
“തിരുമ്പി വന്തിട്ടേന്ന് സൊല്ല്” ! പരിഹസിച്ചവരെകൊണ്ട് തന്നെ കൈയ്യടിപ്പിച്ച് നിവിൻ ! പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു !
ഒരു സമയത്ത് പ്രേമം എന്ന സിനിമയും, നിവിൻ പോളി എന്ന നടനും ഉണ്ടാക്കിയ ഒരു ഓളം വളരെ വലുതായിരുന്നു, ഇന്നും ജോർജ് എന്ന ആ കഥാപാത്രം ഏവർക്കും വളരെ പ്രിയപ്പെട്ടതാണ്. അതിനു ശേഷവും മികച്ച സിനിമകൾ ഇണ്ടായിട്ടുണ്ടെകിലും നിവിനെ ഇന്നും അത്തരം ജനപ്രിയ കഥാപാത്രങ്ങളിൽ കാണാനാണ് ഏവരും ആഗ്രഹിക്കുന്നത്, ഒരു സമയത്ത് ശരീര ഭാരം കൂടിയതിന്റെ പേരിൽ വലിയ രീതിയിൽ ബോഡി ഷെയിമിങ് നേരിട്ട ആളുകൂടിയാണ് നിവിൻ.
ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് പുതിയ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നിവിൻ. ആ പഴയ നിവിൻ തിരിച്ചെത്താൻ ഒരുങ്ങുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ലക്ഷകണക്കിന് ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ടിരിക്കുന്നത്. ഇതിനുമുൻപ് ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി നിവിൻ ഖത്തറിൽ എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ വൈറലായിരുന്നു.

നടന്റെ പുതിയ ലുക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്, നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്പൻ തിരിച്ചുവരവാണ് ഇനി നടക്കാൻ പോകുന്നതെന്നുമാണ് ആരാധകർ കമന്റ് ഇടുന്നത്. ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നും പലരും ചോദിക്കുന്നുണ്ട്. ‘മലരേ’.. പാട്ടിലെ നിവിന്റെ ചിത്രങ്ങളും ഈ പുതിയ ചിത്രം ഒന്നിച്ച് ചേർത്താണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.
അടുത്തിടെയായി നിവിന്റെ സിനിമകൾ എല്ലാം പാരാജയമായിരുന്നു, ഡിജോ ജോസ് സംവിധാനം ചെയ്ത ‘മലയാളീ ഫ്രം ഇന്ത്യ’ ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിൻ പോളി ചിത്രം . മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല. റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നിവിൻ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. അതുപോലെ ആക്ഷൻ ഹീറോ ബിജു സെക്കൻഡ് പാർട്ടും പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന സിനിമയാണ്.
Leave a Reply