
മോഹൻലാലിൻറെ സിനിമ സെലക്ഷൻ വളരെ മോശമാണ്, മമ്മുക്കാ ഭയങ്കര അപ്ഡേറ്റ് ആണ് ! മമ്മൂക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് മാത്രം നോക്കൂ ! ഒമർ ലുലു പറയുന്നു !
മോഹൻലാൽ എന്ന നടന് കഴിഞ്ഞ കുറച്ച് കാലമായി സിനിമ രംഗത്ത് വളരെ വലിയ പരാജയങ്ങൾ നേരിടുകയാണ്. ദൃശ്യമാണ് അവസാനമായി അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ വിജയം നേടിയത്. ഇപ്പോഴിതാ ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം ‘എലോൺ’ മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായിമാറി. ആഗോളതലത്തിൽ ഒരു കോടി പോലും കളക്ട് ചെയ്യാൻ കഴിയാത്ത ഒരു ചിത്രമായി എലോൺ മാറി.
അതുകൊണ്ട് തന്നെ മോഹൻലാ എന്ന നടനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് വളരെ വിമർശനങ്ങളായിരുന്നു ഇതിനെതിരെ ശ്കതമായി പ്രതികരിച്ചുകൊണ്ട് സിനിമ രംഗത്തെ പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലു പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഒരു പ്രമുഖ സിനിമാ ഗ്രൂപ്പില്‍ ഉള്ള ചര്‍ച്ച മമ്മുക്കാ ഭയങ്കര അപ്ഡേറ്റ് ആണ് സ്ക്രിപ്പറ്റ് സെലെക്ഷന്‍ ഒക്കെ വേറെ ലെവല്‍ ആണ് ലാലേട്ടന്‍ അത്ര പോരാ എന്ന്. എന്നിട്ട് മമ്മുക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് മാത്രം നോക്കൂ. രാജാവിന്റെ മകന്‍, കമ്മീഷണര്‍, ഏകലവ്യന്‍, ചാണക്ക്യന്‍, മെമ്മറീസ്, ദൃശ്യം ഇങ്ങനെ പോകുന്നു ലിസ്റ്റ്.

സിനിമ എന്നത് ശെരിക്കും ഒരു മാജിക്ക് ആണ് ആര്‍ക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റാത്ത മാജിക്ക്, 100 കോടി നേടിയ മാളികപ്പുറം ടീംമിന് എന്റെ അഭിനന്ദനങ്ങള്‍. ഇനി ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ രജനി സാറിന് മാത്രമേ എന്നെ വിമര്‍ശിക്കുവാന്‍ ഉള്ള അറിവ് ഉള്ളൂ. അപ്പോ ഓക്കെ ഗുയ്സ്. എന്നുമാണ് ഒമർ ലുലു കുറിച്ചത്. മമ്മൂട്ടി അടുത്ത കാലത്തായി നിരവധി ഹിറ്റുകൾ സമ്മാനിച്ചിരുന്നു. ഇപ്പോൾ ക്രിസ്റ്റിഫർ എന്ന സിനിമയുടെ റീലിസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതുകൊണ്ട് തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു ഫാൻ ഫൈറ്റ് തന്നെ നടക്കുകയാണ്.
കഴിഞ്ഞ ദിവസം ഷാജി കൈലാസ് രംഗത്ത് വന്നിരുന്നു. എന്നെ പോലെ ഉള്ളവരെ വിമർശിക്കുമ്പോൾ ഞാനത് കാര്യമാക്കാറില്ല പക്ഷെ, വലിയ ആര്‍ട്ടിസ്റ്റുകളെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. മോഹൻലാൽ എന്ന നടനെ ഒരുപാട് വിമർശിക്കുന്നത് ഞാൻ കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. ഗുണ്ട ബിനു ട്രോളുകള്‍ കണ്ട ്ചിരിയാണ് വന്നത്. ഇവരൊന്നും സിനിമയെ അതിന്റെ രീതിയില്‍ എടുത്തിട്ടില്ല. ഇവരുടെ മനസില്‍ ഗുണ്ട എന്നാല്‍ തെലുങ്ക് പടത്തില്‍ കാണുന്നത് പോലെയുള്ളവരാണ്… യാഥാർഥ്യം പക്ഷെ അങ്ങനെ ഒന്നുമല്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply