
നടൻ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി ! അദ്ദേഹത്തിന്റെ മൂന്നാം വിവാഹമാണ് ഇപ്പോൾ നടന്നത് ! മകന്റെ ആഗ്രഹം സഫലമാക്കി ! ആശംസകൾ !
ഇന്ന് തെന്നിന്ത്യൻ സിനിമ ലോകം അറിയപ്പെടുന്ന പ്രശസ്തനായ നടന്നാണ് പ്രകാശ് രാജ്. മലയാളികൾക്കും അദ്ദേഹം എന്നും പ്രിയങ്കരനാണ്. കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന പ്രകാശ് രാജ് രണ്ട് ദേശിയ അവാർഡ് ജേതാവുകൂടിയാണ്. ഇരുവർ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച സഹനടനുള്ള ദേശീയപുരസ്കാരം അദ്ദേഹത്തെ തേടി എത്തുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അദ്ദേഹം മികച്ച നടനുള്ള ദേശിയ പുരസ്കാരവും സ്വന്തമാക്കിയിയുരുന്നു.
മലയാളികൾക്ക് അദ്ദേഹം പ്രിയങ്കരനായി മാറിയത് ദിലീപിൻറെ സൂപ്പർ ഹിറ്റ് ചിത്രം പാണ്ടിപ്പട എന്ന ചിത്രത്തിൽ കൂടിയാണ്. എന്നാൽ ഇതിനുമുമ്പ് അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. നടൻ വീണ്ടും വിവാഹം കഴിച്ചു, അതും മൂന്നാം വിവാഹം.. വധു വേറെ ആരുമല്ല അദ്ദേഹത്തിന്റെ സ്വന്തം ഭാര്യ തന്നെയാണ്. അദ്ദേഹത്തിന്റെ പതിനൊന്നാം വിവാഹം വാർഷികം ആഘോഷിച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് അദ്ദേഹം തനറെ ഭാര്യ പോണി വര്‍മ്മയെ മക്കളെ സാക്ഷി നിർത്തി വീണ്ടും വിവാഹം കഴിച്ചത്.

ആ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ, ഇന്നലെ രാത്രി വീണ്ടും വിവാഹതനായി. കാരണം ഞങ്ങളുടെ മകന് വേദാന്തിന് ഞങ്ങളുടെ വിവാഹത്തിന് സാക്ഷിയാകണമായിരുന്നു. മകന്റെ ആഗ്രഹം സഫലമാക്കി. എന്നുമാണ് അദ്ദേഹം കുറിച്ചത്, ഇരുവരും വിവാഹ മോതിരം പരസ്പരം അണിയിച്ച് ഭാര്യക്ക് ചുംബനവും നൽകി. ഈ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് സാക്ഷിയായി മൂത്ത മക്കളായ മേഘ്നയെയും പൂജയെയും ചിത്രങ്ങളില്‍ കാണാം. ഇത് സത്യത്തിൽ അദ്ദേഹത്തിന്റെ മൂന്നാം വിവാഹം എന്ന് പറയാം കാരണം, ആദ്യ വിവാഹം ലളിതയുമായി നടന്നായിരുന്നു, പെണ്മക്കൾ രണ്ടും ഈ ബന്ധത്തിലെ ആണ്. പക്ഷെ 2009 ൽ അദ്ദേഹം ആ ബന്ധം അവസാനിപ്പികയായിരുന്നു. ബോളിവുഡിലെ പ്രശസ്തയായ കൊറിയോഗ്രാഫറാണ് പോണി വര്‍മ്മ. 2010 ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുമുണ്ട്.
ഇപ്പോൾ നിരവധി സിനിമാജാളുടെ ഭാഗമായ അദ്ദേഹം സിനിമ ലോകത്ത് വളരെ തിരക്കിലാണ്. തമിഴ് സിനിമകളിലും തെലുഗു സിനിമകളിലുമുള്ള തിരക്ക് മൂലം അദ്ദേഹംതനറെ താമസം ഇപ്പോൾ ചെന്നൈയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളാണ് അദ്ദേഹത്തിന്. ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയില്‍ സെല്‍വനാണ്.
Leave a Reply