
എന്റെ അവസരങ്ങൾ കുറഞ്ഞു ! ഇപ്പോൾ ആരും എന്റെ അടുത്ത് സെൽഫി എടുക്കാൻ വരുന്നില്ല ! സൂപ്പർ സ്റ്റാറുകളുടെ സിനിമകളിൽ പരിഗണിക്കുന്നില്ല ! പാർവതി തിരുവോത്ത്
മലയാള സിനിമയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്, തന്റെ തൊഴിലിടത്തിൽ നടക്കുന്ന അനീതികൾക്ക് എതിരെ ശബ്ദം ഉയർത്താറുള്ള പാർവതി അതിന്റെ പേരിൽ തന്നെ സിനിമ രംഗത്ത് തന്നെ ഒറ്റപെടുകയാണ് ഉണ്ടായത്. ഇപ്പോഴിതാ തന്റെ ചില അനുഭവങ്ങൾ പറയുകയാണ് പാർവതി., സിനിമയിൽ തന്റെ അവസരങ്ങൾ കുറഞ്ഞെന്നാണ് പാർവതി പറയുന്നത്, വാക്കുകൾ ഇങ്ങനെ, “ഒന്നിന് പിറകെ ഒന്നായി ഹിറ്റുകള്‍ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. അത് ഞാന്‍ സിലക്ടീവ് ആയതു കൊണ്ടല്ല സംഭവിച്ചത്.
മികച്ച സിനിമകളുടെ ഭാഗമായ ആളായിരുന്നു ഞാൻ, ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീന്‍, ഉയരെ, ചാര്‍ളി തുടങ്ങിയ സിനിമകളൊക്കെ വാണിജ്യപരമായി വിജയിച്ച സിനിമകളാണ്. അതിന് ശേഷം ഞാന്‍ ചെയ്ത മലയാളം സിനിമകളുടെ എണ്ണം നോക്കിയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. മലയാളത്തില്‍ എനിക്ക് കിട്ടേണ്ട അത്രയും സിനിമകള്‍ കിട്ടിയില്ല. എനിക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടുന്ന താരങ്ങളെ നോക്കൂ, ചില ആളുകള്‍ക്കൊപ്പം ഞാന്‍ കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ല.
ഞാൻ പറയാതെ തന്നെ പകൽ പോലെ എല്ലാവർക്കും എല്ലാം വ്യക്തമാണ്, എന്നെ വേണ്ടെന്ന് വെക്കുന്ന സൂപ്പർ താരങ്ങൾ മാത്രമല്ല ചില സങ്കേതികപ്രവര്‍ത്തകരും ഉണ്ട്. അത് അവരുടെ ക്രിയാത്മക തിരഞ്ഞെടുപ്പ് ആയിരിക്കാം. ഇവിടെ ഞാന്‍ മാത്രമല്ലല്ലോ അഭിനേതാവായിട്ടുള്ളത്. മറ്റു പലരും ആ റോളിന് അനുയോജ്യരാകാം. ഇപ്പോള്‍ അത്തരം കാര്യങ്ങളൊന്നും അങ്ങനെ എന്നെ ബാധിക്കാറില്ല. എനിക്ക് അവസരങ്ങള്‍ നിഷേധിച്ചപ്പോള്‍ സ്വന്തമായി ജോലി കണ്ടെത്താന്‍ ഞാന്‍ സ്വയംപര്യാപ്തയായി. അവസരങ്ങള്‍ നിഷേധിച്ചാല്‍ ഞാന്‍ നിശബ്ദയാകുമെന്ന് കരുതിയെങ്കില്‍ തെറ്റി. അത് എന്നെ കരുത്തയാക്കി.

ഇനിയും ഞാൻ എനിക്ക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കും, അവസരങ്ങൾ ഇല്ലാതായാൽ ഞാൻ മിണ്ടാതെ ഇരിക്കുമെന്ന് കരുതുന്നവർക്ക് തെറ്റി. നേരത്തെ സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ആരും മുഖം പോലും തരുന്നില്ല. സിനിമ കളക്ടീവ് എന്ന സംഘടനാ രൂപം ചെയ്ത ശേഷമാണ് എന്റെ അവസരങ്ങൾ കുറഞ്ഞതും, എന്നെ ഒറ്റപ്പെടുത്താൻ തുടങ്ങിയതും.
കലക്ടീവ് രൂപീകരിക്കുന്നതു വരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു ഞാൻ. എനിക്കൊപ്പം നിറയെ പേരുണ്ടായിരുന്നു. സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകൾ കലക്ടീവ് രൂപീകരിക്കപ്പെട്ടു, വിവാദങ്ങൾ ഉണ്ടായി, ആരും എനിക്കിപ്പോൾ മുഖം തരുന്നില്ല, ഏഴെട്ടു വർഷം ഇത് തന്നെ തുടർന്നപ്പോൾ അതില്‍ നിന്നും ഞാന്‍ കുറെ പഠിച്ചു. ഇപ്പോള്‍ ഇതൊന്നും എന്നെ ബാധിക്കാറില്ല. അതിന് വേണ്ടി ഊര്‍ജം കളയേണ്ട ആവശ്യവും വരുന്നില്ല. എന്റെ മുഴുവന്‍ ഊര്‍ജവും ഇപ്പോള്‍ ജോലി ചെയ്യുന്ന ഇടം എങ്ങനെ മികച്ചതാക്കാം, എങ്ങനെ നല്ല സൗഹൃദം സൃഷ്ടിക്കാം എങ്ങനെ പ്രൊഡക്ടിവ് ആയി ജീവിക്കാം എന്നെല്ലാം പഠിച്ചു എന്നും പാർവതി പറയുന്നു.
Leave a Reply