
എന്റെ ലക്ഷ്യം പണമാണ് ! നല്ല സിനിമകൾ ചെയ്തിരുന്ന സംവിധായകരുടെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ ! ഒമർ ലുലു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ മേഖലയിൽ തന്റെ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഒമർ ലുലു. ഇപ്പോൾ അദ്ദേഹം ബാബു ആൻ്റണിയെ നായകനാക്കി ചെയ്യുന്ന പവർസ്റ്റാർ എന്ന സിനിമയുടെ തിരക്കിലാണ്. ഇപ്പോഴിതാ എ ചിത്രത്തെ കുറിച്ചും തന്റെ സിനിമ ജീവിതത്തെയും കുറിച്ച് ഒമർ ലുലു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയെ അത്ര ഗൗരവമായി കാണാതെ അതിൽ നിന്നും പണമുണ്ടാക്കാനാണ് താൻ ശ്രമിക്കുന്നത് എന്ന് തുറന്ന് പറയുകയാണ് ഒമർ.
നമ്മുടെ മലയാള സിനിമയിൽ ഒരു സമയത്ത് നല്ല സിനിമകൾ ചെയ്തിരുന്ന സംവിധായകരുടെ അല്ലങ്കിൽ അവരുടെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ചോദിക്കുകയാണ് ഒമർ, നല്ല സിനിമ ചെയ്ത ഒരുപാട് സംവിധായകർ നമ്മുടെ മലയാള സിനിമയിൽ ഉണ്ട്. ലോഹിതാദാസ് സാർ, പദ്മരാജൻ സാർ, ഭരതൻ സാർ അങ്ങനെ ഒരുപാട് വലിയ സംവിധായകരുണ്ട്. ഇവരുടെയൊക്കെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നത് ആർക്കെങ്കിലും അറിയാമോ. നല്ല സിനിമ ചെയ്തു എന്ന് പറഞ്ഞ് അവരുടെ കുടുംബത്തിന്റെ അവസ്ഥ ആരെങ്കിലും അന്വേഷിക്കാൻ പോയിട്ടുണ്ടോ. ലോഹിതാദാസിന്റെ ഭാര്യ വീട് പ്രശ്നത്തിലാണെന്ന് പറയുന്ന വാർത്ത കണ്ടിരുന്നു. നല്ല സിനിമ തന്നവരാണ് എന്ന് പറഞ്ഞിട്ട് ഏതെങ്കിലും മലയാളി പോയിട്ട് സഹായിക്കുന്നുണ്ടോ. അതിലൊന്നും കാര്യമില്ല. അവാർഡ് പുഴുങ്ങിയാൽ ചോറാവില്ല, യെന്നുമാ അദ്ദേഹം പറയുന്നു.

അതുപോലെ സിനിമയിൽ വരാൻ ആഗ്രഹവുമായി നിൽക്കുന്ന ആളുകളോട് എനിക്ക് പറയാനുള്ളത് ആദ്യം നിങ്ങൾ വരുമാനത്തിനായി എന്തെങ്കിലും ഒരു ജോലി കണ്ടെത്തണം, എന്നിട്ട് വേണം ഇതിലേക്ക് ഇറങ്ങാൻ, മരിച്ചതായാൽ നിങ്ങൾ ചിലപ്പോൾ എങ്ങും എത്താതെ പോകും, സമയം ആർക്കുവേണ്ടിയും കാത്ത് നിൽക്കില്ല.അല്ലെങ്കിൽ നമ്മുടെ വീട്ടുകാരുടെ അടുത്ത് അത്രയും സാമ്പത്തികം വേണം. ഇന്ന് സിനിമയിലെ മുൻ നിരയിലുള്ള യുവതാരങ്ങളിൽ മിക്കവരും സാമ്പത്തികമായ ഉയർന്ന നിലയിലുള്ളവരാണ്.
ഇപ്പോഴത്തെ മുൻ നിര താരങ്ങളിൽ ഒരാളായ ടൊവിനോ, ഞാൻ കേട്ടിടത്തോളം അയാൾ അത്യാവശ്യം നല്ലാെരു കുടുംബത്തിൽ നിന്നുമാണ്. അവന്റെ അപ്പൻ ലീഡിംഗ് അഡ്വക്കേറ്റ് ആണ്. അതുപോലെ നിവിനാണെങ്കിലും അത്യാവശ്യം ബാക്ക് അപ്പുള്ള വീട്ടിൽ നിന്നാണ്. ആസിഫലിയും ഒട്ടും പുറകിലല്ല. പിന്നെ അങ്ങനെ അല്ലാതെ വന്നത് ആന്റണി വർഗീസാണെന്ന് തോന്നുന്നു. അത് ലിജോ ജോസ് പല്ലിശേരിയുമായുള്ള കണക്ഷനിൽ നിന്നാണ് സിനിമയിൽ എത്തിയത് എന്നും ഒമർ പറയുന്നു.
ഇതൊന്നുമല്ലാതെ വന്നവർ ഒരുപാട് പരാജയപ്പെട്ട് പോയവരും ഉണ്ട്. ഇതൊക്കെയൊരു ഭാഗ്യമാണ്. എല്ലാ മേഖലയിലും നല്ലതും ചീത്തയുമുണ്ട്. നമ്മൾ കുറച്ച് കരുതി മുന്നോട്ട് പോകുക, പെൺകുട്ടികൾ കഴിവ് കൊണ്ട് അല്ലാതെ വരുന്ന അവസരങ്ങൾ വേണ്ട എന്ന് വെക്കണം. അല്ലെങ്കിൽ പിന്നെ എങ്ങനെയെങ്കിലും കയറിയാൽ മതിയെന്ന് കരുതുന്നവരായിരിക്കണം. അങ്ങനെ പറഞ്ഞ് ഒരുപാട് മെസേജുകൾ വരാറുണ്ടെന്നും ഒമർ ലുലു പറയുന്നു.
Leave a Reply