
മമ്മൂക്കയോട് ഇതുവരെ ചോദിച്ചിട്ടില്ല ! പിന്നീട് ഞാൻ അതിനെ കുറിച്ച് സംസാരിച്ചിട്ടുമില്ല ! മമ്മൂക്കയുടെ ഒപ്പമുള്ള മനോഹര നിമിഷങ്ങളെ കുറിച്ച് പാർവതി പറയുന്നു !
ബാലചന്ദ്ര മേനോൻ മലയാള സിനിമക്ക് സമ്മാനിച്ച അഭിനേത്രിയാണ് പാർവതി. ഒരുപാട് മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച പാർവതി ഇന്നും ഏതൊരു മലയാളിയുടെയും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു രൂപമാണ്. ഇപ്പോഴിതാ പാർവതി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പാർവതിയുടെ വാക്കുകൾ ഇങ്ങനെ, സിനിമയില്‍ നിന്നും ഗ്യാപ്പെടുത്തിട്ട് 29 വര്‍ഷമായി എന്നൊന്നും എനിക്ക് തോന്നിയിട്ടേയില്ല. ഞാനും മക്കളും കൂട്ടുകാരെപോലെയാണ്. വളരെ ചെറിയ പ്രായത്തിലാണ് ഞാൻ വിവാഹിതയായത്. അതികം താമസിയാതെ മക്കളും ഉണ്ടായി, അവരോടൊപ്പമാണ് ഞാൻ വളർന്നത്.
അതുകൊണ്ട് തന്നെ എനിക്ക് പ്രായമായി എന്ന് തോന്നാറില്ല. നല്ലൊരു കഥ വന്നാൽ തീർച്ചയായും വീണ്ടും അഭിനയിക്കാൻ തയ്യാറാണ്. ഇപ്പോൾ ഞാൻ ഫ്രീയാണ്. അതുപോലെ ഇനി ഒരു തിരിച്ച് വരവ് സിനിമയിലേക്ക് ഉണ്ടെങ്കിൽ അത് നടൻ മമ്മൂട്ടിക്ക് ഒപ്പം ആകണെമന്ന് ആഗ്രഹിക്കുന്ന ആളാണ് താന്നെന്നും പാർവതി ഇതിനുമുമ്പും പറഞ്ഞിരുന്നു. അതുപോലെ മമ്മൂട്ടിക്ക് ഒപ്പം കാർണിവൽ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് പാർവതി. അവരുടെ വാക്കുകൾ ഇങ്ങനെ,
ആ സിനിമ ഓർക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന ഒരു രംഗമുണ്ട്. ഒരു ഗ്രൗണ്ടിൽ ഷൂട്ട് നടക്കുകയാണ്, മമ്മൂക്കയാണ് ആ ജീപ്പ് ഓടിക്കുന്നത്, അന്നൊക്കെ ഇ സീറ്റ് ബെൽറ്റ് പരിപാടി ഒന്നും ഇല്ല. ഞാൻ മുൻ സീറ്റിലാണ് ഇരിക്കുന്നത്. വളരെ ക്യാഷ്വാൽ ആയിട്ടാണ് ഞാൻ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസൻസ് ഓഫ് മൈൻഡിനെ കുറിച്ചാണ് ഞാൻ പറയുന്നത്. എന്തോ ഒരു ആവിശ്യത്തിന് വേണ്ടി വണ്ടി സഡൻ ബ്രേക്ക് ഇടുകയാണ്. എന്നാൽ ആ സമയത്തും അദ്ദേഹം ആദ്യം ആലോച്ചത് എന്റെ സുരക്ഷയാണ്.

വണ്ടി സഡൻ ബ്രേക്ക് ഇട്ടാൽ ഞാൻ എന്തായാലും എവിടെയെങ്കിലും പോയി ഇടിക്കും. അത് മാനസിലക്കിയിട്ട് ആവണം അദ്ദേഹം എന്നെ ആദ്യം കൈകൊണ്ട് തടുത്തിട്ടാണ് സഡൻ ബ്രേക്ക് ഇട്ടത്, അല്ലങ്കിൽ ഞാൻ പോയി കണ്ണാടിയിൽ ഇടിച്ചേനെ, മമ്മൂക്കയോട് പിന്നീട് ഒന്നും ഞാൻ ഇതിനെ കുറിച്ച് ചോടോച്ചിട്ടില്ല എങ്കിലും ഇപ്പോഴും അതെന്റെ മനസിൽ അങ്ങനെ കിടക്കുകയാണ് എന്നും പാർവതി പറയുന്നു.
അതുപോലെ ഞാൻ പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ്, മക്കൾ ആയ ശേഷമാണ് അതിനൊക്കെ കുറെ മാറ്റം വന്നത്. അത്യാവിശം നല്ല അഹങ്കാരവും ദേഷ്യവുമൊക്കെയുണ്ടായിരുന്നു. സത്യത്തിൽ ജയറാമിന് എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല. ഞാൻ ആകെ മാറിയത് എന്റെ അനിയത്തി മരിച്ചപ്പോഴായിരുന്നു. അവള്‍ക്ക് 21 വയസായിരുന്നു. എനിക്ക് 26 വയസായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. മക്കളോടൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. അവരോട് കാര്യം പറഞ്ഞ് മനസിലാക്കാറുണ്ട്. കാര്യങ്ങള്‍ അവര്‍ തന്നെ മനസിലാക്കാറുണ്ട്. ജയറാം വളരെ പാവമാണ്. പക്ഷെ കണ്ണനെ വിശ്വസിക്കാൻ പോലും സാധിക്കില്ല എന്നും ഏറെ രസകരമായി പാർവതി പറയുന്നു.
Leave a Reply