
ജയറാം കാരണം ദീപ്തിയുടെ സിനിമാ മോഹങ്ങള്‍ അവസാനിച്ചു ! മുഖക്കുരു മാറ്റാന്‍ കഴിച്ച മരുന്ന് വിനയായി, പാർവതിയുടെ അനിയത്തിക്ക് സംഭവിച്ചത് !
ഒരു സമയത്ത് മലയാള സിനിമയുടെ തന്നെ മുഖശ്രീ ആയിരുന്നു നടി പാർവതി, സിനിമയിൽ എത്തി വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ മുൻ നിര നായികയായി മാറിയ ആളാണ് പാർവതി. ഇപ്പോൾ കുടുംബമായി സന്തോഷത്തോടെ കഴിയുകയാണ്. അടുത്തിടെ പാർവതി പറഞ്ഞിരുന്നു തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമം ഉണ്ടാക്കിയ ഒരു സംഭവം തന്റെ അനിയത്തിയുടെ വേർപാട് ആയിരുന്നു എന്നാണ്. ജീവിതം മുഴുവന്‍ തനിക്ക് കൂട്ടായി ഉണ്ടാകുമെന്ന് കരുതിയവള്‍ നിനച്ചിരിക്കാതെ മരണത്തിലേക്ക് പോയെന്ന് വിശ്വസിക്കുവാന്‍ ഇപ്പോഴും പാര്‍വ്വതിയ്ക്ക് ഇഷ്ടമല്ല.
പത്തനംതിട്ട തിരുവല്ലക്കാരിയാണ് അശ്വതി എന്ന പാര്‍വ്വതി. ആലപ്പുഴക്കാരനായ രാമചന്ദ്രക്കുറുപ്പിന്റെയും തിരുവല്ലക്കാരിയായ കണക്ക് അധ്യാപിക പത്മ ഭായിയുടെയും മൂന്നു പെണ്മക്കളില് നടുക്കത്തവളായിരുന്നു പാര്‍വ്വതി. ചേച്ചി ജ്യോതി, അനിയത്തി ദീപ്തിയും. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ പ്രീ ഡിഗ്രി പഠിക്കുമ്പോഴാണ് തന്റെ 16-ാം വയസില്‍ പാര്‍വ്വതി ആദ്യമായി സിനിമലോകത്തേക്ക് എത്തിയത്. ആദ്യ ചിത്രം റിലീസായില്ല. ശേഷം വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധ നേടി. ചേച്ചിക്ക് പുറകെ രണ്ടാമത്തെ ചിത്രമായ അമൃതം ഗമയയിലൂടെ പാര്‍വ്വതിയുടെ അനിയത്തി ദീപ്തിയും സിനിമയിലേക്ക് എത്തി.
ശേഷം പാർവതിയുടെ തന്നെ ചിത്രമായ ആരണ്യകം എന്ന ചിത്രത്തിലും ചേച്ചിയ്ക്കൊപ്പം ദീപ്തി അഭിനയിച്ചു. വെറും 15 വയസായിരുന്നു അന്ന് ദീപ്തിയുടെ പ്രായം. പാര്‍വ്വതിയുടെ അനിയത്തിയായി തന്നെയായിരുന്നു ദീപ്തി അഭിനയിച്ചത്. പിന്നീടങ്ങോട്ട് പാർവതി എന്ന നടിയുടെ സമയമായിരുന്നു, പെട്ടന്ന് തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മുൻ നിര നായികയായി മാറുകയും, അപരൻ എന്ന ചിത്രത്തിൽ ജയറാമിന് ഒപ്പം അഭിനയിച്ച് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു.

പക്ഷെ ഇവരുടെ ഈ പ്രണയം പാർവതിയുടെ വീട്ടുകാർക്ക് തീരെ ഇഷ്ടമല്ലാതിരുന്നത് കൊണ്ട് ഇനി അനിയത്തി ദീപ്തിയെ കൂടി സിനിമയിലേക്ക് വിടാന്‍ മാതാപിതാക്കള്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അതോടെ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്ന ദീപ്തിയുടെ സിനിമാ മോഹങ്ങള്‍ അവസാനിച്ചു. എന്നാണ് നാല് വർഷത്തെ കടുത്ത പ്രണയത്തിനൊടുവിൽ ജയറാമും പാർവതിയും വിവാഹം കഴിച്ചു. അങ്ങനെ സന്തുഷ്ട കുടുംബ ജീവിതം നയിച്ചിരുന്ന പാർവതിയെ തേടി ആ ദുരന്ത വാർത്ത എത്തി. തന്റെ യെല്ലാമായിരുന്ന സഹോദരിയുടെ മരണവാർത്ത.
ആ വാർത്ത ആ കുടുംബത്തെ ആകെ തകർത്തു, സൗന്ദര്യ സംരക്ഷത്തിന് വളരെയധികം ശ്രദ്ധിച്ചിരുന്ന ആളായിരുന്നു ദീപ്തി. അങ്ങനെയിരിക്കെയാണ് മുഖത്ത് വലിയ തോതില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സ്കിന്‍ ഡോക്ടറെ കണ്ട് മരുന്നുകള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ആ മരുന്നുകള്‍ മറ്റു പല പ്രശ്നങ്ങളും ഉണ്ടാക്കി. മുഖത്തെ അലര്‍ജി ശരീരത്തിലും മാറ്റങ്ങള്‍ വരുത്തി. ഇന്ഫെക്ഷന് കൂടുകയും പനി ബാധിക്കുകയും ചെയ്തു. അതു പതുക്കെ ന്യുമോണിയ ആയി മാറിയപ്പോഴേക്കും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ വന്നു. അങ്ങനെയാണ് ദീപ്തിയുടെ മ,ര,ണം സംഭവിച്ചത്.
Leave a Reply