“സിനിമയിലേക്കൊരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് ആ നടനോടൊപ്പം ആയിരിക്കണം” !! ജയറാമിനെ ഞെട്ടിച്ച് പാർവതിയുടെ തുറന്ന് പറച്ചിൽ !!!

നമ്മൾ ഏവരും ഒരുപാട് ഇഷ്ടപെടുന്ന താര ജോഡികളാണ് ജയറാമും പാർവതിയും.. പാർവതി എന്ന നടി മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ്, ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആ കാലത്ത് വളരെയധികം വാർത്ത പ്രാധാന്യം നേടിയിരുന്നു , ആദ്യം സിനിമയിൽ വരുന്നത് പാർവതി എന്ന അശ്വതിയായിരുന്നു, അവർ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ജയറാമിന്റെ വരവ്, ആദ്യമൊക്കെ ചില സാഹചര്യങ്ങളിൽ പാർവതിയുടെ മുന്നിൽ താൻ എളിമയോടെ നിന്നിട്ടുണ്ട് എന്ന് ജയറാം പല തവണ പറഞ്ഞിട്ടുണ്ട്..

ഇവരുടെ അടുപ്പം പാർവതിയുടെ അമ്മക്ക് ഇഷ്ടമല്ലായിരുന്നു, അവർ പല തവണ അത് പലരോടും തുറന്ന് പറഞ്ഞിരുന്നു എന്നിരുന്നാലും അവരുടെ പ്രണയത്തിനു യാതൊരു കുറവും വന്നില്ല, അന്നൊക്കെ പല നടന്മാരും ഇവരുടെ ബന്ധത്തിന് കൂട്ടുനിന്നവരാണ്… അതിനു അവർക്കൊക്കെ പാർവതിയുടെ അമ്മയുടെ വക നല്ല വഴക്കും കേട്ടിരുന്നു… തനി നാട്ടിൻ പുറത്തുകാരനായ ജയറാമും കുടുംബവും ഇപ്പോൾ വർഷങ്ങളായി ചെന്നൈയിലാണ് താമസം….

ജയറാമും പാർവതിയും ഒരുമിച്ച് നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു , പെരുവണ്ണാപുരത്തെ വിശേഷങ്ങൾ അപരൻ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളും ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എല്ലാ സൂപ്പർ സ്റ്റാറുകളുടെയും കൂടെ അഭിനയിച്ചിട്ടുള്ള പാർവതി വിവാഹ ശേഷമാണ് സിനിമയിൽ നിന്നും വിട്ടുനിന്നത്. ഇപ്പോഴും താരത്തെ സ്നേഹിക്കുന്ന മലയാളികൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്..

എന്നാൽ സിനിമകളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് ആ നടനോടൊപ്പം ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഇപ്പോൾ പാർവതി തുറന്ന് പറഞ്ഞിരിക്കുകയാണ്, അത് വേറെ ആരുമല്ല നമ്മുടെ സ്വന്തം മമ്മൂക്ക തന്നെയാണ്, മമ്മൂട്ടിയുടെ നായികയായി താരം ഇതിനുമുമ്പും അഭിനയിച്ചിട്ടുണ്ട്, ആ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു, ഇനിയും ഒരു സിനിമ ചെയ്യുന്നുണ്ട് എങ്കിൽ അത് മമ്മൂട്ടിയുടെ കൂടെ ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് പാർവതി പറഞ്ഞിരിക്കുന്നത്…

 

അതുപോലെ ജയറാം ഏത് നടിയുടെ കൂടെ അഭിനയിക്കുന്നതാണ് പാർവതിക്ക് ഇഷ്ടം എന്ന് ചോദിച്ചാൽ അത് തീർച്ചയായും അവൾ പറയുന്നത് ഉർവശിയുടെ പേര് ആയിരിക്കുമെന്നും ജയറാം പറയുന്നു. സ്ക്രീനിലെ ഞങ്ങളുടെ കെമസ്റ്ററി വളരെ നല്ലതാന്നെന്നും, തന്റെ നായികമാരിൽ ഉർവശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാർക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം തുറന്ന് പറയുന്നു…

ജയറാമിന്റെ മകൻ കാളിദാസ് ചെറുപ്പം മുതലേ സിനിമയിൽ സജീവമായിരുന്നു, കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിൻറേം തുടങ്ങിയ ചിത്രങ്ങൾ കാളിദാസിന്റെ മികച്ച വിജയ ചിത്രങ്ങൾ ആയിരുന്നു അവ ഇപ്പോഴും മലയാളികൾ ഇഷ്ടപെടുന്ന വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്..

കാളിദാസ് സിനിമയില്‍ സജീവമായതോടെ മാളവികയുടെ സിനിമാപ്രവേശനം എപ്പോഴാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. എന്നാല്‍ സിനിമയേക്കാള്‍ തനിക്ക് മോഡലിങ്ങാണ് താല്‍പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലായെന്നും മാളവിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *