
സ്വന്തമായി ഒരു വീട്, അമ്മയെ നല്ലപോലെ നോക്കണം, സിനിമ നോക്കിയിരുന്നാൽ ജീവിക്കാൻ കഴിയില്ല ! തട്ടുകട നടത്തുന്നത് ജീവിക്കാൻ ! പറവ താരം ഗോവിന്ദിന് കൈയ്യടി !
ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് സിനിമ പറവയിൽ ശ്രദ്ധേയ വേഷം ചെയ്ത നടനാണ് ഗോവിന്ദ്. പറവയിൽ ഹസീബ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരുന്നത്. ഗപ്പി എന്ന ടോവിനോ സിനിമയിലും ഗോവിന്ദ് ശ്രദ്ധ നേടിയിരുന്നു. ഗോവിന്ദ് ഇന്ന് ഉപജീവന മാർഗത്തിന് വേണ്ടി തട്ടുകട നടത്തുകയാണ്, 16 വർഷം മുൻപു അച്ഛൻ വാസുദേവ് പൈ മരണമടഞ്ഞതിനു ശേഷം വീടുകളില്‍ പ്രസവ ശുശ്രൂഷയ്‌ക്കും മറ്റും പോയാണു അമ്മ ചിത്ര കുടുംബം നോക്കിയത്. പിന്നീടാണ് ചായക്കച്ചവടം തുടങ്ങിയത്. ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുൻവശം വീടിനു സമീപത്താണ് ഗോവിന്ദും അമ്മയും ചേട്ടനും കൂടി നടത്തുന്ന കട. പ്ലസ് ടുവോടെ പഠനം നിർത്തിയ ഗോവിന്ദ് അമ്മയ്‌ക്കും ചേട്ടനുമൊപ്പം മുഴുവൻ സമയവും തട്ടുകടയിലാണ്.
സാധാരണ തട്ടുകടകളിൽ പോലെ തന്നെ വൈകിട്ട് 7 മണിയോടെ തുറക്കുന്ന കടയില്‍ രാത്രി 12 വരെ നല്ല തിരക്കുണ്ടാകും . കറികളും , ദോശമാവ് തയ്യാറാക്കലും ഒക്കെയായി ഉച്ചയോടെ തന്നെ ഇവർ സജീവമാകും . ജീവിക്കാൻ വേണ്ടിയാണ് താൻ തട്ടുകട നടത്തുന്നതെന്ന് ഗോവിന്ദ് പറയുന്നു.മട്ടാഞ്ചേരി ടിഡി ഹൈസ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണു ഗോവിന്ദ് പറവ സിനിമയില്‍ അഭിനയിക്കുന്നത്.

തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ഗോവിന്ദ് പറയുന്നതിങ്ങനെ, പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന് വീട്ടുകാർക്ക് മനസിലായി. പ്ലസ്ടു വരെ പഠിച്ചു. സിനിമ കിട്ടുമ്ബോള്‍ നീ സിനിമ ചെയ്തോ അല്ലാത്തപ്പോള്‍ കട നോക്കി നടത്തിക്കോ എന്നാണ് വീട്ടില്‍ പറയുന്നത്. എപ്പോഴും സിനിമ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ല. സ്കൂള്‍ കുട്ടിയായിട്ടുള്ള റോളുകളാണ് ഇപ്പോള്‍ വരുന്നതെല്ലാം . എനിക്കിപ്പോള്‍ 25 വയസ്സുണ്ട്. കുറച്ചു കൂടി ചലഞ്ചിങ് ആയിട്ടുള്ള വേഷങ്ങള്‍ ചെയ്യാനാണ് താല്‍പര്യം എന്നും ഗോവിന്ദ് പറയുന്നു.
Leave a Reply