
തമ്പുരാട്ടിയുടെ പദ്മശ്രീ വിവാദമാകുന്നത് എന്തുകൊണ്ട് ! ജനാധിപത്യത്തിൻ്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നു. കാവിയണിഞ്ഞ ഫാസിസ്റ്റുകൾ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു ! ചർച്ച ചൂടുപിടിക്കുന്നു !
കഴിഞ്ഞ ദിവസം പ്രക്ഷ്യാപിച്ച പദ്മ പുരസ്കരം ഇപ്പോൾ കേരളത്തിൽ വലിയ രീതിയിലുളള ചർച്ചകൾക്ക് കാരണമാകുകയാണ്. മമ്മൂട്ടിക്ക് ഇത്തവണയും പുരസ്‌കാരം ലഭിക്കാതെ ഇരിക്കുകയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിക്ക് പദ്മശ്രീ ലഭിക്കുകയും ചെയ്തതാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുന്നത്. മാമ്മൂട്ട്ടിയെ തഴയപെടുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയം കാരണമാണ് എന്നും രാജകുടുംബാംഗം ആയതുകൊണ്ടാണ് തമ്പുരാട്ടിക്ക് പുരസ്‌കാരം ലഭിച്ചതെന്നുമാണ് വിമർശകരുടെ കണ്ടെത്തലുകൾ.
എന്നാൽ ലിറ്ററേച്ചർ ആൻഡ് എഡ്യൂക്കേഷൻ എന്ന വിഭാഗത്തിൽ ആണ് ലക്ഷ്മി ഭായ് അമ്മയ്ക്ക് പദ്മ ശ്രി നൽകിയിരിക്കുന്നത്. പത്തു പതിമൂന്നു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ക്ഷേത്രവും തിരുവിതാംകൂർ ചരിത്രവും സംബന്ധിച്ചു അതി ഗഹനമായ വിഷയങ്ങളിൽ ആണ് പാണ്ഡിത്യം. ജാതിപ്പേരും പണവും നോക്കി പദ്മാ അവാർഡുകൾക്ക് റെഫർ ചെയ്യുകയും കൊടുക്കുകയും ചെയ്യുന്ന സിസ്റ്റം ഒക്കെ എന്നെ മണ്മറഞ്ഞു പോയി. പിന്നെ രാജകുടുംബം ആയതു കൊണ്ട് കിട്ടി എന്ന് പറഞ്ഞു കരയാൻ ആണെങ്കിൽ മൂലക്കോട്ടു മാറി ഇരുന്നു കരയു എന്നുമാണ് ഒരു വിഭാഗം ആളുകൾ സമൂഹ മാധ്യമങ്ങളികൾ പങ്കുവെക്കുന്ന കമന്റുകൾ.
അതേസമയം ഈ വിഷയത്തിൽ സന്ദീപ് ദാസ് എന്ന ആൾ പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഈ വർഷത്തിലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അശാസ്ത്രീയതയും ജനാധിപത്യവിരുദ്ധതയും മാത്രം പ്രസംഗിക്കുന്ന ഗൗരി ലക്ഷ്മി എന്ന ‘രാജകുടുംബാംഗത്തിന് ‘ അവാർഡ് ലഭിച്ചിട്ടുമുണ്ട്.

ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നു. കാവിയണിഞ്ഞ ഫാസിസ്റ്റുകൾ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു. രാജഭരണവും ചാതുർവർണ്യവും തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. മമ്മൂട്ടി തഴയപ്പെടുന്നതും ‘തമ്പുരാട്ടി’ ആയ ഗൗരിലക്ഷ്മി ആദരിക്കപ്പെടുന്നതും അതുകൊണ്ടാണ്. മമ്മൂട്ടിയെ അഭിനേതാവ് എന്ന മേൽവിലാസത്തിൽ ഒതുക്കിനിർത്താനാവില്ല. അദ്ദേഹം കടുത്ത ജനാധിപത്യവാദി കൂടിയാണ്.
അതുമാത്രമോ, ഇന്ത്യയിൽ ജനാധിപത്യം വന്നു എന്ന വസ്തുത ഗൗരിലക്ഷ്മി ഇതുവരെ അംഗീകരിച്ചിട്ടില്ല. തമ്പുരാട്ടി എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. ഗൗരിലക്ഷ്മിയ്ക്ക് നിയമസഭയോടും സർക്കാർ സംവിധാനങ്ങളോടും പുച്ഛമാണ്. വോട്ട് എന്ന അവകാശത്തിൽ അവർ വിശ്വസിക്കുന്നില്ല. ഒരു പുരോഗമന സമൂഹത്തിൽ വിലക്കപ്പെടേണ്ട തരത്തിലുള്ള പ്രസ്താവനകളാണ് ഗൗരിലക്ഷ്മിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാറുള്ളത് എന്നും സന്ദീപ് ദാസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അതുപോലെ തമ്പുരാട്ടിക്ക് അർഹായമായ പുരസ്‌കാരമാണ് ലഭിച്ചത് എന്നും, അവർ രചിച്ചിരിക്കുന്നു പുസ്തങ്ങളെ കുറിച്ച് അറിവുള്ളവർക്ക് ബോധ്യമുണ്ട് എന്നും, രാജകുടുംബമായതിന്റെ പേരിൽ തമ്പുരാട്ടിയെ അനാവശ്യമായി വിമർശിക്കുകയാണ് എന്നും പറഞ്ഞുകൊണ്ട് ശ്രീജിത്ത് പണിക്കരും രംഗത്ത് വന്നിരുന്നു.
Leave a Reply