
ഇസ്രയേലിന്‍റെ വംശഹത്യയെ കുറിച്ച് ലോകത്തോട് പറയുകയും വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിനായി ശ്രമിക്കുകയുമാണ് നമ്മൾ ചെയ്യേണ്ടത് ! പ്രതികരിച്ച് പാർവതി തിരുവോത്ത് !
മലയാള സിനിമ രംഗത്ത് തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തന്നെ വളരെ ശ്രദ്ധ നേടിയ അഭിനേത്രിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്, തന്റെ അഭിപ്രായങ്ങൾ യാതൊരു മടിയുമില്ലാതെ തുറന്ന് പറയുന്ന പാർവതി പലപ്പോഴും അതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ തന്റെ നിലപാടും അഭിപ്രായവും പങ്കുവെച്ചിരിക്കുകയാണ് പാർവതി. പലസ്തീനില്‍ ഇസ്രയേല്‍ തുടരുന്ന വംശഹത്യയെ കുറിച്ച് പറഞ്ഞും പലസ്തീനെ പിന്തുണച്ചുള്ള പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നതിലേക്കും വിരല്‍ ചൂണ്ടിയും നടി പാര്‍വതി തിരുവോത്ത് രംഗത്ത് വന്നിരിക്കുന്നത്. തെക്കന്‍ ഗാസയിലെ റഫയില്‍ ഇപ്പോൾ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിലേക്ക് ശ്രദ്ധ കൊടുത്തുകൊണ്ടാണ് പാർവതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചാണ് ഇസ്രയേല്‍ ആ,ക്ര,മ,ണത്തെ പാര്‍വതി അപലപിക്കുന്നത്. ‘പക്ഷെ, ഞാന്‍ ചിരിക്കുകയാണോ.. എല്ലാ കണ്ണുകളും റഫയിലേക്ക്. ഇസ്രയേല്‍ വംശഹ,ത്യ തുടരുന്നു. സമ്പൂര്‍ണ വെ,ടി,നിര്‍ത്തലിനായി ആഹ്വാനം ചെയ്യുക’, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രം പങ്കുവെച്ച് പാര്‍വതി കുറിച്ചു. സമൂഹമാധ്യമങ്ങളുടെ അല്‍ഗോരിതത്തെ മറികടക്കുന്നതിനായാണ് ചിത്രം ഇങ്ങനെ നല്‍കുന്നതെന്നും താരം കുറിച്ചിരിക്കുന്നു.
അതിദാരുണമായ ഇസ്രയേലിന്‍റെ ഈ വംശഹ,ത്യ,യെ കുറിച്ച് ലോകത്തോട് പറയുകയും വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിനായി ശ്രമിക്കുകയുമാണെന്നും സ്റ്റോറിയില്‍ പാർവതി പറയുന്നു. തന്റെ പോസ്റ്റ് റിമൂവ് ആകാതിരിക്കാൻ അല്‍ഗോരിതത്തെ മറികടക്കുന്നതിനായി വാക്കുകളുടെ അക്ഷരങ്ങള്‍ക്കിടയിലും താരം മാറ്റം വരുത്തിയിട്ടുണ്ട്. ചിരിക്കുന്ന ചിത്രം പങ്കുവെച്ചും അല്‍ഗോരിതത്തെ മറികടക്കുന്നതിലേക്കാണ് പാര്‍വതി വിരല്‍ ചൂണ്ടുന്നത്.

ഇസ്രേയേൽ അധിനിവേശത്തിന് കീഴിലെ പലസ്തീന്‍ ജീവിതം നിങ്ങള്‍ക്ക് പണ്ടും ഗൗരവമുള്ള വിഷയമായിരുന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ വംശഹത്യയ്ക്ക് ഇരയായുള്ള ഞങ്ങളുടെ മരണവും വാര്‍ത്തയല്ലെന്നുമുള്ള ഡോക്ടര്‍ ഒമര്‍ സുലൈമാന്‍റെ കുറിപ്പും പാര്‍വതി പങ്കിട്ടിട്ടുണ്ട്. ‘ഗാസയില്‍ നിന്നും റഫയില്‍ നിന്നുമുള്ള ഇസ്രയേലിന്‍റെ കൂട്ടക്കൊലയുടെ ചിത്രങ്ങള്‍ ഹൊറര്‍ ചിത്രത്തിന് സമാനമായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.
വേദനിപ്പിക്കുന്ന കാഴ്ചകൾ മാത്രമാണ് എവിടെയും, അറവുശാലയെ ഓര്‍മിപ്പിക്കുന്നതരത്തിലായിരുന്നു പല ചിത്രങ്ങളെന്നും യാഥാര്‍ഥ്യം അതിലും ക്രൂരമാണ്. മുഖ്യധാര മാധ്യമങ്ങളില്‍ നിന്ന് അവരുടെ വിഡിയോയും വാര്‍ത്തകളും നീക്കം ചെയ്യപ്പെടുകയാണെന്നും സമൂഹ മാധ്യമങ്ങളില്‍ പോലും പങ്കുവയ്ക്കാനാവുന്നില്ലെന്നും കുറിപ്പില്‍ ഡോ.ഒമര്‍ വ്യക്തമാക്കുന്നു. ഈ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പലസ്തീന് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ് പാർവതി ഇപ്പോൾ.
എന്നാൽ ഇപ്പോഴും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദമുണ്ടെങ്കിലും റഫയിലെ ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. റഫയിലെ ജനങ്ങളെ ഒഴിപ്പിക്കാനും ഹമാസ് സംഘങ്ങളെ ഇല്ലാതാക്കാനും സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെത്യാഹു പറഞ്ഞു. അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ കരയുദ്ധത്തിലേക്ക് ഇസ്രയേല്‍ കടന്നാല്‍ വലിയ ദുരന്തത്തിനാവും വഴിവെക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു.
Leave a Reply