
അങ്ങനെ വർഷങ്ങൾക്ക് ശേഷം മകളുടെ സ്നേഹം അനുഭവിച്ചു ! അമ്മയെ കണ്ടു ഓടിച്ചെന്ന് കെട്ടിപിടിച്ച് ക,ര,ഞ്ഞു ! ദിലീപ് പറഞ്ഞത് ഒരേ ഒരു കാര്യം !
ഒരു സമയത്ത് മലയാളികൾ ഏറെ സ്നേഹിച്ച താര ജോഡികളായിരുന്നു മഞ്ജുവും ദിലീപും. ഇവരുടെ മകൾ മീനാക്ഷിയോടും ഏവർക്കും അതേ ഇഷ്ടം തന്നെ ആയിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വേർപിരിയലും തുടർന്ന് നടന്ന സംഭവ വികാസങ്ങൾക്കും കേരളം സാക്ഷിയാണ്. മീനാക്ഷി തന്റെ അച്ഛനൊപ്പം നിൽക്കാനാണ് ആഗ്രഹിച്ചത്. മകളുടെ ഇഷ്ടത്തിന് അമ്മ എതിര് നിന്നതുമില്ല. ശേഷം മീനാക്ഷിയും മഞ്ജുവും തീർത്തും അപരിചിതരെപോലെയാണ് പെരുമാറുന്നത്.
എന്നാൽ ഇപ്പോഴിതാ ഇവരെ കുറിച്ച് എഴുത്തുകാരൻ പല്ലിശ്ശേരി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ചെന്നൈയിൽ എം ബി എസിന് പഠിക്കുന്ന മീനാക്ഷിയും അമ്മ മഞ്ജുവും തമ്മിൽ അവിടെ വെച്ച് കണ്ടു എന്നാണ് ഇദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,അവിടെ മലയാളിയായ ഒരു വ്യക്തിയാണ് മീനാക്ഷിയുടെ ലോക്കൽ ഗാർഡിയൻ. അവിടെ ജയറാമിന്റെ കുടുംബമായെല്ലാം ദിലീപിന് അടുപ്പമുണ്ട്. എന്നു കരുതി ജയറാമാണോ ലോക്കൽ ഗാർഡിയൻ എന്നുള്ള കാര്യം അറിയില്ല.
സിനിമയുമായി ബന്ധമുള്ള ആരോ ഒരാൾ അവിടെ ഉണ്ട്. തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോൾ മകൾ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകൾക്കും അമ്മയെ കാണാൻ ആഗ്രഹമുണ്ടായി എന്നാണ് തനിക്ക് ലഭ്യമായ വിവരമെന്ന് പല്ലിശ്ശേരി പറയുന്നു. എത്ര മുറിച്ചു മാറ്റിയാലും രക്ത ബന്ധത്തെ നമുക്ക് മുറിച്ചു മാറ്റുവാൻ കഴിയില്ല. വർഷങ്ങളായി പിരിഞ്ഞിരിക്കുന്ന ഇവർക്ക് പരസ്പരം കാണാൻ എന്തായാലും ആഗ്രഹം ഉണ്ടാകും.

പ്രത്യേകിച്ചും അമ്മക്ക്. അങ്ങനെ മകളെ കാണമെന്ന് മീഡിയേറ്ററോട് അറിയിച്ചത് പ്രകാരം, ഈ കുട്ടി നേരത്തെ മഞ്ജു വരുന്നെന്ന് അറിഞ്ഞാൽ ഒഴിഞ്ഞു മാറുമോ എന്ന ഭയത്താൽ മീഡിയേറ്ററാണ് മീനാക്ഷിയോട് പോയി സ്വഭാവികമായി സംസാരിക്കുന്നത്. മീനാക്ഷി ഇപ്പോൾ വളരെ അപ്രതീക്ഷിതമായി അമ്മയെ കണ്ടാൽ എങ്ങനെയാകും പ്രതികരിക്കുന്ന എന്ന ചോദ്യത്തിന് മീനാക്ഷി പറഞ്ഞത് ഇങ്ങനെ, അമ്മയെ കണ്ടാൽ എന്ത് ചെയ്യാൻ വർഷങ്ങൾക്ക് ശേഷം അമ്മയെ കാണുന്നു, ഓടിച്ചെന്ന് കെട്ടിപിടിക്കും, ചിലപ്പോൾ പൊട്ടിക്കരയും എന്നെല്ലാം മകൾ സ്വാഭാവികമായി പറഞ്ഞു കഴിഞ്ഞു.
അങ്ങനെ ആണെങ്കിൽ അമ്മയെ കാണണോ എന്ന് ചോദിച്ചപ്പോൾ ഒരു നിമിഷത്തേക്ക് അവൾ നിശബ്ദയായി. ഞാൻ ഇപ്പോൾ അച്ഛന്റെ അനുവാദം ഇല്ലാതെ അമ്മയെ കാണാൻ പോയാൽ അത് അച്ഛന് വിഷമം ഉണ്ടാക്കും, എന്നാണ് അവൾ പറഞ്ഞത്. തുടർന്ന് ദി,ലീപിനെ വിളിച്ച് മഞ്ജുവിന് ഇങ്ങനെ മകളെ കാണാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ദിലീപ് പറഞ്ഞത്. അവളുടെ അമ്മയ്ക്കും അവളെ എപ്പോൾ വേണമെങ്കിലും കാണാം. അതിന് തടസം നിൽക്കാൻ ഞാൻ ആരുമല്ല എന്നാണ് ദിലീപ് പറഞ്ഞത്.
അങ്ങനെ കുട്ടി നേരിട്ട് അച്ഛനെ വിളിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് എന്ന് ചോദിച്ചു. അങ്ങനെ ചോദിക്കാൻ പാടില്ലെന്നും അമ്മയ്ക്കും മകൾക്കും എപ്പോൾ വേണമെങ്കിലും കാണാമെന്നും, എനിക്ക് അതിൽ യാതൊരു ബുദ്ധിമുട്ടില്ലെന്നുമാണ് ദിലീപ് പറഞ്ഞത്. അങ്ങനെ വർഷങ്ങൾക് ശേഷം അമ്മയും മകളും കണ്ടുമുട്ടി, കുറച്ചുനേരം ഒരുമിച്ച് ചിലവഴിച്ച ശേഷം പിരിഞ്ഞു എന്നും പല്ലിശ്ശേരി പറയുന്നു.
Leave a Reply