
ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞത്, തുടക്കം അവിടെ നിന്ന് ! പ്രണയത്തെ കുറിച്ച് മനസ് തുറന്ന് നൂറിനും ഫഹീമും പറയുന്നു !
ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയായ ആളാണ് നടി നൂറിൻ ഷെരിഫ്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിൽ കൂടിയാണ് നൂറിന് അഭിനയ രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ നൂറിൻ വിവാഹിതയാകാൻ പോകുന്നു എന്നതാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. നൂറിന്റെ സുഹൃത്തും നടനും കൂടിയായ ഫഹിം സഫറുമായി നടിയുടെ വിവാഹനിശ്ചയം ഇന്നലെയാണ് കഴിഞ്ഞത്. സോഷ്യല്‍ മീഡിയ പേജിലൂടെ ഫഹിനൂർ എന്ന പേരിൽ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടി കാണിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ വിവാഹ നിശ്ചയമാണെന്ന് നടി പറഞ്ഞിരുന്നില്ല.
ഇതിന് മുമ്പ് ഒരിക്കൽ പോലും ഫഹീമുമായി പ്രണയത്തിലാണെന്നോ, വിവാഹം കഴിക്കാൻ പോകുകയാണെന്നോ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഫഹീമും മലയാളികൾക്ക് പരിചിതനാണ്. പതിനെട്ടാം പടി, ജൂൺ, മധുരം തുടങ്ങിയ സിനിമകളിലൂടെ ഫഹിമും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇതോടെ വാര്‍ത്ത അറിഞ്ഞ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. വളരെ സ്വാകാര്യമായ ഒരു ചടങ്ങിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
നിശ്ചയത്തിന് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടിരുന്നു. പ്രണയത്തെ കുറിച്ച് നൂറിൻ പറയുന്നത് ഇങ്ങനെ, ഞങ്ങൾക്കൊരു ഫ്രണ്ട്സ് ഗ്യാങ് ഉണ്ട്. ഞാൻ നൂറിൻ, അഹാന, രജീഷ നിമിഷ് എന്നിവരൊക്കെ അടങ്ങിയ. വളരെ കൂളായ ചില്ലിങ്ങായ ഒരു ഗ്യാങ് ആണ്. അതിൽ നിന്ന് പതിയെ പതിയെ നമ്മൾ ഡിസൈഡ് ചെയ്തു. അത്രയേ ഉള്ളു. ഇത്ര നാൾ മുന്നേ തുടങ്ങി എന്നൊന്നും പറയാനില്ല. ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞത്. വിവാഹ നിശ്ചയം ചെറിയ പരിപാടി ആയിട്ടാണ് തീരുമാനിച്ചത്, എന്നും നൂറിൻ പറഞ്ഞു.

അതുപോലെ ഫഹിം പറയുന്നത് ഇങ്ങനെ, ഒരുപാട് സന്തോഷം തോന്നുന്ന ഒരു നിമിഷമാണ് ഇത്. എല്ലാവരെയും വിവഹത്തിന് ക്ഷണിക്കുന്നതായിരിക്കും. ഒരുപാട് സന്തോഷമുണ്ട്. ദൂരെ നിന്നെല്ലാം ആളുകൾ വന്നിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായി തീരുമാനിച്ച പരിപാടിയാണ്. അതിൽ എല്ലാവരും വന്നതിൽ സന്തോഷമുണ്ട്. പ്രണയം പറഞ്ഞ ശേഷം നൂറിന്റെ മറുപടിക്ക് കുറച്ച് സമയമെടുത്തു. എന്നാലും ഇപ്പോൾ ഓക്കെ ആയി എന്നും ഫഹീം വളരെ സന്തോഷത്തോടെ പറയുന്നു.
രണ്ടുപേരും സിനിമ ഇഷ്ടപെടുന്ന ഇന്നിനും നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്.അതുകൊണ്ട് തന്നെ സിനിമ വിവാഹ ശേഷവും തുടർന്നും ചെയ്യുമെന്നും നൂറിൻ പറയുന്നു. ഞാൻ അഭിനയിക്കുന്ന ബർമുഡ എന്നൊരു സിനിമ ഇറങ്ങാൻ ഉണ്ട്. രണ്ടു മൂന്ന് സിനിമകൾ വേറെ ഇറങ്ങാനുണ്ട്. ഫഹിം അഭിനയിക്കുന്ന സിനിമ ഇറങ്ങുന്നുണ്ട്. സ്ക്രിപ്റ്റിംഗ് ഉണ്ട്. ഞങ്ങൾ രണ്ടു പേരും ചേർന്ന് എഴുതുന്ന ഒരു സ്ക്രിപ്റ്റും പണി പുരയിലാണ്,’ നൂറിൻ പറഞ്ഞു.
Leave a Reply