
നിങ്ങള്‍ അല്പം പോലും മാറിയിട്ടില്ലല്ലോ മമ്മൂക്കാ ! വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നായകനെ നേരിൽ കണ്ട സന്തോഷത്തിൽ പൂജ ബത്ര !
മലയാളികൾ എന്നും ആരാധിക്കുന്ന മമ്മൂട്ടിക്ക് പ്രായം കൂടുന്നുണ്ടെകിലും സൗന്ദര്യത്തിന് ഒരു കുറവുമില്ല. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ മമ്മൂട്ടിയും തനറെ ഒരു പഴയ നായികയുമാണ്. അത് വേറെ ആരുമല്ല മേഘം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ബോളിവുഡിൽ നിന്നും എത്തിയ സാക്ഷാൽ പൂജ ബത്ര. മമ്മൂട്ടി ഷൂട്ടിംഗ് ആവിശ്യത്തിനായി കഴിഞ്ഞ ദിസവം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പോയിരുന്നു അവിടെയെത്തിയ മമ്മൂട്ടിയെ പൂജ കണ്ടത്. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെയ്ക്കുകയും ചെയ്തു. പൂജയുടെ ഭര്‍ത്താവും നടനുമായ നവാബ് ഷായും ചിത്രത്തിന് കമന്റ് ചെയ്ത് സന്തോഷം അറിയിച്ചിട്ടുണ്ട്.
ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെ ‘എല്ലാ മേഘം ആരാധകര്‍ക്കും. എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരത്തിനൊപ്പം. ഏറെക്കാലത്തിന് ശേഷം നിങ്ങളെ കാണാനായതില്‍ ഒരുപാട് സന്തോഷം. നിങ്ങള്‍ അല്പം പോലും മാറിയിട്ടില്ല,’ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി പൂജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. പൂജ ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ്.
ഒരു നടി എന്നതിലുപരി അവർ സ്കൂളില്‍ പഠന കാലത്ത് മികച്ചൊരു അത്ലറ്റായിരുന്നു. പിന്നീട് മോടലിംഗിലേക്ക് തിരിയുകയായിരുന്നു. നിരവധി പ്രശസ്ത ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിലഭിനയിച്ച പൂജ 1993-ല്‍ മിസ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുത്ത് കിരീടം നേടിയ പൂജാബത്ര 1997-ല്‍ തേവര് മകന്റെ ഹിന്ദി റീമേക്കായ പ്രിയദര്ശന് ചിത്രം വിരാസത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറിയത്. പ്രിയന് തന്നെയാണ് ചന്ദ്രലേഖയിലൂടെ പൂജയെ മലയാളത്തിലെത്തിച്ചതും. തുടര്‍ന്ന് പ്രിയന്റെ തന്നെ മേഘത്തിലും അഭിനയിച്ചു.

പൂജയുടെ ആദ്യം വിവാഹം 2002 ൽ ആയിരുന്നു. ലോസാഞ്ചലസിലെ ഓര്ത്തോപീഡിക്ക്സര്ജനായിരുന്ന ഡോ. സോനു അഹ്ലുവാലിയ ആയിരുന്നു വരൻ. പക്ഷെ എട്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യ ജീവിതം നീണ്ടു നിന്നുള്ളൂ. വിവാഹ മോചനത്തിന് ശേഷമാണ് അഭിനേതാവായ നവാബ് ഷായുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പൂജ വെളിപ്പെടുത്തിയത്. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും 2019 ൽ വിവാഹിതരായത്.
പൂജയുടെ ഇപ്പോഴത്തെ ഭർത്താവ് നവാബ് ഷാ മലയാളികൾക്ക് ഏറെ പരിചയമുള്ള ആളാണ് . മലയത്തിൽ അനേകം ചിത്രങ്ങളിൽ അദ്ദേഹം വില്ലൻ വേഷങ്ങളിൽ എത്തിയിരുന്നു. മമ്മൂട്ടിയുടേതും മോഹന്ലാലിന്റേതുമുള്പ്പെടെ അര ഡസനിലേറെ മലയാള സിനിമകളിൽ പ്രധാന വില്ലൻ വേഷത്തിൽ എത്തിയിരുന്നു. രൗദ്രം, കാണ്ഡഹാര്‍, രാജാധിരാജ തുടങ്ങിയ സൂപ്പര്‍താര ചിത്രങ്ങളിലുമഭിനയിച്ചു.മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായിരുന്ന പൂജാബത്ര നവാബ് ഷായുടെ ഭാര്യയാണെന്നത് ആരാധകരില്‍ പലര്‍ക്കും ഇപ്പോഴും അറിയില്ല.
Leave a Reply