
സഹായം ചോദിച്ച് വിളിച്ചതാകുമെന്ന് കരുതിയാകും എന്റെ കോൾ ടോവിനോ എടുക്കാത്തത് ! എനിക്ക് അങ്ങനെ ഒരു മോശം അവസ്ഥ ഇതുവരെ ഇണ്ടായിട്ടില്ല ! നടൻ പൂജപ്പുര രവി പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടനായിരുന്നു പൂജപ്പുര രവി. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് രവീന്ദ്രൻ നായർ എന്നാണ്. നാടക രംഗത്തുനിന്നുമാണ് അദ്ദേഹം സിനിമ ലോകത്ത് എത്തിയത്. ആടുതോടെ അദ്ദേഹം സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അവസാനമായി ഞാൻ ചെയ്തത് ഗപ്പി എന്ന സിനിമയിൽ ആണ്. സിനിമ ;ലോകം ഇപ്പോൾ പഴയത് പോലെ അല്ല. ഇപ്പോൾ ഒരുപാട് പുരോഗതി വന്നു.
ഇപ്പോഴത്തെ ചില സിനിമകൾ എന്താണെന്ന് പോലും മനസിലാകുന്നില്ല. എന്ത് ഷോട്ട് എങ്ങനെ എടുത്ത് എന്ന് ഒരു പിടിയുമില്ല. പണ്ട് റിയൽ ആയി ഒരു ഡയലോഗ് പറയാൻ സംവിധായകർ സമ്മതിക്കില്ല, അഭിനയിക്ക് എന്ന് പറയും. അഭിനയിച്ച് അവസാനം അത് കുളമാവും. ഇപ്പോൾ അങ്ങനെ അല്ല, എല്ലാം വളരെ നാച്വറൽ ആണ്. അന്ന് സ്വാഭാവികമായി ചെയ്തിരുന്നത് അടൂർ ഭവാനി ചേച്ചിയുൾപ്പെടെയുള്ളവരാണ്..
ഗ്യാപ്പിയിലേക്ക് വിളിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. എന്റെ ഒപ്പം ടോവിനോയും അഭിനയിക്കാൻ ഉണ്ടായിരുന്നു. ആ സിനിമക്ക് ശേഷം ഞാനെത്രയോ തവണ ടൊവിനോയെ വിളിച്ചു. ഒന്നിനുമല്ല സിനിമ വിശേഷങ്ങൾ ഒക്കെ അറിയാൻ ആയിരുന്നു. പക്ഷെ അവൻ എടുത്തിട്ട് പോലും ഇല്ല. കാരണം ഇവരുടെ വിചാരം നമ്മൾക്ക് പടവും പപ്പടവും ഇല്ലാതെ ഇരിക്കുകയാണല്ലോ’ സഹായമഭ്യർത്ഥിച്ച് വിളിക്കുകയാണെന്ന് കരുതി എടുക്കാതിരിക്കുന്നവരും ഉണ്ട്. ഞാൻ ഇന്നുവരെ ആരോടും സഹായം അഭ്യർത്ഥിച്ചിട്ടില്ല. മേനക-സുരേഷിന്റെ ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവരെയും വിളിച്ചാൽ എടുക്കാറില്ല.

ചിലപ്പോൾ മേനകയും ചിന്തിക്കുന്നത് അങ്ങനെ തന്നെയാകും. പിന്നെ ഇപ്പോഴത്തെ പുതുതലമുറയോട് എനിക്ക് പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. നമ്മൾ ചെയ്യുന്ന സിനിമയുടെ സംവിധായകരോടും നിർമ്മാതാക്കളോടും മാക്സിമം സഹകരിക്കുക. പണ്ടൊക്കെ നസീർ സർ അങ്ങനെയാണ് ചെയ്തിരുന്നത്. ആറ് മണിക്ക് ഷൂട്ട് എന്ന് പറഞ്ഞാൽ അഞ്ചേ മുക്കാലിന് അദ്ദേഹം റെഡി ആയിരിക്കും. വണ്ടി വരേണ്ട താമസം, ചാടിക്കയറും. അതുപോലെ തന്നെ രാത്രി പത്ത് മണിക്ക് ഷെഡ്യൂൾ തീർന്നാലും രണ്ട് ഷോട്ട് കൂടെ ഉണ്ടെന്ന് പറഞ്ഞാൽ അതിനെന്താ എടുത്ത് പോവാം എന്ന് പറയും. ആ ഒരു മനോഭാവം വരണം. ഇത് നമ്മുടെ തൊഴിൽ ആണെന്നും ഈ തൊഴിൽ കൊണ്ടാണ് ജീവിക്കുന്നതെന്നും. അത് കൊണ്ടാണ് പത്ത് പേർ അറിയുന്നതെന്നുമുള്ള ബോധം എല്ലാവർക്കും ഉണ്ടായാൽ അത് നിങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യും.
ഒരുവിധപ്പെട്ട അന്നത്തെ എല്ലാ താരങ്ങൾക്ക് ഒപ്പവും അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നു. നടന്മാരിൽ ഞാൻ ഇന്നും ബഹുമാനിക്കുന്ന ആൾ അത് തിലകൻ സാർ ആണെന്നും രവി പറയുന്നു…
Leave a Reply