താര കുടുംബത്തിലെ ഇളമുറക്കാരി നക്ഷത്രയുടെ കഴിവ് എന്തെന്ന് പറഞ്ഞ് ചേച്ചി പ്രാർത്ഥന !!
ഇന്ന് ആരാധകർ ഏറെയുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കൾ രണ്ടുപേരും ഇന്ന് മലയാള സിനിമയിലെ പ്രശസ്തരായ നടൻമാർ. ഇന്ന് മലയാള സിനിമ അടക്കി വാഴുന്ന താരമാണ് പൃഥ്വിരാജ്. നടൻ സംവിധായകൻ, നിർമാതാവ് എന്ന് എല്ലാ മേഖലകളിലും ഇന്ന് അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ഭാര്യ സുപ്രിയയും ഒട്ടും പിറകിലല്ല പൃഥിയുടെ പ്രൊഡക്ഷൻ കമ്പനിയുടെ നടത്തിപ്പുകാരി സുപ്രിയ മേനോനാണ്.
ഇന്ദ്രജിത്തും നിരവധി ചിത്രങ്ങളുടെ തിരക്കിലാണ്, കൂടാതെ തന്റെ ആദ്യ തമിഴ് ചിത്രവും പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ ഇന്ദ്രജിത്ത്. ഭാര്യ പൂർണിമ ഇന്ദ്രജിത്ത് ഇന്ന് തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്, കൊച്ചിയിൽ ഇവർക്ക് പ്രാണ എന്ന പേരിൽ ബോട്ടിഖും ഉണ്ട്.. അഭിനയത്തിലും ഇപ്പോൾ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് പൂർണിമ. രാജീവ് രവി സംവിധാനം ചെയുന്ന ‘തുറമുഖം’ എന്ന ചിത്രത്തിൽ നടി വളരെ ശ്രദ്ധേയ വേഷം ചെയ്തിരുന്നു, അതെ ചിത്രത്തിൽ ഇന്ദ്രജിത്തും അഭിനയിച്ചിരുന്നു….
ഇവർക്ക് രണ്ടു മക്കളാണ് മൂത്ത മകൾ പാത്തൂ എന്ന് വിളിക്കുന്ന പ്രാർത്ഥന, ഇളയ മകൾ നക്ഷത്ര. ഇരുവരും ജനിച്ചത് തന്നെ തലമുറകളുടെ അഭിനയ പാരമ്പര്യത്തിന് നടുവിലായാണ്. മുത്തച്ഛനും, മുത്തശ്ശിയും, അച്ഛനും, അമ്മയും, ഇളയച്ഛനുമെല്ലാം സിനിമാ ലോകത്ത് അവരുടേതായ സ്ഥാനങ്ങൾ നേടിയവർ. വളർന്ന ശേഷം പ്രാർത്ഥന പിന്നണി ഗായികയായി മാറി, നക്ഷത്ര ബാലതാരത്തിന്റെ വേഷത്തിലുമെത്തി. പക്ഷെ നക്ഷത്രയ്ക്ക് തന്റേതായ ഒരു കഴിവുണ്ട്. അത് അധികമാർക്കും അറിയില്ല എന്നും പറഞ്ഞുകൊണ്ടാണ് ചേച്ചി പ്രാർത്ഥന ഈ കാര്യം തുറന്ന് പറയുന്നത്…
കുറച്ച് ദിവസങ്ങൾക്കു മുൻപ് പ്രാർത്ഥന സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. പാശ്ചാത്യ സംഗീതത്തിൽ ഒരുപാട് താല്പര്യമുള്ള പ്രാർത്ഥന ഇംഗ്ലീഷ് ഗാനങ്ങളുടെ കവർ സോംഗുകൾ അവതരിപ്പിക്കുന്നതിൽ മിടുക്കിയാണ്. അതിനിടയിലാണ് പ്രാർത്ഥന നച്ചു എന്ന അനുജത്തിക്കുട്ടിയുടെ ആ കഴിവിനെ കൂടി പരിചയപ്പെടുത്തിയത്. അതായത് പ്രാർത്ഥനയുടെ വീഡിയോയുടെ പിന്നിലെ സാങ്കേതിക സഹായം മറ്റാരുമല്ല, തന്റെ തന്നെ അനിയത്തിക്കുട്ടിയാണ്. ആദ്യ ദിവസം ഒലിവിയ റോഡ്റിഗോയുടെ ഗാനത്തിന്റെ കവർ സോംഗ് പ്രാർത്ഥന പോസ്റ്റ് ചെയ്തിരുന്നു. ഇനി ഇൻട്രോ വീഡിയോ ഒരുങ്ങുമ്പോൾ, അതിനു ആവിശ്യമായ എഡിറ്റിംഗും കട്ടിങ്ങും മറ്റുള്ള മിനുസപ്പണികളും ചെയ്യുന്നത് നക്ഷത്രയാണ്.
വളരെ പ്രൊഫെഷനലായിട്ടാണ് കുട്ടി താരം ഇതൊക്കെ ചെയ്‌തിരിക്കുന്നത്, സത്യത്തിൽ ഇപ്പോൾ ഒരു ആവിശ്യം വന്നപ്പോഴാണ് അവളുടെ ഈ കഴിവ് തിരിച്ചറിഞ്ഞതെന്നും പാത്തു പറയുന്നു. ഏവരെയും പോലെ ഇന്ന് ഇവർക്കും ആരാധകർ ഏറെയാണ്. രണ്ടുപേരും സോഷ്യൽ മീഡിയിൽ സജീവമാണ്. കാഴ്‌ചയിൽ സഹോദരങ്ങേപോലെ തോന്നിക്കുന്ന അമ്മയും മക്കളും ഒരുമിച്ചുള്ള ചിത്രങ്ങൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്, ഇടക്കൊക്കെ ഇവർ അമ്മയുടെ ഫാഷൻ ലോകത്തും ഒരു കൈ നോക്കാറുണ്ട്…
Leave a Reply