
ധനുഷിനെതിരെ നയൻതാരയ്ക്ക് പിന്തുണയുമായി മുൻനിര നായികമാർ !
നടൻ ധനുഷിനെതിരെ നയൻതാര പരസ്യമായി രംഗത്ത് വന്നത് ഇപ്പോൾ വലിയ വാർത്തയായി മാറുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ നയൻതാരയെ പിന്തുണച്ച് ധനുഷിന് ഒപ്പം വർക്ക് ചെയ്ത നായികമാരും രംഗത്ത് വന്നിരിക്കുകയാണ്. ധനുഷിന്റെ നായികമാരായി വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത്, നസ്രിയ, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നയന്‍താരയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
അതിൽ പാർവതി തിരുവോത്ത് ലവ്, ഫയർ തുടങ്ങിയ ഇമോജി കമന്റ് ആയി രേഖപ്പെടുത്തിയായിരുന്നു പാർവതിയുടെ പിന്തുണ. കൂടാതെ നയൻതാരയുടെ പോസ്റ്റ് തന്റെ സ്റ്റോറി ആക്കിയും പാർവതി പാർവതി പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതിന് നന്ദി പറഞ്ഞ് നയൻതാരയും സ്റ്റോറി ഇട്ടിട്ടുണ്ട്. പാർവതി ഭരത് ബാല സംവിധാനം ചെയ്ത് തമിഴ് ചിത്രം മാരിയാനിൽ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂടാതെ ഒരുപാട് ആദരവ് തോന്നുന്നുവെന്ന് നടി ഇഷ തല്‍വാര്‍ കുറിച്ചു. അനുപമ പരമേശ്വരന്‍, അനുപമ ധനുഷിന് ഒപ്പം കൊടി എന്ന സിനിമയിൽ ഒപ്പം അഭിനയിച്ചിരുന്നു. ഗൗരി കിഷന്‍, അഞ്ജു കുര്യന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ എന്നിവര്‍ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്.

അതുപോലെ നടി ശ്രുതി ഹാസനും നയൻസിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ശ്രുതി ഹാസൻ നയൻതാരയുടെ പോസ്റ്റിന് ലൈക്ക് ചെയ്താണ് പിന്തുണ അറിയിച്ചത്. ബോളിവുഡ് താരങ്ങളായ ഏക്ത കപൂർ, ദിയ മിർസ, ശിൽപ റാവു, ഉർഫി ജാവേദ് എന്നിവരും നയൻതാരയുടെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. നടി നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹ ഡോക‍്യുമെന്‍ററി പുറത്തുവരുന്നത് നീളാൻ കാരണം ധനുഷ് ആണെന്ന ആരോപണവുമായാണ് നയൻതാര രംഗത്തെത്തിയത്. ലോകത്തിന് മുന്നില്‍ മുഖംമൂടി ധരിച്ച് ഒരാള്‍ ഇപ്പോഴും നീചമായി തുടരാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി എന്നാണ് നയൻസ് പങ്കുവെച്ച കുറിപ്പിലെ ഒരു വാചകം.
നയൻതാരയും വിഘ്‌നേശ് ശിവനും തമ്മിൽ പ്രണയത്തിലായ ചിത്രമാണ് ‘നാനും റൗഡി താൻ’. ഈ ചിത്രത്തിന്റെ നിർമ്മാതാവ് ധനുഷ് ആയിരുന്നു. നയൻസിനെ ജീവിതം കാണിക്കുന്ന ഡോക്യുമെന്‍ററിയിൽ ഈ ചിത്രത്തിലെ മൂന്ന് സെക്കൻഡ് ക്ലിപ്പ് ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, ചിത്രത്തിന്‍റെ ചെറിയ ക്ലിപ്പിങ് ഡോക്യുമെന്‍ററിയിൽ ഉപയോഗിക്കാൻ അനുമതി തേടിയിരുന്നെങ്കിലും എൻഒസി നൽകാൻ ധനുഷ് തയാറായിരുന്നില്ല. ഇതെത്തുടർന്ന്, മൊബൈൽ ഫോണിൽ ചിത്രീകരിച്ച്, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മൂന്നു സെക്കൻഡ് ക്ലിപ്പ് മാത്രമാണ് ഉപയോഗിച്ചതെന്നും നയൻതാര. മറ്റുള്ളവരുടെ ദുരിതങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് ധനുഷ് എന്നും നയൻതാര ആരോപിക്കുന്നു.
Leave a Reply