
പരീക്ഷ പാസാവണം ! പ്രാർത്ഥനാ സഹായം തേടി നിവേദനം ! ഉമ്മൻ ചാണ്ടിയെ ദൈവ തുല്യനായി കൂടി കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോൾ പുതുപ്പള്ളിയിൽ !
ജന ഹൃദയങ്ങളിൽ സ്ഥാനം ഉണ്ടായിരുന്ന ഒരു ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് മനസിലാക്കാൻ അദ്ദേഹത്തിന്റെ വേർപാട് കാരണമായി മാറി എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അദ്ദേഹം നമ്മളെ വിട്ടു പോയെങ്കിലും ഇന്നും ആ വേർപാട് ഉൾകൊള്ളാൻ കഴിയാത്തവരാണ് കൂടുതൽ പേരും, ജീവിച്ച കാലത്ത് ആള്‍ക്കൂട്ടത്തിനൊപ്പം മാത്രം കണ്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ഇപ്പോൾ ജനപ്രവാഹമാണ്.
ഇന്നും ആളുകളുടെ തിക്കിത്തിരക്കുകളാണ് അദ്ദേഹത്തിന്റെ കല്ലറക്ക് മുന്നിൽ. അതും ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം എന്നത് പല ആവശ്യങ്ങളും നിറവേറ്റാൻ കൂപ്പുകൈകളുമായി അദ്ദേഹത്തിന്റെ കല്ലറക്ക് മുന്നിൽ നിൽക്കുന്ന ആളുകളെയാണ് നമുക്ക് അവിടെ ഇപ്പോഴും കാണാൻ കഴിയുന്നത്.
അതിൽ ഒന്നര കോടിയുടെ കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള സംഗീതയുടെ നിവേദനം തുടങ്ങി, കുടുംബ പ്രശ്നം തീര്‍ക്കാനും, വിദേശത്ത് ഉപരിപഠനം നടത്തുന്ന മകന് ഇഷ്ട ജോലി ലഭിക്കാനും, പാരമ്പര്യമായി ലഭിച്ച സ്ഥലത്തെ റബര്‍ വെട്ടാനും മറ്റാവശ്യങ്ങള്‍ക്ക് പോകാനും വഴി തന്ന് സഹായിക്കാനും, ഒഇടി പരീക്ഷ പാസാകാന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടും നിരവധിയാളുകളാണ് പുതുപ്പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നത്.

ഇത് ശെരിക്കും അത്ഭുതം ഉണ്ടാക്കുന്ന ഒരു കാഴ്ചയാണ്, അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ കാണാൻ വരുന്ന അവസാനത്തെ ആളെയും കണ്ട ശേഷം മാത്രമേ അദ്ദേഹത്തിന് വിശ്രമം ഉണ്ടായിരുന്നുള്ളു, ഇപ്പോഴത്തെ ഈ അവസ്ഥയിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നത് വലിയൊരു വിഭാഗമാളുകൾ ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയെന്നതാണ്. പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകൾ അതിനുള്ള ഉദാഹരണമാണ്.
ഉമ്മൻചാണ്ടിയെ അദ്ദേഹത്തിന്റെ മ,ര,ണ,ത്തി,നപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി 16 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരു തീർഥയാത്ര പോലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ജനപ്രവാഹമാണ് ഇന്നും കാണാനാവുന്നത്.
ഒരു മ,ര,ണ,ത്തി,നി,പ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസിൽ അദ്ദേഹത്തിന്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർഥന കൊണ്ടെന്ന് വിശ്വസിക്കുന്നവരെ ഇന്ന് പുതുപ്പള്ളിയിൽ കാണാന്‍ കഴിയും.
Leave a Reply