
അദ്ദേഹത്തിന്റെ ഭാര്യ മ,രി,ച്ച,ശേഷമാണ് ഞങ്ങൾ തമ്മിൽ പ്രണയം ഉണ്ടായത് ! മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങി നൽകിയത് ഞാനാണ് ! പൂർണിമ ജയറാം പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രിയാണ് പൂർണിമ ജയറാം. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന 1981 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രം ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് ചുവടുവെച്ചത്. ഇതേ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ആളാണ് നടൻ മോഹൻലാലും. പൂർണിമക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. 1960 ജൂലൈ 18ന് മുംബൈയിൽ ജനിച്ചു വളർന്ന താരം മലയാളം തമിഴ് എന്നീ ഭാഷകൾ കൂടാതെ ബോളിവുഡിലും സജീവമായിരുന്നു. പഹേലി,ചമ്പ,ദില്ലഗി,രത്നദീപ് എന്നീ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത പൂർണിമ വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും പൂർണിമ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തമിഴിലെ 80 കളിലെ സൂപ്പർ ഹീറോ ഭാഗ്യരാജ് ആണ് നടിയുടെ ഭർത്താവ്. നടിയുടെ വാക്കുകൾ ഇങ്ങനെ, ഡാർലിംഗ് ഡാർലിംഗ് എന്ന പടത്തിൽ വച്ചാണ് ആദ്യമായി ഒരുമിച്ചു വർക്ക് ചെയ്യുന്നത്. അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.

അദ്ദേഹത്തോട് എനിക്ക് വലിയ ആരാധനാ ആയിരുന്നു. അങ്ങനെ ഒരിക്കൽ നേരിട്ട് കാണാൻ സാധിച്ചു. സരിതയുടെ അമ്മ എന്ന മൂവി റിലീസ് ചെയ്ത സമയത്താണ് എനിക്ക് അദ്ദേഹത്തോടുള്ള ആരാധന തുറന്നുപറയാൻ കഴിഞ്ഞത്. അദ്ദേഹത്തെ കണ്ടതും ഞാൻ ഓടിച്ചെന്ന് എന്റെ ആരാധന പറഞ്ഞു, എന്നാണ് ഞാൻ അത്രയും ഞാൻ എക്സൈറ്റഡ് ആയി പറഞ്ഞിട്ടും അതൊന്നും മൈൻഡ് ചെയ്യാതെ പോയപ്പോൾ എന്തൊരു ഹെഡ് വെയിറ്റ് ആണ് ഇയാൾക്ക് എന്ന് ചിന്തിച്ചു പോയി. അതോടെ പുള്ളിയോടുണ്ടായിരുന്ന എല്ലാ മതിപ്പും പോയി.
അങ്ങനെ കുറെ നാളുകൾക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയുടെ കഥ കേട്ടിരുന്നു, അപ്പോൾ ഈ കാര്യം ഞാൻ പറഞ്ഞു, അപ്പോൾ അദ്ദേഹം പറഞ്ഞു, നിങ്ങൾ അന്ന് എന്നോട് എങ്ങനെയാണ് അത് പറഞ്ഞത് എന്ന്, അപ്പോൾ ഞാൻ പറഞ്ഞു ഇംഗ്ളീഷിൽ ആയിരുന്നു എന്ന്. അപ്പോഴാണ് അദ്ദേഹം പറയുന്നത് എനിക്ക് ഇംഗ്ളീഷ് അറിയല്ലമ്മ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.അങ്ങനെയാണ് അദ്ദേഹത്തോടുള്ള എന്റെ ദേഷ്യമെല്ലാം മാറിയത്. അന്ന് സൗഹൃദം ആയിരുന്നു. ശേഷം അദ്ദേഹത്തിന്റെ ഭാര്യ മരിച്ച ശേഷമാണ് അത് പ്രണയമായി മാറിയത്.
അതുപോലെ ഞാൻ ബോബെയിൽ ആയതുകൊണ്ട് അന്ന് ലാൽ എന്നോട് പറഞ്ഞിരുന്നു, ഞാൻ പോയി തിരിച്ചു വരുമ്പോൾ ഒരു ജോഡി ജീന്‍സ് മേടിച്ചുവരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അദ്ദേഹം അത് ഇപ്പോൾ ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, അങ്ങനെ ഞാൻ അദ്ദേഹത്തിന് ജീൻസ് വാങ്ങി കൊൺടുത്തിരുന്നു എന്നും പൂർണിമ പറയുന്നു.
Leave a Reply