
‘അന്നെനിക്ക് സാരി ഉടുക്കാൻ പോലും അറിയില്ലായിരുന്നു’ ! വീണ്ടും എനിക്ക് ഒരിക്കൽ കൂടി പ്രഭ നരേന്ദ്രനായി മാറണമെന്ന് ആഗ്രഹിച്ചിരുന്നു ! മോഹൻലാലിനെ കുറിച്ച് പൂർണിമ പറയുന്നു !
മലയാള സിനിമയിൽ ഒരുപാട് സിനിമകൾ അഭിനയിച്ച ആളാണ് നടി പൂർണിമ ജയറാം. 1981 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രം ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് ചുവടുവെച്ച ആളാണ് പൂർണിമ. ഇതേ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ആളാണ് നടൻ മോഹൻലാലും. പൂർണിമക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. 1960 ജൂലൈ 18ന് മുംബൈയിൽ ജനിച്ചു വളർന്ന താരം മലയാളം തമിഴ് എന്നീ ഭാഷകൾ കൂടാതെ ബോളിവുഡിലും സജീവമായിരുന്നു. പഹേലി,ചമ്പ,ദില്ലഗി,രത്നദീപ് എന്നീ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
പൂർണിമ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. തമിഴിലെ 80 കളിലെ സൂപ്പർ ഹീറോ ഭാഗ്യരാജ് ആണ് നടിയുടെ ഭർത്താവ്, എന്നാൽ ഇപ്പോൾ തന്ററെ പഴയ നായകൻ മോഹൻലാലിനെ കുറിച്ച് ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ്. മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് വാങ്ങിക്കൊടുത്തത് താനാണെന്ന് നടി പൂര്‍ണ്ണിമ ഇപ്പോൾ പറയുന്നത്, അത് അദ്ദേഹത്തിന് ഓർമ്മയുണ്ടോ എന്ന് അറിയില്ല,
ആദ്യ ചിത്രത്തിൽ എന്റെ വില്ലൻ ആയിരുന്നു എങ്കിലും ഞങ്ങൾ നല്ല സൗഹൃദമായിരുന്നു, അന്ന് ഞാൻ ബോബെയിലാണ് താമസം, അന്നൊക്കെ ഈ ബോംബെയില്‍ ആണ് ഫാഷനബിളായതും നല്ല മെറ്റീരിയലുകളും ഗാര്‍മെന്റ്സും കിട്ടുന്നത്. അതുകൊണ്ട് ഞാൻ പോയി തിരിച്ചു വരുമ്പോൾ ഒരു ജോഡി ജീന്‍സ് മേടിച്ചുവരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അദ്ദേഹം അത് ഇപ്പോൾ ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, അങ്ങനെ ഞാൻ അദ്ദേഹത്തിന് ജീൻസ് വാങ്ങി കൊൺടുത്തിരുന്നു എന്നും പൂർണിമ പറയുന്നു.

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രം അന്ന് മികച്ച വിജയം നേടിയിരുന്നു, ഇപ്പോൾ അതിന് നാല്പത്തി രണ്ട് വയസ് എത്തിയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. വീണ്ടും ഒരിക്കല്‍ കൂടി പ്രഭ നരേന്ദ്രനായി മാറണമെന്ന് മനസ് എത്രയോ പ്രാവിശ്യം ആഗ്രഹിച്ചിട്ടുണ്ട്. എന്താണ് ആ കഥാപാത്രത്തിലേക്ക് പിന്നെയും അടുപ്പിക്കുന്നതെന്ന് അറിയില്ല. ‘ഗുഡ് ഇവനിംഗ്, മിസിസ് പ്രഭ നരേന്ദ്രന്’ എന്ന ഡയലോഗ് ഇപ്പോഴും സൂപ്പര്‍ ഹിറ്റാണ്. ആ സിനിമയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സീനും അതാണ്. ആദ്യ സിനിമയില്‍ തന്നെ നായിക. പിന്നീട് എത്തിയ സിനിമകളെല്ലാം എന്നെ തേടി വരികയായിരുന്നു. ആഗ്രഹിച്ചത് നേടുക എന്നത് ഒരു സുഖമാണല്ലോ. എന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അമ്മ മാത്രം ഇപ്പോഴില്ല അത് മാത്രമാണ് ഏക വിഷമമെന്നും പൂർണിമ പറയുന്നു.
തമിഴിൽ വിജയ്ക്കൊപ്പം മോഹൻലാലും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ജില്ല’ ക്ക് വേണ്ടി വർഷങ്ങൾക്ക് ശേഷം ഈ ജോഡികൾ വീണ്ടും ഒന്നിച്ചിരുന്നു, ചിത്രം മികച്ച വിജയം നേടിയിരുന്നു. 80 കാലഘട്ടങ്ങളിലെ താരങ്ങളുടെ കൂട്ടായിമയായ 80’സ് എന്ന ഇവരുടെ ഗ്രുപ്പിൽ മോഹൻലാലും പൂർണിമയും വളരെ സജീവമാണ്, കൂടാതെ ഇവർ ഇപ്പോഴും വളരെ അടുത്ത സുഹൃത്തുക്കളുമാണ്.
Leave a Reply