നിങ്ങള്‍ അല്പം പോലും മാറിയിട്ടില്ലല്ലോ മമ്മൂക്കാ ! വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നായകനെ നേരിൽ കണ്ട സന്തോഷത്തിൽ പൂജ ബത്ര !

മലയാളികൾ എന്നും ആരാധിക്കുന്ന മമ്മൂട്ടിക്ക് പ്രായം കൂടുന്നുണ്ടെകിലും സൗന്ദര്യത്തിന് ഒരു കുറവുമില്ല. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ മമ്മൂട്ടിയും തനറെ ഒരു പഴയ നായികയുമാണ്. അത് വേറെ ആരുമല്ല മേഘം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ബോളിവുഡിൽ നിന്നും എത്തിയ സാക്ഷാൽ പൂജ ബത്ര. മമ്മൂട്ടി ഷൂട്ടിംഗ് ആവിശ്യത്തിനായി കഴിഞ്ഞ ദിസവം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പോയിരുന്നു അവിടെയെത്തിയ മമ്മൂട്ടിയെ പൂജ കണ്ടത്. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെയ്ക്കുകയും ചെയ്തു. പൂജയുടെ ഭര്‍ത്താവും നടനുമായ നവാബ് ഷായും ചിത്രത്തിന് കമന്റ് ചെയ്ത് സന്തോഷം അറിയിച്ചിട്ടുണ്ട്.

ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെ ‘എല്ലാ മേഘം ആരാധകര്‍ക്കും. എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരത്തിനൊപ്പം. ഏറെക്കാലത്തിന് ശേഷം നിങ്ങളെ കാണാനായതില്‍ ഒരുപാട് സന്തോഷം. നിങ്ങള്‍ അല്പം പോലും മാറിയിട്ടില്ല,’ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി പൂജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. പൂജ ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ്.

ഒരു നടി എന്നതിലുപരി അവർ സ്‌​കൂ​ളി​ല്‍​ ​പഠന കാലത്ത് ​മി​ക​ച്ചൊ​രു​ ​അ​ത്‌​ല​റ്റാ​യി​രു​ന്നു. ​പി​ന്നീ​ട് ​മോടലിംഗി​ലേ​ക്ക് ​തി​രി​യു​ക​യാ​യി​രു​ന്നു.​ ​നിരവധി പ്രശസ്ത ബ്രാൻഡുകളുടെ പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ല​ഭി​ന​യി​ച്ച​ ​പൂ​ജ​ 1993​-​ല്‍​ ​മിസ് ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​മ​ത്സ​ര​ത്തി​ല്‍​ ​പ​ങ്കെ​ടു​ത്ത് ​കി​രീ​ടം​ ​നേ​ടി​യ​ ​പൂ​ജാ​ബ​ത്ര​ 1997​-​ല്‍​ ​തേ​വ​ര്‍​ ​മകന്റെ​ ​ഹി​ന്ദി​ ​റീ​മേ​ക്കാ​യ​ ​പ്രി​യ​ദ​ര്‍​ശ​ന്‍​ ​ചി​ത്രം​ ​വി​രാ​സ​ത്തി​ലൂ​ടെ​യാ​ണ് ​അ​ഭി​ന​യ​രം​ഗ​ത്ത് ​അ​ര​ങ്ങേ​റി​യ​ത്.​ പ്രി​യ​ന്‍​ ​ത​ന്നെ​യാ​ണ് ​ച​ന്ദ്ര​ലേ​ഖ​യി​ലൂ​ടെ​ ​ ​പൂ​ജ​യെ​ ​മ​ല​യാ​ള​ത്തി​ലെ​ത്തി​ച്ച​തും.​ ​തു​ട​ര്‍​ന്ന് ​പ്രി​യ​ന്റെ​ ​ത​ന്നെ​ ​മേ​ഘ​ത്തി​ലും​ ​അ​ഭി​ന​യി​ച്ചു.

പൂജയുടെ ആദ്യം വിവാഹം 2002 ൽ ആയിരുന്നു. ലോ​സാ​ഞ്ച​ല​സി​ലെ​ ​ഓ​ര്‍​ത്തോ​പീ​ഡി​ക്ക്സ​ര്‍​ജ​നാ​യി​രു​ന്ന​ ​ഡോ.​ ​സോ​നു​ ​അ​ഹ്‌​ലു​വാ​ലി​യ ആയിരുന്നു വരൻ. പക്ഷെ എട്ട് വര്ഷം മാത്രമേ ആ ദാമ്പത്യ ജീവിതം നീണ്ടു നിന്നുള്ളൂ. വിവാഹ മോചനത്തിന് ശേഷമാണ് അ​ഭി​നേ​താ​വാ​യ​ ​ന​വാ​ബ് ​ഷാ​യു​മാ​യു​ള്ള​ ​ത​ന്റെ​ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌ ​പൂ​ജ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും 2019 ൽ വിവാഹിതരായത്.

പൂജയുടെ ഇപ്പോഴത്തെ ഭർത്താവ് ന​വാ​ബ് ​ഷാ മലയാളികൾക്ക് ഏറെ പരിചയമുള്ള ആളാണ് ​. മലയത്തിൽ അനേകം ചിത്രങ്ങളിൽ അദ്ദേഹം വില്ലൻ വേഷങ്ങളിൽ എത്തിയിരുന്നു. മ​മ്മൂ​ട്ടി​യു​ടേ​തും​ ​മോ​ഹ​ന്‍​ലാ​ലി​ന്റേ​തു​മു​ള്‍​പ്പെ​ടെ​ ​അ​ര​ ​ഡ​സ​നി​ലേറെ ​ ​മ​ല​യാ​ള​ ​സി​നി​മകളിൽ പ്രധാന വില്ലൻ വേഷത്തിൽ എത്തിയിരുന്നു. രൗ​ദ്രം,​ ​കാ​ണ്ഡ​ഹാ​ര്‍,​ ​രാ​ജാ​ധി​രാ​ജ​ ​തു​ട​ങ്ങി​യ​ ​സൂ​പ്പ​ര്‍​താ​ര​ ​ചി​ത്ര​ങ്ങ​ളി​ലു​മ​ഭി​ന​യി​ച്ചു.മ​ല​യാ​ള​ത്തി​ലെ​ ​സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​ ​നാ​യി​ക​യാ​യി​രു​ന്ന​ ​പൂ​ജാ​ബ​ത്ര​ ​​ന​വാ​ബ് ​ഷാ​യു​ടെ​ ​ഭാ​ര്യ​യാ​ണെ​ന്ന​ത് ​ആ​രാ​ധ​ക​രി​ല്‍​ ​പ​ല​ര്‍​ക്കും​ ​ഇപ്പോഴും അറിയില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *