‘ഞാൻ ഇനി ബേബി അല്ല’ !! എനിക്കുമുണ്ട് ഒരുപാട് സ്വപ്നങ്ങൾ ! നയൻതാര ചക്രവർത്തി സംസാരിക്കുന്നു !!!!
ബാലതാരമായി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ താരമായിരുന്നു ബേബി നയൻതാര . ഇതിനോടകം നിരവതി ചിത്രങ്ങൾ ചെയ്തിരുന്നു, 2002 ഏപ്രിൽ 20 നു ജനിച്ച താരം , ഈ 18 വയസ്സിനുള്ളിൽ 35 ൽ കൂടുതൽ ചിത്രങ്ങൾ ചെയ്തിരുന്നു, കൂടാതെ ഒരു വര്ഷം തന്നെ 5 ഉം 6 ഉം സിനിമകളും താരം ചെയ്തിരുന്നു.. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, സിനിമകളിൽ സജീവമായിരുന്നു … ആദ്യ ചിത്രം കിലുക്കം സിനിമയുടെ സെക്കൻഡ് പാർട്ട് കിലുക്കം കിലുകിലുക്കം ആയിരുന്നു…
അതിൽ കാവ്യയുടെ കയ്യിലെ ആ കൊച്ചുമിടുക്കിയെ നമ്മൾ ഒരിക്കലും മറക്കില്ല , അച്ഛനുറങ്ങാത്ത വീട്, നോട്ടുബുക്ക് , അതിശയൻ തുടങ്ങിയ നിരവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു, കൂടാതെ നിരവധി അവാർഡുകളും ഈ ചെറു പ്രായത്തിൽ തന്നെ താരം സ്വന്തമാക്കിയിരുന്നു.. പഠനത്തിലും വലിയ വിജയമായിരുന്നു നയൻതാര .. പ്ലസ്ടുവില്‍ എല്ലാ വിഷയത്തിനും ഫുള്‍ എ പ്ലസ് വാങ്ങി മികച്ച വിജയമാണ് താരം നേടിയെടുത്തത്..
മലയാളത്തിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയുംമകളായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ആളുകൂടിയാണ് നയൻതാര. നയൻതാര ചക്രവർത്തി എന്ന പേര് ഒരുപക്ഷെ മലയാളികൾക്ക് അത്ര പരിചയം കാണില്ല എന്നാൽ ബേബി നയൻതാര എന്നാൽ ഏല്ലാവർക്കും പെട്ടന്ന് ആളെ പിടികിട്ടും… പഠനത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കാൻ വേണ്ടിയാണു താരം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നത്..
എന്നാൽ ഇനി ബാലതാരമല്ല മറിച്ച് തനിക്ക് നായികാ വേഷങ്ങൾ ചെയ്യാനാണ് താല്പര്യം എന്നാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്, തന്നെ ഇപ്പോഴും എല്ലാവരും ആ പഴയ കൊച്ചുകുട്ടിയായിട്ടാണ് കാണുന്നത്. ഇനി കൂടുതൽ നായികാ വേഷങ്ങൾ ചെയ്താൽ മാത്രാമേ തനിക്ക് ആ പേര് മാറ്റിയെടുക്കാൻ സാധിക്കു എന്നാണ് നയൻതാര പറയുന്നത്… ഇനി പഠനവും സിനിമയും ഒന്നിച്ച് കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നത് ..
തനിക്ക് ഇപ്പോൾ തന്നെ നിരവധി അവസരങ്ങൾ വരുന്നുണ്ടെന്നും ഇനി അതെല്ലാം വേണ്ടവിധത്തിൽ താൻ പ്രയോജനപ്പെടുത്തുമെന്നും, താരം പറയുന്നു.. അത് മാത്രമല്ല ഈ ചെറുപ്രായത്തിൽ നിരവധി ഫോട്ടോഷൂട്ടുകളും താരം നടത്തിയിരുന്നു.. അതിൽ ചിലതൊക്കെ കുറച്ച് ഗ്ലാമർ ചിത്രങ്ങൾ ആയിരുന്നു… ആകാരണത്താൽ താരത്തിനെതിരെ ചെറിയ രീതിയിൽ സൈബർ ആക്രമങ്ങൾ നടന്നിരുന്നു… കൊച്ചു കുട്ടിയാണ് സിനിയിൽ നായികയായി കൂടുതൽ അവസരം ലഭിക്കാൻ വേണ്ടി വസ്ത്രത്തിന്റെ അളവ് കുറച്ചു എന്നൊക്കെയായിരുന്നു പ്രധനമായും താരം നേരിട്ടിരുന്ന കമന്റുകൾ….
എന്നാൽ അത്തരം കമന്റുകൾ താൻ ശ്രദ്ധിക്കാറില്ലന്നും, പോസിറ്റീവായിട്ട് നിരവധിപേർ തന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇത്തരം മോശം കമന്റുകൾ താൻ കാര്യമാക്കാറില്ല എന്നും നയൻതാര പറയുന്നു.. 2016 ൽ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് അവസമായി നയൻതാര അഭിനയിച്ചിരുന്നത്…. താര സംഘനടനായ അമ്മയുടെ മീറ്റിങ്ങിനും മറ്റും മിക്കപ്പോഴും നിറ സാന്നിധ്യമാണ് നയൻതാര ചക്രവർത്തി ..
Leave a Reply