പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നൽകി ! മലയാള താരങ്ങളേക്കാൽ കൂടുതൽ സംഭവനകളുമായി അന്യഭാഷാ സിനിമ താരങ്ങൾ !

രാജ്യം ഒന്നാകെ വയനാടിനെ ചേർത്ത് പിടിക്കുന്ന വാർത്തയാണ് ഇപ്പോൾ നമ്മുടെ മനസ് തണുപ്പിക്കുന്നത്, വയനാടിന്റെ പുനരുദ്ധാനത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമ മേഖലയിൽ നിന്നുള്ള സംഭാവനകൾ വളരെ വലുതാണ്, ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് നടൻ പ്രഭാസ് രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തോടൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു . മുമ്പ് പ്രളയസമയത്തും പ്രഭാസ് കേരളത്തിന് സഹായവുമായി എത്തിയിരുന്നു.

എന്നാൽ അതേസമയം മലയാള സിനിമ താരങ്ങളെ അപേക്ഷിച്ച് അന്യ ഭാഷാ താരങ്ങളാണ് കേരളത്തിനായി വലിയ തുകകൾ സംഭാവന ചെയ്യുന്നത്. തെലുങ്ക് സിനിമാ മേഖലയിൽനിന്ന് നേരത്തേ അല്ലു അർജുൻ, ചിരഞ്ജീവി, രാംചരൺ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ചിരഞ്ജീവി, രാംചരൺ ചേർന്ന് 1 കോടി രൂപയാണ് നൽകിയിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നൽകിയത്.

അതുപോലെ, തനിക്ക് എപ്പോഴും സ്നേഹം തന്നിട്ടുള്ള നാടാണ് കേരളമെന്നും വയനാട് ദുരന്തത്തില്‍ താന്‍ ദുഃഖിതനാണെന്നും അല്ലു പറഞ്ഞിരുന്നു. അതുപോലെ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു, കേരളത്തിൽ നിന്നും നിലവിൽ മോഹൻലാലാണ് ഏറ്റവും വലിയ തുക നൽകിയത് അദ്ദേഹം തന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി മൂന്ന് കോടിയുടെ പുനരുദ്ധാരണ പദ്ധതികളാണ് ലക്‌ഷ്യം ഇടുന്നത്. ഇത് കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപകൂടി നൽകിയിരുന്നു.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷമാണ് നൽകിയത്. സിനിമ മേഖലയിൽ നിന്നും ആദ്യമായി സഹായവുമായി എത്തിയത് നടൻ വിക്രം ആയിരുന്നു. 10 ലക്ഷം രൂപയാണ് അദ്ദേഹം നൽകിയത്, അതുപോലെ തന്നെ 25 ലക്ഷം കമല്‍ ഹാസനും സംഭാവനയായി നല്‍കി. നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *