
ക്ലാരയായി എത്തുന്ന സുമലതക്കാണ് ചിത്രത്തിൽ പ്രാധാന്യം കൂടുതൽ എന്നറിഞ്ഞിട്ടും എന്തിനാണ് തൂവാനത്തുമ്പികൾ തിരഞ്ഞെടുത്തത് ! പാർവതി പറയുന്നു !
എക്കലത്തെയും മലയാളികളുടെ ഇഷ്ട താരമാണ് നടി പാർവതി. വിവാഹ ശേഷം സിനിമ രംഗത്തുനിന്നും മാറി നിന്നിട്ടും ഇന്നും പ്രേക്ഷകർ പാർവതിയെ സ്നേഹിക്കുന്നു, സിനിമയിലേക്ക് തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ, അവിസ്മരണീയമായ കഥാപാത്രങ്ങൾ, അത്തരത്തിൽ നമ്മൾ ഇന്നും ആരാധിക്കുന്ന ചില സിനിമകളും കഥാപത്രങ്ങളുമുണ്ട്, അതിൽ ചിലതാണ് അതുല്യ പ്രതിഭ പത്മരാജന്റെ ചിത്രമായ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ ഒരു മികച്ച കഥാപത്രം ചെയ്തിരുന്നത് പാർവതി ആയിരുന്നു.
തൂവാനത്തുമ്പികളിലെ രാധ എന്ന കഥാപാത്രം പാർവതിയുടെ കരിയറിലെ ഏറ്റവും മികച്ച ഒന്നായിരുന്നു, എന്നാൽ ചിത്രത്തിൽ നായികയായി ഇന്നും പ്രേക്ഷകർ കാണുന്നത് ക്ലാരയായി എക്കാലത്തെയും നായിക സങ്കൽപ്പങ്ങൾ പൊളിച്ചെഴുതിയ പ്രേക്ഷക ഹൃദയം കീഴടക്കിയ സുമലതയെയാണ്. ഇപ്പോഴത്തെ പുതു തലമുറയെ വരെ ആവേശത്തിലാക്കിയ ക്ലാര ഒരിക്കലൂം മലയാളി മനസുകളിൽ നിന്നും മാഞ്ഞു പോകില്ല. ഇപ്പോഴിതാ ക്ലാരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നറിഞ്ഞിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് തൂവാനത്തുമ്പികളിലെ രാധയാകാൻ തീരുമാനിച്ചതെന്ന ചോദ്യത്തിന് പാർവതി നൽകിയ മറുപടി വീണ്ടും ശ്രദ്ധ നേടുകയാണ്.
പാർവതിയുടെ മറുപടി ഇങ്ങനെ, പത്മരാജൻ എന്ന വലിയൊരു സംവിധായകൻ. ഓരോ ആർട്ടിസ്റ്റുകളൂം ഒരുമിച്ച് വർക്ക് ചെയ്യാൻ ആഗാർഹിക്കുന്ന പ്രതിഭ, അദ്ദേഹത്തിൽ നിന്നും എനിക്ക് ലഭിക്കുന്ന ആദ്യത്തെ ഓഫർ. അത് ഇനി എന്ത് ക്യാരക്ടർ ആയാലും അത് സ്വീകരിക്കുക എന്ന് മാത്രമെ എനിക്ക് തോന്നിയുള്ളു. അങ്ങനെയാണ് ആ സിനിമയുടെ കഥ കേൾക്കുന്നത്. അദ്ദേഹം പറഞ്ഞിരുന്നു ചിത്രത്തിൽ രാധാക്കും തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കുമെന്ന്, പിന്നെ സുമലതയ്ക്കാണ് ചിത്രത്തിൽ കുറച്ചുകൂടുതലായി ചെയ്യാനുള്ളതെന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യുന്നത്. അത് എനിക്ക് വലിയൊരു അനുഭവമായിരുന്നു. അതു കഴിഞ്ഞിട്ടാണ് അപരൻ സിനിമ ചെയ്യുന്നതെന്നം പാർവതി പറയുന്നു.

അതുപോലെ തന്റെ ഇഷ്ട നടനെ കുറിച്ചും പാർവതി പറഞ്ഞിരുന്നു അത് നമ്മുടെ ലാലേട്ടൻ ആണ്, വളരെ ചെറുപ്പം മുതൽ താൻ ലാലേട്ടന്റെ വലിയൊരു ആരാധിക ആയിരുന്നു എന്നും ഒരിക്കൽ തിയറ്ററിൽ സ്ഥലം ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സിനിമ കാണാൻ വേണ്ടി താൻ നിലത്തിരുന്ന് കണ്ടിട്ടുണ്ട്, അത്രക്കും ആരാധന ആയിരുന്നു. ലാലേട്ടന്റെ ചിത്രങ്ങൾ അങ്ങനെ ഇരുന്നു സിനിമ കണ്ട എനിക്ക് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയത്, അതൊരു മഹാ ഭാഗ്യമാണ്. അമൃതം ഗമയ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുമ്ബോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു.
അങ്ങനെ ആദ്യമായി ലാലേട്ടന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. ആ അവരത്തിനായി ഞാൻ കാത്തിരുന്നു. പക്ഷേ പിന്നീട് വിളിയൊന്നും കണ്ടില്ല. പിന്നെ ഞാന്‍ അറിയുന്നത് എനിക്ക് പകരം മറ്റാരെയോ ഹരന്‍ സാര്‍ കണ്ടെത്തി എന്നാണ്. ആ സമയത്ത് എനിക്ക് ഒരുപാട് സങ്കടം തോന്നിയിരുന്നു.. പക്ഷേ ആ വിഷമത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. ആ നടി എന്തോ കാരണത്താൽ ശരിയാകാതെ വരികയും വീണ്ടും ആ റോളിലേക്ക് എന്നെ തന്നെ കാസ്റ്റ് ചെയ്യാനും തീരുമാനിച്ചു എന്നും പാര്‍വതി പറയുന്നു
Leave a Reply