
ഒരു പെണ്ണിന്റെ ശക്തി എന്താണ്, അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു ! നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കും ! നടൻ പാർത്ഥിപന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !
മഞ്ജു വാര്യർ എന്ന അഭിനേത്രി ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തന്നെ വളരെ പ്രശസ്തയായ താരമാണ്. മലയാളത്തിന് പുറമെ തമിഴിലും തന്റെ ശക്തമായ സാനിധ്യം അറിയിക്കാൻ മഞ്ജുവിന് കഴിഞ്ഞു. അസുരൻ എന്ന ഒരൊറ്റ ചിത്രം കൊണ്ടുതന്നെ തമിഴ് ആരാധകരെ കൈലെടുക്കുക ആയിരന്നു. ഇപ്പോൾ ഇതാ അജിത്തിനൊപ്പം തുനിവ് എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ മഞ്ജുവിന്റെ താര പദവി തമിഴിൽ കുത്തനെ കൂടുകയായിരുന്നു. പുതിയ സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്യാതെ മഞ്ജു ഇപ്പോൾ വിനോദയാത്രയിലാണ്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും പരാജയമായിരുന്നു.
വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളെ അവഗണിച്ച് മറ്റുള്ളവർക്ക് മാതൃകയാകും വിധം ജീവിച്ചു കാണിക്കുന്ന മഞ്ജു എന്നും മലയാളികളുടെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ ഇതിനുമുമ്പ് തമിഴ് നടൻ പാർത്ഥിപൻ മഞ്ജുവിനെ കുറിച്ച് ഒരു അവാർഡ് ധാന ചടങ്ങിൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒരു സ്ത്രീ തന്നിലെ ശക്തി തിരിച്ചറിഞ്ഞാൽ അത് മഞ്ജുവാകും എന്നാണ് പാർത്ഥിപൻ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു സ്ത്രീയുടെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവ് ആണ് മഞ്ജുവെന്നും അദ്ദേഹം പറയുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ് നടന്റെ വാക്കുകൾ ഇങ്ങനെ, ഞാനും മഞ്ജുവും തമ്മിൽ യാതൊരു മുൻ പരിചയവുമില്ല. പക്ഷെ എന്റെ സിനിമയായ എന്റെ കഥൈ, തിരക്കഥെയ്, വാസനം, എന്ന സിനിമ കണ്ട് മഞ്ജു എന്റെ ഫോൺ നമ്പർ തേടി കണ്ടുപിടിച്ചു എന്നെ അഭിനന്ദിക്കാൻ വിളിച്ചിരുന്നു. ഒരു നല്ല സിനിമ ആസ്വാദകനു മാത്രമേ നല്ലൊരു അഭിനേതാവ് ആകാൻ കഴിയു. അവർ എന്റെ ഒത്ത സെറിപ്പ് എന്ന കണ്ടുകാണില്ല, അത് കണ്ടിരുന്നെങ്കിൽ മഞ്ജു എന്നെ അഭിനന്ദിക്കാൻ വിളിക്കുമായിരുന്നു എന്ന് പാർത്ഥിപൻ പറഞ്ഞപ്പോൾ മഞ്ജു പറഞ്ഞു.

സാർ നിങ്ങളുടെ സിനിമ കണ്ടിരുന്നു. വളരെ നല്ല സിനിമ ആയിരുന്നു, പക്ഷെ എന്റെ കൈയ്യിൽ നിന്നും സാറിന്റെ ഫോൺ നമ്പർ മിസ്സായി പോയി. സാറിന്റെ നമ്പർ എനിക്ക് മെസേജ് അയക്കണം., എന്നാണ് അപ്പോൾ മഞ്ജു നൽകിയ മറുപടി. അപ്പോൾ അദ്ദേഹം പറഞ്ഞു നമ്പർ അല്ല, എന്റെ ഫോൺ തന്നെ താരം എന്നായിരുന്നു. ഒരു സിനിമ കണ്ട് അത് നല്ലത് എന്ന് ആണെന്ന് പറയാൻ ഒരു നല്ല മനസ്സ് വേണം. അതാണ് എന്റെ നമ്പർ തേടി കണ്ടുപിടിച്ചു മഞ്ജു എന്നെ വിളിച്ചത്. ഒരു പെണ്ണിന്റെ ശക്തി എന്താണ്, അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു.
ഒരു ഉദാഹരണത്തിന് ഒരു കമ്പി, അത് ചുമ്മാതിരുന്നാൽ തുരുമ്പ് പിടിക്കും. എന്നാൽ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യതി ഇരുന്നാൽ അത് തുരുമ്പിക്കില്ല. ഒരു പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാൽ കാര്യമില്ല. അവളുടെ കഴിവുകൾ എല്ലാം നശിച്ചു പോകും. തന്നിൽ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാള് ആണെങ്കിൽ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനർജെട്ടിക്കായി ഇരിക്കും.ഒരു ക,മ്പിക്കുളിലെ വൈ,ധ്യുതി പോലെയാണ് നിങ്ങളുടെ ഉള്ളിലെ എനർജി.
നിങ്ങളുടെ സിനിമ, അഭിനയം എല്ലാം കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ഒരു പെണ്ണ് തന്റെ ഉള്ളിൽ ശക്തിയെ എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മഞ്ജു വാര്യർ. നിങ്ങളുടെ അഭിനയം കണ്ടാൽ മനസ് നിറയും. ഇനിയും നിങ്ങൾ ഒരുപാട് ഉയരങ്ങൾ കീഴടക്കും എന്നും അദ്ദേഹം പറയുമ്പോൾ മഞ്ജുവിന്റെ കണ്ണുകൾ,
Leave a Reply