നടിയെ ആ,ക്ര,മി,ച്ച കേ,സി,ലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു ! അന്തിമ വാദം നടക്കവെയാണ് ഈ വിടവാങ്ങൽ !

ഒരു സംവിധായകൻ എന്നതിലുപരി പി ബാലചന്ദ കുമാറിനെ മലയാളികൾക്ക് പരിചയം നടി ആക്രമിച്ച കേ,സി,ൽ കുറ്റാരോപിതനായ ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ഒപ്പം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും നടത്തിയതിനെ തുടർന്നാണ്. അദ്ദേഹം  ഏറെ നാളെയായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൃക്ക രോഗം ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കുടുംബം വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് സാമ്പത്തിക സഹായം തേടിയിരുന്നു.

കഴിഞ്ഞ കുറാച്ചുനാളുകളായി വൃക്ക രോഗം കൂടാതെ ബാലചന്ദ്രകുമാറിന് തലച്ചോറില്‍ അണുബാധയും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായിരുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 5:40നായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ട് പോകും..

സുപ്രധാനമായ കേസിന്റെ അന്തിമ ഘട്ട വിചാരണ നടക്കുന്നതിനിടെയാണ് ഇപ്പോൾ ഇങ്ങനെയൊരു വേർപാട് ഉണ്ടാകുന്നത്. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി, നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്‍റെ കൈവശം ഉണ്ടെന്നായിരുന്നു സംവിധായകന്‍റെ വെളിപ്പെടുത്തല്‍. അതുമാത്രമല്ല ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്വോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍റെ വെളിപ്പെടുത്തല്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കുഴപ്പത്തിലാക്കിയിരുന്നു.

ഒരു സമയത്ത് ദിലീപിന്റെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു ബാലചന്ദ്രകുമാര്‍. ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ നടിയെ ആ,ക്ര,മിച്ച കേ,സി,ല്‍ നിര്‍ണ്ണായകമായിരുന്നു. അതേസമയം കേസില്‍ അന്തിമ വാദം കോടതിയില്‍ നടക്കുകയാണ്. ഇതിനിടെയാണ് സംവിധായകന്‍റെ വിയോഗം. ആസിഫ് അലി നായകനായി എത്തിയ ‘കൗബോയ്’ എന്ന സിനിമയുടെ സംവിധായകനാണ് ബാലചന്ദ്രകുമാര്‍.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *