ജനങ്ങള്‍ നല്‍കിയ മറുപടി ! 53 വര്‍ഷം ഉമ്മന്‍ചാണ്ടി എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ജനങ്ങള്‍ നല്‍കിയ മറുപടി ! മാസ്സ് ഡയലോഗുകളുമായി അച്ചു ഉമ്മൻ ! വിജയം ആഘോഷമാക്കി പാർട്ടിക്കാർ !

ഇന്ന് കേരളം ഉറ്റുനോക്കിയ മണ്ഡലം ആയിരുന്നു പുതുപ്പള്ളി, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയത്തിലേക്ക്. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മൻ തന്റെ സ്ഥാനം നേടിയെടുത്തത്. വിജയ തിളക്കത്തിൽ അച്ചു ഉമ്മാന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.   53 വര്‍ഷം പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ചാണ്ടി ഉമ്മന് കിട്ടിയ വോട്ടെന്ന് അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മുഖത്തേറ്റ അടിയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഫലമെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴിതാ മത്സരം അച്ഛനും മകനും തമ്മിൽ ആയിരുന്നു എന്നാണ് ജന സംസാരം. പുതുപ്പള്ളിക്ക് പുതുചരിത്രം; ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ തന്നെ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം. 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78098 വോട്ടും ജെയ്ക്ക് സി. തോമസ് 41644 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6447 വോട്ടും നേടി.

ജയിക്കിന് ഇത് ഹാട്രിക്ക് തോൽവിയാണ്. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 36454 ആയി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടാണ് ഉമ്മന്‍ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എന്‍. ഹരിക്ക് 11,694 വോട്ടുമാണ് ലഭിച്ചിരുന്നത്. യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാര് പോലും ചാണ്ടി ഉമ്മന് വോട്ട് ചെയ്തു എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *