എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത് !! അനിയത്തിയുടെ ഓർമകളിൽ നടി പാർവതിയുടെ വാക്കുകൾ !!
മലയാളി സിനിമ പ്രേമികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നടി പാർവതി. ഒരു സമയത്ത് മലയാള സിനിയുടെ മുഖ ശ്രീ ആയിരുന്നു പാർവതി, ചെയ്ത സിനിമകൾ എല്ലാം ഇന്നും സൂപ്പർ ഹിറ്റ്. ഏറ്റവും കൂടുതൽ ആരാധകരുള്ള മലയത്തിലെ താരജോഡി. ജയറാമുവായുള്ള വിവാഹം ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന പാർവതി സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ തന്റെ വിശേഷങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും ഇടക്കൊക്കെ ആരാധകർക്കായി നടി പങ്കുവെക്കാറുണ്ട്..
ഇപ്പോൾ അത്തരത്തിൽ നടി പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധക്ക് ഏറ്റെടുത്തിരിക്കുന്നത്, അതികം ആർക്കും അറിയില്ലെങ്കിലും പാർവതിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നു ദീപ്തി. ദീപ്തിയുംദീപ്തിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഹരിഹരന്‍, എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ആരണ്യകം എന്ന ചിത്രത്തിലായിരുന്നു ദീപ്തി അഭിനയിച്ചത്. പാര്‍വതിയായിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴിതാ അകാലത്തില്‍ വിട പറഞ്ഞ തന്റെ അനിയത്തിയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് പാര്‍വതി. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു പാര്‍വതിയുടെ ഇളയസഹോദരി ദീപ്തി കുറുപ്പിന്റെ വിയോഗം….
ദീപ്തിയുടെ ഓർമകളിൽ പാർവതിയുടെ വാക്കുകൾ ഇങ്ങനയായിരുന്നു, “നീണ്ട 25 വര്‍ഷങ്ങളാണ് കടന്നുപോയത്. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത്. അവസാന ശ്വാസം വരെ ഞാന്‍ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും പാര്‍വതി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധിപേരാണ് പാർവതിക്ക് ആശ്വാസ വാക്കുകളുമായി എത്തുന്നത്…
എല്ലാ സൂപ്പർ സ്റ്റാറുകളുടെയും കൂടെ അഭിനയിച്ചിട്ടുള്ള പാർവതി വിവാഹ ശേഷമാണ് സിനിമയിൽ നിന്നും വിട്ടുനിന്നത്. ഇപ്പോഴും താരത്തെ സ്നേഹിക്കുന്ന മലയാളികൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് വീണ്ടും സിനിമയിലേക്ക് പാർവതി തിരിച്ചുവരണമെന്ന്..
എന്നാൽ സിനിമകളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് ആ നടനോടൊപ്പം ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് പാർവതി തുറന്ന് പറഞ്ഞിരുന്നു. അത് വേറെ ആരുമല്ല നമ്മുടെ സ്വന്തം മമ്മൂക്ക തന്നെയാണ്, മമ്മൂട്ടിയുടെ നായികയായി താരം ഇതിനുമുമ്പും അഭിനയിച്ചിട്ടുണ്ട്, ആ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു, ഇനിയും ഒരു സിനിമ ചെയ്യുന്നുണ്ട് എങ്കിൽ അത് മമ്മൂട്ടിയുടെ കൂടെ ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് പാർവതി പറഞ്ഞിരിക്കുന്നത്…
കാളിദാസ് സിനിമയില്‍ സജീവമായതോടെ മാളവികയുടെ സിനിമാപ്രവേശനം എപ്പോഴാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. എന്നാല്‍ സിനിമയേക്കാള്‍ തനിക്ക് മോഡലിങ്ങാണ് താല്‍പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലായെന്നും മാളവിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Leave a Reply