
‘പ്രദീപ് ഏട്ടാ.. വിശ്വസിക്കാനാവുന്നില്ല’ ! വേർപാട് വിശ്വസിക്കാനാകാതെ താരങ്ങൾ ! അവസാന ചിത്രം കാണാൻ നിൽക്കാതെ മടക്കം !!
ഒരൊറ്റ ഡയലോഗ് മതി ഈ കലാകാരനെ നമ്മൾ ഓർത്തിരിക്കാൻ. ഈ വിയോഗം നമുക്ക് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ്, ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ അവർ ഒരുപാട് മിഅകച്ച വേഷങ്ങൾ ഒന്നും ചെയ്യണമെന്നില്ല, കോട്ടയം പ്രദീപ് എന്നും ജന ഹൃദയങ്ങളിൽ ജീവിക്കും.. “ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്, കഴിച്ചോളൂ… കഴിച്ചോളൂ… “എന്ന ഡയലോഗായിരുന്നു പ്രദീപിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത കെട്ടാണ് ഇന്ന് കേരളം ഉണർന്നത്. ഇന്ന് രാവിലെയായിരുന്നു കോട്ടയം പ്രദീപിന്റെ അകാല വിയോഗം. ഹൃദയാഘാതത്തെ തുടര്ന്ന് കോട്ടയത്ത് വച്ചായിരുന്നു മ,ര,ണം സംഭവിച്ചത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്ന്ന് സ്വകാര്യ ആ,ശു,പ,ത്രി,യില് പ്രവേശിപ്പിച്ചെങ്കിലും നാലോടെ മ,ര,ണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചു ഇസിജി എടുക്കുന്നതിനിടെ ഹൃ,ദ,യാഘാതം സംഭവിക്കുകയായിരുന്നു. മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് പ്രദീപ് അവസാമായി അഭിനയിച്ചത്. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.

നടന്റെ പ്രതീക്ഷിത വേർപാടിന്റെ ദുഖത്തിലാണ് സഹപ്രവർത്തകർ, സിനിമ ലോകം മുഴുവൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്ന തിരക്കിലാണ്, മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, സുരേഷ് ഗോപി, നിവിൻ പോളി, വിനീത് ശ്രീനിവാസൻ തുടങ്ങി എല്ലാ താരങ്ങളും അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ്, വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകൾ, ഒരുപാടു നല്ല ഓർമ്മകൾ… കൂടുതൽ എഴുതാനാവുന്നില്ല.. എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്. ‘ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ’, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
സഹിക്കാൻ കഴിയുന്നില്ല, മനസ് മരവിച്ച അവസ്ഥ എന്നാണ് സുരേഷ് ഗോപി പറയുന്നത്. ‘കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ’ എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, ‘വളരെ അപ്രതീക്ഷിതമായ വിയോഗം. എൻറെ നാട്ടുകാരൻ ,സിനിമയെ ഒരുപാട് സ്നേഹിച്ച കലാകാരൻ. ചെറുതും, വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ കഴിഞ്ഞ പത്തു വർഷങ്ങളായി സജീവ സാന്നിദ്ധ്യം ആദരാഞ്ജലികൾ’, എന്നാണ് മനോജ് കെ ജയൻ കുറിച്ചത്.
ഈ ചിത്രത്തിൽ എന്നോടൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ ആളെയാണ് എനിക്കിപ്പോൾ നഷ്ടമായിരിക്കുന്നത്. ആറാട്ടിൽ മോഹൻലാലും പ്രദീപും തമ്മിലുള്ള കോമ്പിനേഷൻ സീൻ വളരെ രസകരമായിരുന്നു. കഴിവുള്ള കലാകാരനായിരുന്നുയെന്ന്. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. “ആറാട്ടി”ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ”, എന്നാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ.
Leave a Reply