
ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാലിൻറെ ആ ബ്രില്യൻസ് ! ഇതുകൊണ്ടാണ് മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും വലിയ നടൻ എന്ന് അറിയപ്പെടുന്നത് !
മോഹൻലാൽ എന്ന നടൻ മലയാള സിനിമയുടെ അഭിമാന താരമാണ്, മറ്റൊരാൾക്കും അനുകരിക്കാൻ പോലും കഴിയാത്ത രീതിയിലുള്ള അതുല്യമായ അഭിനയം കാഴ്ചവെച്ച അദ്ദേഹം നടന വിസ്മയം എന്നാണ് അറിയപ്പെടുന്നത്. മോഹൻലാലിൻറെ കരിയറിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 1994 ൽ ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ‘പവിത്രം’. ചേട്ടച്ഛനായി അദ്ദേഹം ആ സിനിമയിൽ ജീവിക്കുകയായിരുന്നു. അദ്ദേഹത്തെ കൂടാതെ നടി കെപിഎസി ലളിത, തിലകൻ, ശ്രീവിദ്യ, വിന്ദുജാ മേനോൻ എന്നിങ്ങനെ നിരവധി താരങ്ങൾ..
ഇന്നും മലയാളികളുടെ ഇഷ്ട സിനിമകളിൽ ഒന്നാണ് ഇത്. ഹൃദയ സ്പർശിയായ ഒരുപാട് രംഗങ്ങൾ കോർത്തിണക്കിയ ഈ ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ട് കണ്ണു നിറയാത്ത മലയാളികൾ ആരും തന്നെയുണ്ടാവില്ല. മോഹൻലാലിന്റെ ചേട്ടച്ഛനും അനിയത്തി മീനാക്ഷിയുമൊക്കെ ഒരു നൊമ്പരമായി ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. അതേസമയം, മോഹൻലാലിൻറെ ഈ കഥാപത്രത്തെക്കുറിച്ചും സിനിമയുടെ ക്ലൈമാക്സിനെ കുറിച്ചും സംവിധായകൻ ടി കെ രാജീവ്കുമാർ ഇപ്പോൾ ഒരു അഭിമുഖത്തിന്റെ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റെ ക്ലൈമാസിൽ മീനാക്ഷി ചേട്ടച്ഛന്റെ അരികിലേക്ക് യെത്തുന്നുമുണ്ട് എങ്കിലും മനസിന്റെ താളം തെറ്റിയ ചേട്ടച്ഛനെയാണ് സ്‌ക്രീനിൽ കാണുന്നത്. സ്വബോധം നഷ്ടപ്പെട്ട് മനയിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന സീനാണ്. ഇതിന്റെ ഇടയിൽ ലാൽ വന്ന് എന്നോട് പറഞ്ഞു, എന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ. ഞാൻ നോക്കിയപ്പോൾ എന്നെ പല്ലിറുമ്മി കാണിച്ചു. എന്നിട്ട് ഇങ്ങനെ അഭിനയിക്കട്ടെ എന്ന് ചോദിച്ചു. ഞാൻ ഓക്കേ പറഞ്ഞു. പുള്ളി അത് നന്നായി ചെയ്തു. സിനിമ ഇറങ്ങി കഴിഞ്ഞ് ഒരു ദിവസം വളരെ അപ്രതീക്ഷിതമായി കേരളത്തിലെ അക്കാലത്തെ പ്രശസ്തനായ സൈക്യാട്രിസ്റ്റായ സ്വരാജ് മണി സാർ എന്നെ വിളിച്ചു.

എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, രാജീവ് നിങ്ങളെ സിനിമ ഞാൻ കണ്ടു ഗംഭീരമായിരിക്കുന്നു. ഞാൻ നിങ്ങളെ ഒന്ന് അഭിനന്ദിക്കാൻ വിളിച്ചതാണ്. ആ ക്ലൈമാക്സിൽ ലാൽ പല്ലിറുമ്മുന്ന ആ സീൻ ഞാൻ കണ്ടു. ആ സീൻ നിങ്ങൾ ചെയ്തെങ്കിൽ നിങ്ങൾ അതിനായി നന്നായിട്ട് റിസർച്ച് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നുണ്ട്. എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ഒരു റിസർച്ചും ഇല്ല, അത് മോഹൻലാൽ ചെയ്തത് ആണെന്ന്. അപ്പോൾ പുള്ളി എന്നോട് പറഞ്ഞു, അങ്ങിനെ മോഹൻലാൽ ചെയ്തെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ എവിടെയോ അദ്ദേഹം അങ്ങനെയൊരാളെ കണ്ടിട്ടുണ്ട്.
ആ കൃത്യ സമയത്ത് ഇങ്ങനെ ഒരു മാനറിസം ഇത്രയും കൃത്യമായി ആ കഥാപാത്രം ചെയ്തുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓർമയിലേക്ക് അത് കടന്നു വന്നിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ഇന്റലിജൻസ് വളരെ വലുതായാത് കൊണ്ടും ഐക്യൂ ലെവൽ വളരെ ഹൈ ആയത് കൊണ്ടും അത് അദ്ദേഹത്തിന്റെ ബ്രെയിനിൽ നിന്നും റീട്രൈവ് ചെയ്ത് എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും വലിയ നടൻ എന്ന് അറിയപ്പെടുന്നത്. മോഹൻലാലിന് പകരം മറ്റൊരു നടനെ വെച്ച് ആ സിനിമ റീമേക്ക് ചെയ്‌താൽ അത് ഒരിക്കലും ഓടില്ല’ എന്നായിരുന്നു രാജീവ് കുമാറിന്റെ വാക്കുകൾ..
Leave a Reply