
എന്ത് വെറുപ്പിക്കലാണ് ഈ അമ്മയും മകളും ! എന്റെ വിഡിയോകൾ കാണണ്ട എന്ന് മാത്രമേ അത്തരക്കാരോട് എനിക്ക് പറയാനുള്ളു ! ഇത് ഇനിയും തുടരും ! നിത്യ ദാസ് പ്രതികരിക്കുന്നു !
നമുക്ക് ഏവർക്കും ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് നിത്യദാസ്. ഈ പറക്കും തളിക എന്നാ ഒരൊറ്റ ചിത്രം മാത്രം മതി നമ്മൾ എക്കാലവും നിത്യദാസിനെ ഓർമിച്ചിരിക്കാൻ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് വളരെ സജീവമാണ്. അതുപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും വളരെ ആക്റ്റീവ് ആണ് നിത്യ ദാസ്. മൂത്തമകൾ നൈനയും ചേർന്ന് ഒരുപാട് റീൽസ് ചെയ്യാറുള്ള നിത്യ അതെല്ലാം തനറെ ഇൻസ്റ്റയിൽ പങ്കുവെക്കാറുമുണ്ട്.
കാഴ്ചയിൽ സഹോദരങ്ങളെ പോലെ തോന്നിപ്പിക്കുന്ന ഈ അമ്മയും മകൾക്കും ഇന്ന് ആരാധകർ ഏറെയാണ്. എന്നാൽ അതുപോലെ നിത്യക്ക് വിമർശകരും ഉണ്ട്, എന്നാൽ ഇപ്പോൾ അത്തരം വിമർശനങ്ങളോട് പ്രതികരിക്കുകയാണ് നിത്യ, താൻ അങ്ങനെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ഒരാളായിരുന്നു. ഇത്രയും നാള് തനിക്ക് ഇന്‍സ്റ്റാഗ്രാമിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. പക്ഷെ മകള്‍ നൈനയ്ക്ക് നൃത്തത്തില്‍ വലിയ താല്പര്യമാണ്.
കുറച്ച് നൃത്തം പഠിക്കുകയും ചെയ്തിരുന്നു. അവള് ഇന്‍സ്റ്റാഗ്രാം റീല്‍ വിഡിയോകള്‍ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോഴാണ് തനിക്കും അവളുടെ കൂടെ ഡാൻസ് ചെയ്യാനും വീഡിയോകള്‍ പോസ്റ്റ് ചെയ്യാനുമൊക്കെ ഒരു ഇഷ്ടം തോന്നിയത്. എന്നാൽ ഞാൻ പങ്കുവെക്കുന്ന വിഡിയോകൾ എടുത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ വളരെ മോശമായി രീതിയിലുള്ള തലക്കെട്ടും കൊടുത്ത് പോസ്റ്റ് ചെയ്ത്. അതിൽ വരുന്ന മോശമായ കമന്റുകൾ എടുത്ത് മറ്റൊരു വാർത്തയാക്കും അതിനു പുറകെ കുറച്ചുപേർ ‘ഓ ഇവള് എന്താ ഈ കാണിക്കുന്നത്’ എന്ന രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു.

ഇവർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല, പക്ഷെ ഒരു മോശം കമന്റുകള്‍ തന്നെ വിഷമിപ്പിക്കാറില്ല. അതിനൊന്നും മറുപടി പറയാന്‍ താല്പര്യവുമില്ല. തന്നെ ചീത്ത പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവര്‍ അങ്ങനെ തന്നെ ചെയ്യട്ടെ. ഞാൻ എന്തായാലും റീല്‍ വീഡിയോകള്‍ ഒഴിവാക്കാൻ ആലോചിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ കിട്ടുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിച്ച് ഇല്ലാതാക്കരുത്. സന്തോഷമായിരിക്കുകയെന്നതാണു പ്രധാനം. എന്ത് വെറുപ്പിക്കല്‍ ആണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട് ഞങ്ങളുടെ വീഡിയോ കാണാതിരിക്കുക എന്നു മാത്രമേ പറയാനുള്ളൂവെന്നും നിത്യ ദാസ് പറയുന്നു.
അതെ സമയം താൻ സിനിമയിൽ നിന്നും ഇടവേള എടുത്തതാണ് അല്ലാതെ അഭിനയം ഉപേക്ഷിച്ചതല്ല എന്നും കുട്ടികൾ ആയപ്പോൾ അവരുടെ കാര്യങ്ങൾക്ക് വേണ്ടിയാണ് മാറിനിന്നത്, ഇപ്പോൾ അവർ വലുതായി ഇനി നല്ല പ്രൊജെക്ടുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും, മലയാളത്തിൽ പുതിയതായി പള്ളിമണി എന്ന ത്രില്ലർ മൂവിയുടെ ഭാഗമാകാൻ പോകുന്ന സന്തോഷ വാർത്തയും നിത്യ പങ്കുവെച്ചിരുന്നു. കൂടാതെ തമിഴ് സീരിയൽ രംഗത്തും വളരെ സജീവമാണ് താരം.
Leave a Reply