
ഒരു സുഹൃത്തിന്റെ കുടുംബത്തിന് വേണ്ടി ഇങ്ങനെയൊക്കെ മറ്റാര് ചെയ്യുമെന്ന് എനിക്കറിയില്ല ! ആ മുഖത്ത് നോക്കി ഞാനത് എങ്ങനെ പറയും ! പത്മരാജ് രതീഷ് പറയുന്നു !
സുരേഷ് ഗോപി ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ പകരംവെക്കാനില്ലാത്ത ഒന്നാണ്. അകാലത്തിൽ അദ്ദേഹത്തിന് നഷ്ടമായ മകൾ ലക്ഷ്മിയുടെ പേരിൽ അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ ഏറെ പ്രശംസ ലഭിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ നടൻ രതീഷിന്റെ മകൻ പത്മരാജ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കാവൽ എന്ന ചിത്രത്തിൽ സുരേഷിനൊപ്പം പത്മരാജ് രതീഷും അഭിനയിച്ചിരുന്നു. ആ അനുഭവവും അദ്ദേഹം പറയുന്നു.
രതീഷുമായി അത്ര അടുത്ത സൗഹൃദം ഇല്ലാതിരുന്നിട്ട് പോലും അദ്ദേഹത്തിന്റെ വേര്പാടിന് ശേഷം സുരേഷ് ഗോപി ആ കുടുംബത്തിന് വേണ്ടി ചെയ്തിരുന്നത് നമ്മൾ ഏവർക്കും അറിയാവുന്നതാണ്. സ്വന്തം മക്കളെപോലെയാണ് സുരേഷ് ഗോപി രതീഷിന്റെ മക്കളെ നോക്കിയിരുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിയും ഒത്തുള്ള അഭിനയ നിമിഷത്തെ കുറിച്ച് പത്മരാജ് കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. നിധിൻ ചേട്ടൻ എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ സുരേഷ് അങ്കിളുമായി കോമ്പിനേഷൻ സീനുകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു.

അത് കേട്ടപ്പോൾ മുതൽ എനിക്ക് കയ്യും കാലും വിറക്കാൻ തുടങ്ങി, അദ്ദേഹത്തിന്റെ നേരെ നിന്ന് ആ മുഖത്ത് നോക്കി ഡയലോഗ് പറയാൻ തുടങ്ങിയപ്പോൾ പേടിയായി. എല്ലാം കയ്യിൽ നിന്നും പോയി, ഡയലോഗ് മുഴുവൻ തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു. ഇത് മനസിലായ അദ്ദേഹം എനിക്ക് കൂടുതൽ കാര്യങ്ങൾ അടുത്തിരുത്തി പറഞ്ഞുതന്നു, അതിനു ശേഷമാണ് ആ സീൻ ഭംഗിയായി എടുക്കാൻ കഴിഞ്ഞത് എന്നും പത്മരാജ് പറയുന്നു.
അച്ഛൻ ഞങ്ങളെ വിട്ടുപോകുമ്പോൾ ഞങ്ങളുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു. പണം തിരിച്ചു നല്കാത്തതുകൊണ്ട് തേനിയിൽ ഒരു ഗൗണ്ടർ ഈ ഞങ്ങളെ തടഞ്ഞ് വെക്കുകയും ഇത് അറിഞ്ഞ സുരേഷ് അങ്കിൾ അവിടെ എത്തി മുഴുവൻ തുകയും നൽകി ഞങ്ങളെ രക്ഷിക്കുകയും, ശേഷം ഞങ്ങൾക്ക് തിരുവനന്തപുരത്ത് താമസ സൗകര്യം ശെരിയാക്കുകയും, സഹോദരിമാരുടെ വിവാഹം ഉൾപ്പടെ മുന്നിൽ നിന്ന് ഒരു അച്ഛന്റെ സ്ഥാനത്താണ് സുരേഷ് അങ്കിൾ ഞങളെ സംരക്ഷിച്ചത്. 100 പവൻ സ്വർണ്ണം രതീഷിന്റെ മകളുടെ വിവാഹ സമ്മാനമായും അദ്ദേഹം നല്കിയിരുന്നതും ഏറെ ശ്രദ്ധ നേടിരുന്നു. അദ്ദേഹത്തിന്റെ നല്ല മനസിനെ ആശംസിക്കുകയാണ് ആരാധകർ.
Leave a Reply