിനേഴാം വയസിലാണ് നിത്യ സിനിയിൽ എത്തുന്നത്, ഈ പറക്കും തളികക്ക് ശേഷം കൺമഷി, നരിമാൻ, കുഞ്ഞി കൂനൻ, ബാലേട്ടൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, പതിനേഴോളം സിനിമയില്‍ അഭിനയിച്ച നിത്യ തന്റെ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു, ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥനായ അരവിന്ദ് സിംഗ് ആണ് നിത്യാ ദാസിന്റെ ഭര്‍ത്താവ്.
ഇവർക്ക് രണ്ടു മക്കളാണ് മൂത്ത മകൾ ‘നൈന’, ഇളയ മകൻ ‘നമന്‍’. കാഴ്ച്ചയിൽ ‘അമ്മ നിത്യയുടെ അതെ രൂപ സാദൃശ്യമാണ് മകൾ നൈനാക്കും, ഇരുവർക്കും ഇന്ന് ദാരാളം ആരാധകരും ഉണ്ട്, ഇപ്പോഴിതാ നിത്യയുടെ പിറന്നാള്‍ ദിനത്തില്‍ അമ്മക്ക് മകള്‍ നൈന ആശംസകളുമായി എത്തിയിരിക്കുകയാണ്. താരപുത്രിയുടെ വാക്കുകൾ ഇങ്ങനെ… ‘ജന്മദിനാശംസകള്‍ മമ്മ. ഒരുപാട് സ്‍നേഹിക്കുന്നു. നിങ്ങള്‍ ഇപ്പോഴും വളരെ സുന്ദരിയാണ്, പലരും നമ്മള്‍ സഹോദരിമാരാണോ എന്ന് ചോദിക്കാറുണ്ട് എന്നും ഇതുപോലെ ഉണ്ടാകട്ടെ ഒരായിരം ഉമ്മ’ എന്നാണ് മകള്‍ നൈന എഴുതിയിരിക്കുന്നത്. ..
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ്, ഇതിനോടകം തന്നെ പന്ത്രണ്ടോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലാണ് സീരിയലുകൾ കൂടുതലും നിത്യ ചെയ്തിരിക്കുന്നത് , മലയാളത്തിലും ഒന്നുരണ്ടെണ്ണം ചെയ്തിരുന്നു, ഇപ്പോഴും നിത്യ തമിഴ് സീരിയലിൽ സജീവമാണ്, സോഷ്യൽ മീഡിയിൽ സജീവമായ നിത്യ തന്റെ എല്ലാ വിശേഷങ്ങളും ആരാധകിക്കായി പങ്കുവെക്കാറുണ്ട്.
ഒരു പ്രണയ വിവാഹമായിരുന്നു നിത്യയുടേത്, കാശ്മീരാണ് അരൈന്ദിന്റെ സ്ഥലം. 2005 ൽ താരം ഷൂട്ടിന്റെ ആവശ്യമായി ചെന്നൈയില്‍ പോകുന്ന സമയത്താണ് ഇരുവരും കണ്ടുമുട്ടിയത്. ആ വിമാനത്തില്‍ വച്ചാണ് ഇരുവരുടെയും ആദ്യ കൂടികാഴ്ച. അവിടെ കണ്ടു പരിചയപ്പെട്ടവർ പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. ഉടനെ വീട്ടുകാരുടെ സമ്മതത്തോടെ ഇവർ വിവാതിരക്കുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത് മൂത്തത് മകളും ഇളയത് ആൺകുട്ടിയുമാണ്, ഇവര്‍ കല്യാണത്തിന് ശേഷം കാശ്മീരിലേക്ക് താമസം മാറി. ഇപ്പോള്‍ നാട്ടില്‍ കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം.
അമ്മയും മകളും ഒരുമിച്ച് ചെയ്യുന്ന എല്ലാം വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്, ഇപ്പോഴും താരത്തിന്റെ സൗന്ദര്യത്തിനു ഒരു കുറവും വന്നിട്ടില്ല, എന്നാണ് ആരാധകർ പറയുന്നത്.. മികച്ച അവസരങ്ങൾ ലഭിച്ചാൽ സിനിമയിൽ സജീവമാക്കാന് നിത്യയുടെ തീരുമാനം, നവ്യ നായർ നിത്യയുടെ അടുത്ത സുഹൃത്താണ്..
Leave a Reply