
അച്ഛനോടൊപ്പമുള്ള ബാല്യകാല ചിത്രങ്ങൾ ആദ്യമായി പങ്കുവെച്ച് പ്രണവ് ! മറുപടിയുമായി മോഹൻലാലും ! വൈറൽ !!
അപ്പു എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന പ്രണവ് മോഹൻലാൽ എന്നും എപ്പോഴും ആരാധകർ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതൽ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്, താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആർഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാൻ അയാൾ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.
അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകർക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാൽ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതൽ ആക്റ്റീവ് ആയി ഇന്ൻസ്റ്റയിൽ കാണപ്പെട്ടു, ആദ്യമായി തന്റെ തന്നെ ചിത്രങ്ങൾ അപ്പു പോസ്റ്റ് ചെയ്തതെല്ലാം വളരെ ആവേശത്തിടെയാണ് ആരാധകർ ഏറ്റെടുത്തത്, ഏകാനായി യാത്രകൾ ചെയ്യാനാണ് അപ്പു കൂടുതലും ഇഷ്ടപ്പടുന്നത്. ആ യാത്രയുടെ ചിത്രങ്ങളൂം മറ്റും ഇപ്പോൾ താരം പങ്കുവെക്കാറുണ്ട്.

എന്നാൽ പതിവിലും വിവരീതമായി പ്രണവ് പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, കുഞ്ഞ് പ്രണവിനെ അച്ഛൻ മോഹൻലാൽ എടുത്ത് ചുംബിക്കുന്ന വളരെ ക്യൂട്ട് ആയിട്ടുള്ള ഒരു ചിത്രവും അതോടൊപ്പം, തന്റെ മറ്റൊരു ബാല്യകാല ചിത്രവും അപ്പു പങ്കുവെച്ചിരുന്നു. കൂടാതെ വീടിനെ കുറിച്ച് വളരെ ഗ്രിഹാതുരത്വം തുളുമ്പുന്ന വാക്കുകൾ കൊണ്ട് അപ്പു നിര്വചിച്ചിരിക്കുന്ന ഒരു പോസ്റ്റും ശ്രദ്ധ നേടി, ‘ഒരു കൊച്ചു കുട്ടി നിങ്ങളെ കൈകളിൽ പിടിച്ച് വലിച്ചുകൊണ്ട് തിരികെ വിളിക്കുന്നതാണ് വീട്’ എന്നാണ് അപ്പു പറഞ്ഞിരിക്കുന്നത്. പ്രണവ് പങ്കുവെച്ച ചിത്രങ്ങൾക്ക് കമന്റുമായി സാക്ഷാൽ ലാലേട്ടൻ തന്നെ രംഗത്ത് വന്നു. ‘ലൗ’ വിന്റേയും ഉമ്മ നൽകുന്നതുമായ ഇമോജിയാണ് ലാലേട്ടൻ പങ്കുവെച്ചിരിക്കുന്നത്.
‘കറങ്ങി നടന്ന് അവസാനം അപ്പുവേട്ടൻ വീട്ടിൽ തിരിച്ചെത്തി’ എന്ന് തുടങ്ങുന്ന രസകരമായ കമന്റുകളായും അപ്പുവിന്റെ പോസ്റ്റിന് ലഭിക്കുന്നുണ്ട്. ലാലും സുചിത്രയും ഇതിനു മുമ്പ് അപ്പുവിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോഴും ശ്രദ്ധ നേടാറുണ്ട് . പ്രണവിന്റെ ഈ അലഞ്ഞ് തിരിഞ്ഞുള്ള യാത്രകൾ ഒരു അമ്മ എന്ന നിലയിൽ എന്നെ ഒരുപാട് വേദനിപ്പിക്കാറുണ്ട് എന്നാണ് സുചിത്ര പറയുന്നത്. അയാളുടെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തുടരട്ടെ എന്നാണ് ലാലേട്ടൻ പറയുന്നത്. പ്രണവിന്റെ ഹൃദയം എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്നു.
Leave a Reply