ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളെയും നമ്മള്‍ മുന്നില്‍ കാണുന്നുണ്ട്. പക്ഷേ അവരോടെല്ലാം എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ, വിവാദങ്ങളിൽ പ്രതികരിച്ച് നിവിൻ പോളി !

ഒരു സമായത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള മുൻ നിര നായകനായിരുന്നു നിവിൻ പോളി. ഏതൊരു നടനെപോലെയും അദ്ദേഹത്തിന്റെ കരിയറിലെ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്, ഇപ്പോഴിതാ പഴയ ലുക്കിൽ മലയാള സിനിമയിലേക്ക് തിരികെ എത്താൻ തയ്യാറാകുകയാണ് നിവിൻ പോളി. നടന്റേതായി ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ വിവാദങ്ങളും നിനിവിനെ വിടാതെ പിന്തുടരുകയാണ്. പേര് വെളിപ്പെടുത്താതെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു നടനെതിരെ എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത് നിവിന്‍ പോളിയെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വിലയിരുത്തലുകളും പിന്നാലെ എത്തി. വിവാദത്തിന് പിന്നാലെ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നത് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ വീണ്ടും രംഗത്തെത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ നിവിൻ പോളിയുടെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്, കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍, ആ വാക്കുകൾ ഇങ്ങനെ, ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍ കണ്ടത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്ന ഹോര്‍ഡിംഗ്സ് ആണ്. എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. നമുക്ക് എല്ലാവര്‍ക്കും പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ല കാര്യമാണ്. അങ്ങനെയുള്ള ഒരുപാട് പേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരെയും നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.

സ്വന്തം, കാര്യം മാത്രം നോക്കുന്ന, അല്ലെങ്കില്‍, ഭീഷണിയുടെ, സ്വരം മുഴക്കുന്ന ആളുകളെയും നമ്മള്‍ മുന്നില്‍ കാണുന്നുണ്ട്. പക്ഷേ അവരോടെല്ലാം എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ. നല്ല ഹൃദയത്തിന്‍റെ, നല്ല മനസിന്‍റെ ഉടമയാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോവാനായി നമുക്കെല്ലാവര്‍ക്കും സാധിക്കും. കഴിഞ്ഞ വര്‍ഷം എനിക്ക് ഒരു ഇഷ്യൂ ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ഒപ്പം നിന്നത് പ്രേക്ഷകരാണ് എന്നും വേദിയിൽ നിവിൻ പറഞ്ഞു. അതേസമയം കൊട്ടാരക്കര ക്ഷേത്രോത്സവ വേദിയിലെ പരിപാടിയില്‍ നിവിന്‍ പോളിക്കൊപ്പം മഞ്ജു വാര്യരും പങ്കെടുത്തിരുന്നു.

ലിസ്റ്റിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു, മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്‍റെ ആദ്യ ആരോപണം. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു, ശേഷം നിവിന്റെ ആരാധകർ ലിസ്റ്റിന് എതിരെ സൈബർ ആക്രമണം നടത്തിയിരുന്നു, തന്നെ ആരും മോശക്കാരൻ ആക്കാൻ നോക്കേണ്ടെന്നും സിനിമ ഇല്ലങ്കിലും കഞ്ഞികുടിക്കാനുള്ള വക താൻ ഉണ്ടാക്കി ഇട്ടിട്ടുണ്ടെന്നും ലിസ്റ്റിൻ പ്രതികരിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *