പുതുപ്പള്ളി ഉമ്മൻ ചാണ്ടിക്കുള്ള ഏറ്റവും വലിയ യാത്രയയപ്പ് നൽകുന്നത് നാളെ ! അതിന്റെ ഇടി മുഴക്കം നാളെ ! അച്ചു ഉമ്മൻ പറയുന്നു !

പുതുക്കോപ്പള്ളി ഇപ്പോൾ ഇലക്ഷൻ ചൂടിലാണ്, ഉമ്മൻചാണ്ടിക്ക് പകരക്കാരനായി അദ്ദേഹത്തിന്റെ മകനെ ജനങ്ങൾ അംഗീകരിക്കുമോ എന്ന് അധികം വൈകാതെ നമുക്ക് അറിയാൻ കഴിയും. കൊട്ടിലകലാശത്തിൽ അച്ചു ഉമ്മാന്റെ സാനിധ്യം അണികൾക്ക് കൂടുതൽ ആവേശമായി മാറുകയായിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പിനെ കുറിച്ച് അച്ചു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പുതുപ്പള്ളിയെ സ്നേഹിച്ച ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന ഏറ്റവും വലിയ യാത്രയയപ്പ് വോട്ടെടുപ്പ് ദിവസമായ നാളെ എന്നു മകൾ അച്ചു ഉമ്മന്‍. അവസാന യാത്രയയ്പ്പിന്‍റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസമായ എട്ടിനു കേൾക്കും. ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്നും ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും അച്ചു മാധ്യമങ്ങളോടു പറഞ്ഞു.

ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ കൂടി സർക്കാരിനുള്ള മറുപടി നൽകും. ഈ തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരമുണ്ട്. കോൺഗ്രസിന് ഇത്രയധികം അനുകൂല സാഹചര്യമുള്ള തിരഞ്ഞെടുപ്പ് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. എല്ലാത്തിനും ഉപരി ഉമ്മൻ ചാണ്ടി എന്ന ഘടകം നിലവിലുണ്ടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. അതിഭീകരമായ സർക്കാർ വിരുദ്ധവികാരമുണ്ട് ഇവിടുത്തെ ഓരോ ജനങ്ങൾക്കും. അഴിമതി, വിലക്കയറ്റം, കർഷകർ പട്ടിണി കിടക്കുന്നു. ഇതൊക്കെ വലിയ ഭരണവിരുദ്ധവികാരമുണ്ടാക്കുന്നു.

ഈ വിരുദ്ധതതക്ക് ജനങ്ങൾ സർക്കാരിനുള്ള മറുപടി നൽകാൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. . ഇത്രയേറെ കാലാവസ്ഥ അനുകൂലമായ മറ്റൊരു തിരഞ്ഞെടുപ്പ് കേരളത്തിലുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അതുകൂടാതെ, വിദ്യാസമ്പന്നനായ, പത്തു ഇരുപതു വർഷത്തെ പ്രവർത്തനപരിചയമുള്ള ഒരു യുവാവിന്റെ കന്നിയങ്കം എന്നതടക്കം അനുകൂല ഘടകങ്ങളാണ്. അതിനെല്ലാം മുകളിലാണ് ഉമ്മൻ ചാണ്ടി എന്ന ഘടകം. അത് ഉമ്മൻ ചാണ്ടി മ,രി,ച്ചുപോയി എന്ന സഹതാപം അല്ല. മറിച്ച് കഴിഞ്ഞ 53 വർഷം അദ്ദേഹം ഇവിടെ എന്ത് ചെയ്തെന്ന് പുതുപ്പള്ളിക്കാർക്ക് വ്യക്തമായി അറിയാം.

അതുപോലെ തന്നെ തനിക്കെതിരെ നടന്നസൈബർ ആക്രമണങ്ങൾക്ക് ശ്കതമായ നടപടി ഉണ്ടാകുമെന്നും എല്ലാ കാര്യങ്ങള്ക്ക് വ്യക്തമായി പൊലീസിന് കൈമാറിയിട്ടുണ്ട്, ഇനി ബാക്കി എല്ലാം വരുടെ കൈലാണ് എന്നും അച്ചു പറയുന്നു. വ്യാജ അക്കൗണ്ടുകളെ തടഞ്ഞ് സൈബർ ഇടം സുരക്ഷിതമാക്കുന്ന നിയമ നടപടികൾ കൊണ്ടുവരണം എന്നും വരും തലമുറക്ക് അത് ഗുണം ചെയ്യുമെന്നും അച്ചു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *